🔺Well, Cant you just magic them away?

🔻Who the hell do you think Iam? Benedict Bloody Cumberbatch??

ഡീസിയുടെ ഏറ്റവും പുതിയ ആനിമേഷൻ ചിത്രമായ Constantine : The City Of Demons ഇന്ന് പുറത്തിറങ്ങി. ഡീസി തന്നെ ഡാർക് ആണെന്നാണ് പലരും പറയാറ്. ഡീസിയുടെ കഥകളിൽ ഏറ്റവും ഡാർക് ആയ സെഗ്മെന്റുകളിൽ പെടുന്നതാണ് ജസ്റ്റിസ് ലീഗ് ഡാർക്. ആ യൂണിവേസിൽ തന്നെയാണ് ഈ കഥയും നടക്കുന്നത്.

തന്റെ സുഹൃത്തിന്റെ മകളായ ട്രിഷിന്റെ ആത്മാവ് ആരോ അപഹരിച്ചു കൊണ്ട് പോയതിനാൽ അവൾ കോമയിലാണ്. നൈറ്റ്മെയർ നഴ്സിന്റെ സഹായത്താൽ ആരാണ് ഇതിനു ഉത്തരവാദി എന്ന് കോൺസ്റ്റന്റീൻ തിരയുന്നു. ഫലമായി ലണ്ടനിൽ നിന്നും ലോസ് ആഞ്ചൽസിലേക്ക് ഒരു യാത്ര പോകേണ്ടി വരുന്നു.

അവരുടെ യാത്ര തുടരവേ, ജോണിന്റെ കൗമാരകാലഘട്ടത്തിൽ നടന്ന ഒരു ട്രാജഡിയെ പറ്റി നമുക്ക് പറഞ്ഞു തരുന്നുണ്ട്. ആസ്ട്ര എന്ന കൊച്ചുകുട്ടി നരകത്തിൽ അകപ്പെടാൻ താൻ കാരണമായി എന്ന ജോണിന്റെ കുറ്റബോധവും എന്നും കാണുന്ന ദുസ്വപ്നവും കഥയിലേക്ക് കണക്റ്റ് ചെയ്യുന്നുണ്ട്.

ലോസ് ആഞ്ചൽസിൽ ജോണിനെ കാത്തിരുന്നത് ചെകുത്താനായ Beroul ആണ്. തനിക്കു സ്വന്തമായി ഒരു നരകം വേണമെന്നും അതിനായി തന്റെ കോംപിറ്റീറ്റർമാരെ ഇല്ലാതാക്കാനാനും ജോൺ സഹായിക്കണം എന്നും എന്നാൽ മാത്രമേ ട്രിഷിന്റെ ആത്മാവിനെ സ്വാതന്ത്രയാക്കൂ എന്ന് പറയുന്നിടത്ത് യഥാർത്ഥ കഥ തുടങ്ങുന്നു.

ഇതേ പേരിലുള്ള ഒരു സീരീസ് സിനിമ ആക്കിയതാണ്. സീരീസിൽ ഉള്ളതിനേക്കാൾ അഡീഷണൽ ഫൂട്ടേജ് സിനിമയിലുണ്ട്. മുകളിൽ പറഞ്ഞത് പോലെ ഇടയ്ക്കിടെ വിറ്റി ആയുള്ള സംഭാഷണങ്ങളും മറ്റും വരുന്നത് കൂടുതൽ ആസ്വാദ്യകരമാണ്.

R റേറ്റഡ് ആയാണ് ഈ ആനിമേഷൻ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഒന്നര മണിക്കൂറിൽ ത്രില്ലിംഗ് ആയി കാണാവുന്ന നല്ലൊരു സിനിമ. കാണാൻ ശ്രമിക്കുക