സിനിമ തുടങ്ങുന്നത് തന്നെ പ്രധാനകഥാപാത്രമായ കൈലി തന്റെ സഹായിയുമൊത്ത് ഒരു ATM റോബറി നടത്താൻ ശ്രമിക്കുന്നതിലൂടെയാണ്. മുൻപരിചയം ഇല്ലാത്ത പണി ആയതിനാൽ അസ്സലായി അത് പരാജയപ്പെടുകയും കൈലി അറസ്റ്റിലാവുകയും ചെയ്യുന്നു.

Movie – Housebound (2014)

Genre – Thriller

Country – New Zealand

നിയമത്തിന്റെ ആനുകൂല്യം ഇത്തവണ കൈലിയ്ക്ക് ലഭിക്കുകയും തന്റെ അമ്മയുടെ വീട്ടിൽ നിശ്ചിത കാലയളവ് വരെ ഹൗസ് അറസ്റ്റിൽ കഴിയാനും വിധി വരുന്നു. പ്രശ്നം എന്തെന്നാൽ സ്വന്തം അമ്മയായി അത്ര രാസത്തിലല്ല കൈലി. മാനസികമായി ഒരുപാട് അകലത്തിലാണ് അവർ. ഹൗസ് അറസ്റ്റിലായ കൈലിയുടെ മാനസികാവസ്ഥ അമ്മയ്ക്ക് ഒരു ഇറിറ്റേഷൻ ആയാണ് തോന്നുന്നതും.

വെറുതെ വീട്ടിൽ തന്നെ ഇരിക്കുക എന്നത് കൈലിയെ സംബന്ധിച്ചിടത്തോളം അസഹനീയം ആയിരുന്നു. പക്ഷെ ആ വീട്ടിൽ വേറേ ആരൊക്കെയോ, അല്ലെങ്കിൽ ഹോൻഡിങ് ആയുള്ള എന്തോ ഒന്ന് ഉണ്ടെന്ന കൈലിയുടെ സംശയത്തിൽ കഥ മറ്റൊരു ഗതിയിൽ സഞ്ചരിക്കുന്നു.

ഒരു ബ്ലാക്ക് കോമഡി ആണോ അല്ലെങ്കിൽ സർകാസം ആണോ പല സീനുകളും എന്നൊക്കെ നമുക്ക് കൺഫ്യൂഷൻ ഉണ്ടാക്കും വിധമാണ് ആഖ്യാനം. എന്നാൽ നല്ലൊരു ത്രിൽ മൂഡ് നിലനിർത്താനും സിനിമയ്ക്ക് കഴിയുന്നുണ്ട്. ട്വിസ്റ്റ്‌ എന്ന് പറയുന്നതിനോട് അത്ര പ്രാധാന്യം നൽകിയിട്ടില്ല എന്ന് വേണം കരുതാൻ.. കാരണം വളരെ ഈസി ആയി ഊഹിക്കാൻ പറ്റുന്ന ഒന്നായിരുന്നു.

ക്ലൈമാക്സ് നന്നായി തോന്നി. വലിയ ബോറടി ഇല്ലാതെ രണ്ടുമണിക്കൂറിൽ താഴെയുള്ള റണ്ണിങ് ടൈമിൽ ഒരു പ്രാവശ്യം കാണാനുള്ള വകയൊക്കെ സിനിമ നൽകുന്നുണ്ട്.