ALT Balaji യുടെ വെബ് സീരീസായ Gandii Baat ഈയിടെ വിവാദങ്ങളിൽ പെട്ടതിനാൽ വീണ്ടും മാധ്യമശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വെബ് സീരീസുകൾ സെൻസർ ചെയ്യാൻ കഴിയാത്തതിനാൽ അതിനൊരു കടിഞ്ഞാൺ ഇടണം എന്നൊക്കെ പരാതി നൽകിയിട്ടുണ്ട് എന്നൊക്കെ ആർട്ടിക്കിളിൽ കണ്ടു. അതുനുമാത്രം എന്താണ് ഇതിലുള്ളത് എന്ന ആകാംക്ഷ സ്വാഭാവികമായും ഉണ്ടാകുമല്ലോ..

Gandii Baat (2018 Web Series)

Episodes – 4

Running Time – 35 – 45 Mins

Language – Hindi

ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ നടക്കുന്ന ഇറോട്ടിക് തീമിലുള്ള കഥകളാണ് ഈ വെബ് സീരീസ് പറയുന്നത്. ഇറോട്ടിക് സീനുകളേക്കാൾ ഓരോ എപ്പിസോഡുകളിലും അവർ പറയുന്ന തീം വിവാദങ്ങൾക്കു തിരിയിടുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനങ്ങൾ നാലാം കിട സോപ്പികളെ ഓർമിപ്പിക്കുന്നു എന്നതിനാലും ക്രൂരമായ ഭാഷയിലുള്ള സ്ത്രീവിരുദ്ധതയും നിഷിദ്ധ സംഗമവും ഒക്കെ കഥകളിൽ നിറയുന്നതിനാൽ ഒരു പ്ലെസന്റ് ആയ അനുഭവമല്ല ഈ സീരീസ് നൽകുന്നത്.

തന്റെ ഭാര്യയുമായി അവിഹിതമായി ബന്ധം പുലർത്തുന്ന ഒരുവനോട് ഭർത്താവ് ആവശ്യപ്പെടുന്നത് മൂന്ന് പേരും കൂടിയുള്ള ലൈംഗിക ബന്ധമാണ്. അതും തോക്ക് ചൂണ്ടിയുള്ളത്. സ്ത്രീസുഖം ആഗ്രഹിച്ചു ചെന്നവൻ അവളുടെ ഭർത്താവിന്റെ സുഖത്തിനു വേണ്ടിയും പണിയെടുക്കേണ്ടി വരുന്ന അവസ്ഥ ഒരു കോമഡി ലൈനിൽ കൊണ്ട് പോകുമെന്ന് കരുതുമ്പോൾ അവിടെയും കൊലപാതകം ഒരു ഞെട്ടൽ ഉണ്ടാക്കുന്നു.

വാർധക്യത്തിൽ ലൈംഗിക വികാരം അണപൊട്ടി ഒഴുകുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ രണ്ടാം എപ്പിസോഡ് പറയുമ്പോൾ സ്വന്തം മരുമകളെ കാമക്കണ്ണോടെ നോക്കുന്ന അമ്മായിഅപ്പനെ നമുക്ക് കാണേണ്ടി വരുന്നു. BDSM ഈ കഥയിൽ പ്രധാന തീം ആയി വരുന്നു.

പുരുഷന്മാരുടെ അവഗണനയും മറ്റുമായി ബുദ്ധിമുട്ടുന്ന സ്ത്രീജനങ്ങളെ ഏതോ നിഗൂഢമായ ഒരു പാമ്പ് ലൈംഗികതൃപ്തി നൽകുന്നു എന്ന മിത്ത് ആണ് മൂന്നാമത്തെ കഥയിൽ എത്തുന്നത്. ജ്യേഷ്ഠന്റെ ഭാര്യയെ കാമം കലർന്ന് നോക്കുന്ന അനിയനും അയാളുടെ സംഭാഷണങ്ങളും സെൻസർ ബോർഡിന് കിട്ടിയിരുന്നെങ്കിൽ അവർ കത്രിക വെച്ചു അർമാദിച്ചേനെ…

അമ്മായിയമ്മയെ കാമിക്കാൻ ശ്രമിക്കുന്ന മരുമകൻ എന്ന തീമിൽ നാലാമത്തെ എപ്പിസോഡും വരുന്നതോടെ എന്തുകൊണ്ട് ഈ വെബ് സീരീസിന് മേലെ കേസ് വന്നു എന്നത് വ്യക്തമായി. സത്യത്തിൽ ക്ലാസ്സിക് എന്ന പദം അലങ്കരിക്കുന്ന പല വിദേശ സിനിമകളിൽ നിന്നുമുള്ള ചുരണ്ടൽ ആണ് ഈ സീരീസ്. പക്ഷെ നിലവാരം പത്തിൽ അര പോലുമില്ല എന്ന് മാത്രം. സ്വന്തം റിസ്‌ക്കിൽ കാണുക.

Click To Download All Episodes