ബ്രിട്ടീഷ് ഹൊറർ സിനിമകളുടെ ലിസ്റ്റിൽ യാദൃശ്ചികമായാണ് ഡോഗ് സോൾജിയേഴ്സ് എന്ന പേര് കാണാനിട വന്നത്. ഇടയ്ക്കിടെ കൊറിയൻ സിനിമകളുടെ ചർച്ചയ്ക്കിടയിൽ ഈ സിനിമയുടെ പേര് കേൾക്കാറുണ്ട്. എന്തോ അന്നൊന്നും കാണാൻ താല്പര്യം തോന്നിയിരുന്നില്ല. ഇത്തവണ കണ്ടു കഴിഞ്ഞപ്പോൾ നല്ലൊരു ത്രില്ലറായി അനുഭവപ്പെട്ടു.

നിഗൂഢമായ പശ്ചാത്തലത്തിൽ ഒരു കൂട്ടം പട്ടാളക്കാരുടെ കഥ പറയുകയാണ് ഈ ചിത്രം. ഈ സിനിമയുടെ ജോണർ ഏതാണെന്നു പോലും അറിയാതെ, ചുമ്മാ അങ്ങ് കണ്ടതിനാൽ ആകണം ഒരുപാട് Wow Factors ഫീൽ ചെയ്യാൻ കഴിഞ്ഞു.

വയലൻസിനു യാതൊരു കുറവും കണ്ടില്ല. എന്നാൽ സിനിമയുടെ കഥ പറച്ചിലിന് അത് അത്യാവശ്യവുമാണ്. വർഷങ്ങൾ മുമ്പുള്ള സിനിമ ആയതിനാൽ മേക്കപ്പ് ഡിപ്പാർട്മെന്റിലും മറ്റും ചില കുറവുകളൊക്കെ നമുക്ക് കാണാനാകും. പക്ഷെ ഹൊറർ മൂഡിലുള്ള, നല്ല ത്രില്ലിങ്ങായി പോകുന്ന കഥയിൽ അതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടില്ല.

ഈ സിനിമ കാണാത്തവർ വളരെ ചുരുക്കം ആണെന്ന് അറിയാം. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ കാണുക.