കായംകുളം കൊച്ചുണ്ണിയുടെ കഥ ആസ്പദമാക്കി ഇതിനു മുന്പും മലയാളത്തിൽ സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മലയാളം കണ്ട ഏറ്റവും വലിയ ബജറ്റ് സിനിമയായി കൊച്ചുണ്ണി എത്തുമെന്ന് അറിഞ്ഞപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. നിവിൻ പോളി ടൈറ്റിൽ റോളിൽ എത്തുന്ന സിനിമയിൽ ലാലേട്ടന്റെ ഒരു കാമിയോ റോൾ എന്നത് വലിയ ആകർഷണം ആയിരുന്നു.

സിനിമയുടെ തുടക്കത്തിൽ തന്നെ ടൈറ്റിൽ ടൈപ്പ് റൈറ്റർ ഫോണ്ടിൽ തുടങ്ങുന്നതും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ഒക്കെ കാണുമ്പോൾ കാണാൻ പോകുന്നത് നല്ലൊരു ഉത്പന്നം ആയിരിക്കും എന്നൊരു പ്രതീക്ഷ നൽകുന്നുണ്ട്.

പഴയ കാലഘട്ടം അതേപടി കാണിക്കണം എങ്കിൽ വസ്ത്രാലങ്കാരം, ആർട്ട് വർക്ക് എന്നിവയിൽ അതീവ ശ്രദ്ധ വേണം. പക്കിയുടെ വസ്ത്രധാരണം എന്ത് കൊണ്ട് അങ്ങിനെ ആയി എന്നുള്ളതിനു റിലീസിന് മുൻപേ തന്നെ വിശദീകരണം നൽകിയിരുന്നു. ആർട്ട് വർക്കുകൾ എല്ലാം തന്നെ ഗംഭീരം ആയിരുന്നു.

നിവിൻ പോളിയിലെ താരത്തെ നന്നായി ഉപഗോഗിച്ച ഒരു സ്ക്രിപ്റ്റ് ആയിരുന്നു കൊച്ചുണ്ണി. നിഷ്കളങ്ക ഭാവവും കള്ളൻ ആയതിനു ശേഷമുള്ള ഹീറോയിസവും എല്ലാം കൂടി മൊത്തത്തിൽ നിവിൻ നല്ല പ്രകടനം ആയിരുന്നു.ആക്ഷൻ രംഗങ്ങളിൽ നല്ല മികവും പുലർത്തിയിരുന്നു.

Nora Fatehi യുടെ ഒരു ഐറ്റം ഡാൻസ് എന്തിനു സിനിമയിൽ വന്നു എന്ന് ആർക്കെങ്കിലും അറിയുമോ? ഐറ്റം ഡാൻസിന് പേരുകേട്ട ബോളിവുഡും തമിഴും ഒക്കെ അവ കുറച്ചു കൊണ്ട് വരുമ്പോൾ നമ്മൾ മലയാളികളുടെ വലിയൊരു സിനിമയിൽ, അതും മറ്റു ഇന്ഡസ്ട്രികൾ ഉറ്റുനോക്കുന്ന ഒരു മാഗ്നം ഓപസ് സിനിമയിൽ അനാവശ്യമായ ഒരു ഗാനം.

കൊച്ചുണ്ണിയുടെ കുട്ടിക്കാലം മുതൽ കഥ പറയുന്ന സിനിമയിൽ കായംകുളം ഭാഗത്തെ സ്ലാങ് അധികം ഉൾപ്പെടുത്തി കണ്ടില്ല. നിവിൻ പോളിയുടെ ഡയലോഗ് ഡെലിവെറിയുടെ കാര്യത്തിൽ ചെറിയൊരു സംശയം ഉണ്ടായിരുന്നെങ്കിലും സിനിമയിൽ യാതൊരു പ്രശ്നവും ഉണ്ടായില്ല. കൊച്ചുണ്ണി എങ്ങനെ കള്ളനായി എന്നതിന് വ്യക്തമായ ഒരു കാരണവും നൽകി, ലാലേട്ടന്റെ കിടിലൻ ഗസ്റ്റ് റോളും ആയി കഥ മുന്നേറുന്നു.

ഒരു വെസ്റ്റേൺ സ്പാഗെറ്റിയേ ഓർമിപ്പിക്കും വിധമുള്ള ലാലേട്ടന്റെ ഇന്ട്രോയും, പ്രത്യേക താളത്തിലുള്ള നടത്തവും ഒക്കെ രസകരം ആയിരുന്നു. നിവിനും ലാലേട്ടനും ഒരുമിച്ചുള്ള ട്രെയിനിങ് സോങ് തീയേറ്ററിൽ മികച്ച പ്രതികരണം ആയിരുന്നു നേരിട്ടത്. പക്കിയുടെ തിരിച്ചുള്ള യാത്ര സിനിമയുടെ പേസിങ്ങിനെ ചെറുതായി ബാധിക്കുന്നുമുണ്ട്. പക്കി പോയ ശേഷം ചെറുതായി ഒരു ലാഗ് ഫീൽ വരുമെങ്കിലും ഉടനടി പഴയ പേസിലേക്ക് തിരിച്ചും എത്തുന്നുണ്ട്.

രണ്ടാം പകുതിയിൽ പേസ് ചെറുതായി ഡൌൺ ആകുന്നയിടങ്ങളിൽ കഥയിൽ വഴിത്തിരിവുകൾ ഉണ്ടാക്കി പേസ് തിരിച്ചെടുക്കുന്നുണ്ട്. കൊച്ചുണ്ണി ആയുള്ള നിവിന്റെ പലവിധ ഭാവമാറ്റങ്ങൾ എല്ലാം നന്നായിരുന്നു. സിനിമയിൽ നെഗറ്റീവ് ഷേഡിൽ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും മികച്ചൊരു പ്രതിനായകൻ എന്ന് പറയാൻ ആരും തന്നെ ഉണ്ടായില്ല.

സുധീർ കരമന,ഇടവേള ബാബു, റസാഖ് എന്നിവരൊക്കെ അടങ്ങുന്ന തമ്പുരാൻ ടീം സിനിമയിൽ വില്ലൻ കഥാപാത്രങ്ങളായി വരുന്നുണ്ട്. സണ്ണി വെയ്ൻ നല്ലൊരു വില്ലനായി സിനിമയിൽ തിളങ്ങും എന്നൊക്കെ റിലീസിന് മുൻപ് തോന്നിയിരുന്നു എങ്കിലും കഥയിൽ എപ്പോഴും കൊച്ചുണ്ണിയുടെ മുന്നിൽ തോൽക്കുന്ന ഒരാളായ കുറുപ്പെന്ന കഥാപാത്രം കൊച്ചുണ്ണിക്ക്‌ മുന്നിൽ ശക്തനായി അനുഭവപെട്ടില്ല. ഗൗരവമായ പ്രതിസന്ധിയൊന്നും കൊച്ചുണ്ണി നേരിടുന്നതായും കാണുന്നില്ല.

പ്രിയാ ആനന്ദിനെ ആ റോളിലേക്ക് കാസ്റ്റ് ചെയ്യിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ഒരുവിധം എല്ലാവരും aa റോളിലേക്ക് ഫിറ്റ്‌ ആയിരുന്നു എന്ന് ഫീൽ ചെയ്യുമ്പോൾ പ്രിയയുടെ വേഷം മാത്രം മിസ്‌കാസ്റ്റിംഗ് ആയി തോന്നി.

ബാബു ആന്റണിയുടെ കളരി ഉസ്താദ് റോൾ വാങ്ങുന്ന കയ്യടികളും രോമാഞ്ചം ഉണ്ടാക്കുന്ന ഒരുപിടി സീനുകളിലും കൂടി കൊച്ചുണ്ണി അവസാനിക്കുമ്പോൾ തൃപ്തികരമായ ഒരു അനുഭവമാണ് സിനിമ സമ്മാനിച്ചത്.

മൊത്തത്തിൽ രസകരമായ, കോരിത്തരിപ്പിക്കുന്ന രംഗങ്ങളും, നല്ല ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ഒക്കെയായി ഒരു റിച്ച് പ്രോഡക്റ്റ് ആയിട്ടാണ് കൊച്ചുണ്ണി എത്തിയിരിക്കുന്നത്. തീയേറ്ററിൽ കാണുമ്പോൾ രോമാഞ്ചം ഉണ്ടാക്കുന്ന സീനുകളും ഉണ്ട്. കണ്ടിറങ്ങുമ്പോൾ തൃപ്തിയും അഡീഷണൽ ആയി കിട്ടും. Grab Your Tickets Now…