#വെറൈറ്റി_മേക്കിങ്ങിൽ_ഒരു_തമിഴ്_മർഡർ_മിസ്റ്ററി

വഞ്ചകർ ഉലകം എന്ന സിനിമയുടെ ടീസർ യാദൃശ്ചികമായാണ് കണ്ടത്. അത് കണ്ടപ്പോൾ നല്ലൊരു ക്രൈം ത്രില്ലർ ആകുമെന്നു പ്രതീക്ഷിച്ചിരുന്നു. പതിവുപോലെ കേരള റിലീസ് ഉണ്ടായിരുന്നില്ല. ടോറന്റ്റ് റിലീസിലൂടെ സിനിമ കണ്ടുകഴിഞ്ഞപ്പോൾ തോന്നിയ കാര്യം എന്തെന്നാൽ സിനിമയുടെ നെഗറ്റീവും പോസിറ്റീവും ഒന്ന് തന്നെയാണ് എന്നതാണ്.

ഒരു കൊലപാതകം നടക്കുന്നു. മരിച്ച സ്ത്രീയുടെ അയൽക്കാരനായ ഒരാളെയും ഭർത്താവിനെയും പോലീസ് സംശയിക്കുന്നു. ഒരു വശത്ത് പോലീസ് അന്വേഷണം നടക്കുമ്പോൾ ജോർണലിസ്റ്റായ മറ്റൊരാളും അയാളുടെ പാർട്ണറും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. അതിനിടയിൽ നമുക്ക് അധോലോകത്തിലെ ഗാങ് വാറും ടെറിഫിക് ആയ ഒരു ഗാംഗ്‌സ്റ്റർ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നു.

നായകൻ എന്നൊരാൾ ഇല്ലാതെ കഥ മുന്നോട്ടു കൊണ്ടുപോകുന്ന വിധം, സമ്പത് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ സ്കെച്ച്, സാം CS ന്റെ കിടിലൻ പശ്ചാത്തല സംഗീതത്തിൽ നല്ല സ്റ്റൈലിഷ് ആയ സിനിമാട്ടോഗ്രാഫിയും ആഖ്യാന ശൈലിയിൽ തന്നെ വ്യത്യസ്തത കൊണ്ട് വരുന്ന മേക്കിങ് എന്നിവയൊക്കെ സിനിമയേ മൊത്തത്തിൽ സ്റ്റൈലിഷ് ആക്കുന്നുണ്ട്.

ഒരു മർഡർ മിസ്റ്ററി നേരായ രീതിയിൽ തന്നെ പറഞ്ഞാൽ.. അതായത് നായകൻ, അന്വേഷണം എന്നിങ്ങനെ സാധാരണ ഗതിയിൽ പോയിരുന്നു എങ്കിൽ ഈ സിനിമയ്ക്ക് കൂടുതൽ നന്നായേനെ.. കാരണം നമ്മൾ പോസിറ്റീവ് ആയി കണ്ട പലതും പിന്നീട് നെഗറ്റീവ് ആയി മാറുകയാണ്. ഒരുപാട് സബ് പ്ലോട്ടുകൾ വരുന്നത് ചിലയിടങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. സിനിമയുടെ നീണ്ട ദൈർഘ്യവും മുഷിച്ചിൽ ഉണ്ടാക്കുന്നു.

സബ് പ്ലോട്ടുകളിലൂടെ നമ്മുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം ദയനീയമായി പാളുകയാണ് രണ്ടാം പകുതിയിൽ. ആരാണ് കൊലപാതകി എന്ന് നമുക്ക് പെട്ടെന്ന് ഊഹിക്കാൻ കഴിയുന്നുണ്ട്. പക്ഷെ ആ ഒരു കാര്യം ട്വിസ്റ്റ്‌ ആയോ സസ്പെൻസ് ആയോ കണക്കാക്കേണ്ടതില്ല. സിനിമയുടെ അവസാനത്തെ 20 മിനുട്ട് ഒരുപാട് ഇഷ്ടപ്പെട്ടു.

ഒരുപക്ഷെ ഇതേ മേക്കിങ്ങിൽ തന്നെ, ദൈർഘ്യം കുറച്ചു ഊഹിക്കാൻ പറ്റാത്ത സസ്പെൻസുമായി ഈ സിനിമ ഇറങ്ങിയിരുന്നു എങ്കിൽ തമിഴിലെ മികച്ച ത്രില്ലറുകളിൽ ഒന്നായി മാറിയേനെ…

Click To Download Movie