90’s കിഡ്സിന്റെ നൊസ്റ്റാൾജിയകളിൽ ഗോവിന്ദയുടെ സിനിമകളും ഉൾപ്പെടും.ആ സമയം ദൂരദർശനിലും DD2/Metro ചാനലുകളിലും ഒക്കെയായി ഗോവിന്ദയുടെ സിനിമകൾ കണ്ടതൊക്കെ നല്ലൊരു ഓർമകൾ ആയിരുന്നു.പഴയ താരമൂല്യമൊന്നും ഇപ്പോൾ ഗോവിന്ദയ്ക്ക് ഇല്ല. എന്നാലും ഇടയ്ക്കിടെ സിനിമകളൊക്കെ ഇറക്കുന്നുണ്ട്. ടിപ്പിക്കൽ ഗോവിന്ദാ ഫോർമുലയിൽ പുറത്തിറങ്ങിയ സിനിമയാണ് ഫ്രൈഡേ.

🔰🔰🔰Whats Good??🔰🔰🔰

വരുൺ ശർമ-ഗോവിന്ദ എന്നിവരുടെ കോമിക് ടൈമിംഗ്. രസച്ചരട് മുറിയാതെയുള്ള ആഖ്യാനം.

🔰🔰🔰Whats Bad??🔰🔰🔰

ഒരുപാട് സിനിമകളിൽ ഒരുപാട് തവണ കണ്ട ആൾമാറാട്ട കഥ തന്നെയാണ് ഇതും. സ്ലാപ്സ്റ്റിക്ക് കോമഡികളോട് താല്പര്യം ഇല്ലാത്തവർക്ക് ഒരു ദുരന്ത അനുഭവം ആക്കുമെന്നത് തീർച്ച!

🔰🔰🔰Watch Or Not??🔰🔰🔰

PPP ( Pavithra Pani Purifier) യിലെ സെയിൽസ് മാൻ ആണ് രാജിവ്.ഒരു മാസമായി ഒരൊറ്റ പ്രോഡക്റ്റ് പോലും വിറ്റിട്ടില്ല. ലാസ്റ്റ് ചാൻസ് ആയി ഒരു ഫ്രൈഡേ കിട്ടുകയാണ്.ഒരു കണക്കിന് ഒരു വീട്ടമ്മയെ സോപ്പിട്ടു ഫ്രൈഡേ അപ്പോയ്ന്റ്മെന്റ് എടുക്കുന്നു. അന്നത്തെ ദിവസം അവർ ഷിംലയിലേക്ക് പോകുന്നു.

ഭാര്യ പോയ തക്കം നോക്കി അവരുടെ ഭർത്താവായ ഗഗൻ കള്ളക്കാമുക്കിയെ വീട്ടിൽ കയറ്റുന്നു. രാജീവ് വീട്ടിലെത്തും മുൻപ് ഒരു കള്ളൻ ആ വീട്ടിൽ കയറിപ്പറ്റുന്നു. രാജീവ് എത്തുമ്പോൾ കള്ളക്കാമുക്കിയെ കണ്ടു ഗഗന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിക്കുന്നു. തുടർന്ന് പല വിധ തെറ്റിദ്ധാരണകളും പ്രതീക്ഷിക്കാത്ത അതിഥികളും ഒക്കെയായി രസകരമായി പോകുന്നു.

ലോജിക് തീരെ ഇല്ലാത്ത, കോമഡി മാത്രം എന്ന കാറ്റഗരിയിൽ വരുന്ന ഈ ചിത്രം ഒട്ടും ബോറടിപ്പിക്കുന്നില്ല. ഒരു ഘട്ടത്തിൽ നമ്മുടെ ക്ഷമ പരീക്ഷിക്കുന്ന പോലെ ആകുമ്പോൾ നല്ലൊരു മൊമന്റോടെ ഇന്റർവെൽ വരുന്നു.തുടർന്നു അങ്ങോട്ട്‌ നല്ല കോമഡി സീനുകളോടെ, ക്ലിഷേ ക്ലൈമാക്സോടെ അവസാനിക്കുന്നു.

മുൻപ് വീട്ടിൽ ഉമ്മ ഒരു സോപ്പി കാണുമായിരുന്നു. വീര എന്ന് പേരുള്ളത്.ആ സോപ്പിയിലെ നായികയാണ് ഇതിൽ നായികമാരിൽ ഒരാളായി എത്തുന്നത്.നല്ല മേക്ക് ഓവർ ആയിട്ടുണ്ട് ട്ടോ. ബ്രിജേന്ദ്ര കാലയുടെ കള്ളൻ വേഷം ഇടയ്ക്കിടെ കിടു ആയിരുന്നു.ഗോവിന്ദയുടെ ഈസിനെസ്സ് പലപ്പോഴും സിനിമയേ രക്ഷപ്പെടുത്തുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

രസകരമായി കഥ പറഞ്ഞു മുന്നോട്ടു നീങ്ങുന്ന, നല്ല കോമിക് മൊമെന്റ്‌സ്‌ ഉള്ള ഒരു സിനിമ. കണ്ടിരിക്കാം…