നീൽ ആംസ്ട്രോങ് എന്ന പേര് കേൾക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. സ്കൂൾ ജീവിതത്തിൽ ഇദ്ദേഹത്തെ കുറിച്ച് പഠിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. ചന്ദ്രനിൽ കാലു കുത്തിയ ആദ്യത്തെ മനുഷ്യൻ എന്ന ഖ്യാതിയിൽ അറിയപ്പെടുന്ന നീലിന്റെ ജീവിതത്തെ നമുക്ക് മുന്നിൽ അനാവരണം ചെയ്യുകയാണ് ഈ സിനിമ.

🔰🔰🔰Whats Good??🔰🔰🔰

ഡീറ്റൈലിംഗ്. ഓരോ കാര്യങ്ങളും ഡീറ്റൈൽ ആയി തന്നെ നമ്മളോട് പറയുന്നുണ്ട്.അതിന്റെ കൂടെ കിടിലോൽക്കിടിലം എന്ന് വിശേഷിപ്പിക്കാവുന്ന സൗണ്ട് ഡിസൈനിങ്, സിനിമയുടെ തീമിനോട് ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണം,അഭിനേതാക്കളുടെ ഗംഭീര പ്രകടനം, ഗംഭീര CGI യിലുള്ള മൂൺ ലാൻഡിംഗ് സീനുകൾ, ഇമോഷൻസിന്റെ കൃത്യമായ അവതരണം എന്നിവയൊക്കെ ചേരുമ്പോൾ First Man നല്ലൊരു അനുഭവം ആകുന്നു.

🔰🔰🔰Whats Bad??🔰🔰🔰

പൂർണ്ണമായും ഒരു ഡ്രാമയായി ഈ സിനിമ ചിത്രീകരിക്കാൻ ആയിരുന്നു തീരുമാനം.അതിനാൽ തന്നെ ഇമോഷനൽ സീനുകളാൽ നിറഞ്ഞ പതിഞ്ഞ താളത്തിലുള്ള ഈ സിനിമ ടാർഗെറ്റഡ് ഓഡിയൻസിനു തൃപ്തി നൽകും.അല്ലെങ്കിൽ നമ്മുടെ പ്രതീക്ഷയൊക്കെ മാറ്റിവെച്ചു സിനിമയുടെ ഗതിയിൽ സഞ്ചരിക്കണം.

🔰🔰🔰Watch Or Not??🔰🔰🔰

ലോകം മുഴുവൻ അറിയപ്പെടുന്ന, പ്രശസ്തനായ നീലിനെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ..,NASA യിൽ ചേരുന്നതിനു മുമ്പുള്ളതും അതിനു ശേഷം ഉള്ളതുമായ നീലിന്റെ ജീവിതമാണ് നമുക്ക് കാണാനാകുന്നത്.അയാൾ സഹിച്ച വിഷമങ്ങൾ, മാനസിക പിരിമുറുക്കങ്ങൾ, നഷ്ടങ്ങൾ എന്നിവയൊക്കെ വളരെ ഡീറ്റൈൽ ആയി സിനിമ പറയുന്നുണ്ട്.

റയാൻ ഗോസ്‌ലിംഗ്ന്റെ പ്രകടനം നന്നായിരുന്നു. വൈഷമ്യം കലർന്ന മുഖഭാവത്തിൽ ആയിരുന്നു ഭൂരിഭാഗം സമയവും.അതിനാൽ തന്നെ റയാനേക്കാൾ ഈ സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ എനിക്ക് ഇഷ്ടപ്പെട്ടത് Claire Foy യേ ആയിരുന്നു.ഔട്‍സ്റ്റാന്ഡിങ് പെർഫോമൻസ് ആയിരുന്നു അവരുടേത്. ബാക്കിയുള്ള താരങ്ങളും അവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്.

Apollo 11 മിഷന് മുൻപ് രാഷ്ട്രീയ പരമായുള്ള അഭിപ്രായ ഭിന്നതകൾ, റഷ്യയുടെ തീരുമാനങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളിലേക്കും നമ്മുടെ ശ്രദ്ധ കൊണ്ട് വരുന്നുണ്ട്.മരണം ഒരു മനുഷ്യനെ എത്രത്തോളം തളർത്തുന്നു എന്നതൊക്കെ വളരെ ഡീറ്റൈൽ ആയി തന്നെ പറഞ്ഞു പോരുന്നു.

അമേരിക്കയുടെ പതിവ് ഗ്ലോറിഫിക്കേഷൻ ഈ സിനിമയിലും നമുക്ക് കാണാം. ഈ സിനിമ കൊണ്ടുള്ള ഗുണം എന്തെന്നാൽ, ചന്ദ്രനിൽ യഥാർത്ഥത്തിൽ പോയിട്ടില്ല എന്നുള്ള വാദം വിശ്വസിക്കുന്നവർ പോലും ഈ സിനിമ കണ്ടാൽ ചിലപ്പോൾ പോയി കാണുമായിരിക്കുമോ എന്നുള്ള ചിന്ത വരും എന്നതാണ്. അത്രമാത്രം ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും നമ്മെ സ്വാധീനിക്കുന്നുണ്ട്.

സൗണ്ട് ഡിസൈനിങ് ഒക്കെ ഹെവി ആയിരുന്നു എന്ന് വേണം പറയാൻ. അവസാനത്തെ അര മണിക്കൂറിൽ ചിലയിടങ്ങളിൽ നമ്മൾ ശ്വാസം വിടാൻ തന്നെ മറന്നു പോകുന്ന രീതിയിൽ ഓരോ സീനും വന്നതിൽ സൗണ്ട് ഡിസൈനിംഗിന്റെ പങ്കു വളരെ വലുതാണ്. പഴയ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഛായാഗ്രഹണം സിനിമയുടെ മൂഡിനോട് ചേർന്ന് നിന്നു.

🔰🔰🔰Last Word🔰🔰🔰

ഓസ്കാർ ലക്ഷ്യമാക്കിയുള്ള ഒരു ഗംഭീര ചിത്രം. അതിനാൽ തന്നെ സകല വിഭാഗങ്ങളും ഗംഭീരമാണ് എന്ന് പറയാം. First Man നല്ലൊരു സിനിമ കണ്ട അനുഭൂതിയാണ് സമ്മാനിച്ചത്. കാണാൻ ശ്രമിക്കുക.

NB – സംഭാഷണങ്ങളിലൂടെ അധികം കാര്യങ്ങളും പറഞ്ഞു പോകുന്ന ഈ സിനിമയുടെ യഥാർത്ഥ രാഷ്ട്രീയം പൂർണ്ണമായും അറിയണം എങ്കിൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ തന്നെ വേണം എന്ന അവസ്ഥ ആയിരുന്നു. നിർഭാഗ്യവശാൽ തീയട്ടറിൽ സബ് ഇല്ലായിരുന്നു.