ബഹളം വെയ്ക്കുന്ന ആളുകളോട് നിശ്ശബ്ദരായി ഇരിക്കാൻ ആവശ്യപ്പെടുന്നതിന് പോലും സൈലൻസ് എന്ന് ഉച്ചത്തിൽ പറയേണ്ട അവസ്ഥയേ പറ്റി ആലോചിട്ടുണ്ടോ? അരവിന്ദ സമേത വീര രാഘവ എന്ന ത്രിവിക്രം സിനിമയും ഈ കാര്യം തന്നെയാണ്. ഫാക്ഷൻ മൂലമുള്ള കൊലപാതകങ്ങളും വയലൻസും നിർത്തി സമാധാനത്തിന്റെ പാതയിലേക്ക് വരണം എന്ന് പറയാൻ വയലന്റായ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു സിനിമ തന്നെ വേണ്ടി വരുന്നു.

🔰🔰🔰Whats Good??🔰🔰🔰

ടോപ് നോച് എന്നൊക്കെ പറയാൻ പറ്റുന്ന ആക്ഷൻ രംഗങ്ങൾ, തരകിന്റെ ഗംഭീര പെർഫോമൻസ്, ഇമോഷണൽ സീനുകൾക്ക് പ്രാധാന്യം കൊടുത്ത തിരക്കഥ.

🔰🔰🔰Whats Bad??🔰🔰🔰

സിനിമയുടെ ദൈർഘ്യം വളരെ കൂടുതലാണ്. ഡള്ളായ ഫീൽ, ഈ നീളക്കൂടുതലിൽ ചേരുമ്പോൾ പലയിടങ്ങളിലും ലാഗിംഗ് അനുഭവപ്പെടുന്നുണ്ട്.

🔰🔰🔰Watch Or Not??🔰🔰🔰

സിനിമയുടെ തുടക്കത്തിൽ രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കഥ പറയുന്നുണ്ട്. 5 Rupees Faction എന്ന് വിളിക്കുന്നു അതിനെ. അതേ 5 രൂപയെ ചൊല്ലിയുണ്ടായ ഒരു തർക്കത്തിൽ നിന്നുമാണ് വർഷങ്ങൾ നീണ്ട അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്നത്. ഉടൻ തന്നെ നായകന്റെ എൻട്രിയും വലിയൊരു ഫൈറ്റ് സീനും നമ്മുടെ മുന്നിലേക്ക് എത്തുന്നു.

ഈ സിനിമയുടെ USP ആയ തരകിന്റെ സിക്സ് പാക്കോടു കൂടിയുള്ള ആക്ഷൻ സീൻ ആദ്യത്തെ 10 മിനുട്ടിൽ തന്നെ ത്രിവിക്രം നമുക്ക് കാണിക്കുന്നു.നായകനു ഇൻട്രോ സോങ് ഇല്ല, കൊമേഡിയൻ ഇല്ല..എന്നിങ്ങനെ നേരെ കഥയിലേക്ക് വരികയാണ് സിനിമ. അതിനാൽ തന്നെ സിനിമയുടെ ആഖ്യാനരീതിയിൽ വളരെ സന്തോഷവാനായിരുന്നു ഞാൻ.

ടൈറ്റിൽ റോളിലെ വീര രാഘവൻ നായകൻ ആയ സ്ഥിതിക്ക് അരവിന്ദ ആരായിരിക്കും? നായിക തന്നെ.. ഈ സിനിമയിൽ നായികയ്ക്ക് ഒരു വ്യക്തിത്വമുണ്ട്. എപ്പോഴും ദേഷ്യത്തിൽ കഴിയുന്ന നായകന്, തന്റെ ജീവിതത്തിനു ഒരു അർത്ഥം വേണമെന്ന് ആഗ്രഹിക്കുന്ന..എന്നാൽ അതിനുള്ള മാർഗം എന്താണെന്ന് അറിയാൻ പാടില്ലാത്ത നായകനു മുന്നിൽ ഒരു ഭാഗ്യം പോലെയാണ് നായിക വരുന്നത്. നായികയുടെ സ്വഭാവം ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആണെങ്കിലും അവർ തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നും പല നല്ല ആശയങ്ങളും ഉരുത്തിരിയുന്നുണ്ട്. Pomodoro Technique ഒക്കെ ഉദാഹരണം.

ഇടവേളയോട് കൂടി കഥയിൽ വരുന്ന വഴിത്തിരിവുകളും ഇനിയെന്ത് എന്നുള്ള ആകാംക്ഷയും പവർ പാക്കേഡ് ആയുള്ള ആക്ഷൻ സീനുകളും ഒരു തൃപ്തികരമായ അനുഭവം സമ്മാനിക്കുന്നുണ്ട്. രണ്ടാമത്തെ പകുതിയിൽ ഹീറോയിസത്തിനും ആക്ഷനും ഡോസ് കുറയുന്നുണ്ട്.

ഫാക്ഷൻ മൂലം തന്റെ സമൂഹത്തിനു എന്ത് ലാഭം ഉണ്ടായി? വീട്ടിലുള്ള വിധവകളുടെ എണ്ണം കൂടുന്നത് അഭിമാനാത്തിനുള്ള വകയാണോ എന്നൊക്കെയുള്ള ധാരാളം ചോദ്യങ്ങളിലൂടെ കഥ ഇമോഷണൽ ട്രാക്കിലേക്ക് വീഴുന്നു. ഒരു ഡപ്പാം കുത്ത് പാട്ട് അതിനിടയിൽ രസംകൊല്ലി ആയി വരുന്നത് മാത്രമാണ് കുറവായി തോന്നിയത്. തരകിനെ പോലുള്ള മൈൻ ഒഫ് ടാലന്റ് എന്ന് വിശേഷിപ്പിക്കവുന്ന ഒരു നടന്റെ ഡാൻസിംഗ് സ്കിൽ കാണിക്കാനായി ഒരു പാട്ട് ഇടത്തിൽ കുത്തിക്കേറ്റെണ്ടിയിരുന്നില്ല.

സിനിമയിൽ ആയുധത്തിനും സമാധാനത്തിന്റെ വെള്ളരിപ്രാവിനുമിടയിൽ പെട്ടു നിൽക്കുന്ന നായകനു നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് ക്ലൈമാക്സ്. അവിടെ ഗംഭീരമായ ത്രിവിക്രം ടച് വരുന്നതോടെ ഈ ചിത്രം നല്ലൊരു അനുഭവം ആകുന്നു.

🔰🔰🔰Last Word🔰🔰🔰

നന്ദമുറി ഫാമിലിയിൽ നിന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഫാക്ഷനിസ്റ്റുകളുടെ കഥ പറയുന്ന സമരസിമ്മാ റെഡ്ഢി, നരസിംഹ നായിഡു, ലെജൻഡ്, ദമ്മു പോലുള്ള സിനിമകൾ ഒരുപാട് നാം കണ്ടിട്ടുണ്ട്. അരവിന്ദ സമേത വീര രാഘവ ഇമോഷണലി ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്. അതാണ്‌ സിനിമയുടെ വിജയവും.