കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ റിലീസാകുന്ന ഹോളിവുഡ് പടങ്ങളിൽ സൂപ്പർഹീറോ മൂവികൾ മാത്രമാണ് ഭൂരിഭാഗം വിജയങ്ങളും നേടിയെടുക്കുന്നത്.അതിനാലാണോ എന്തോ, ബാക്കിയുള്ള ജോണർ സിനിമകൾ പലപ്പോഴും ഇവിടെ റിലീസില്ല. ഉണ്ടായാൽ തന്നെ നല്ല ഷോ ടൈം ഇല്ല.എറണാകുളത്തെ കൊച്ചുണ്ണിയുടെ വലിയ റിലീസിന് മുന്നിൽ ഒരൊറ്റ ഷോ മാത്രം നേടിയെടുത്ത ഒരു സിനിമായാണ് A Star Is Born.

🔰🔰🔰Whats Good??🔰🔰🔰

Music, Of Crz! കൂപ്പറും ഗാഗയും അഭിനയിച്ചു മത്സരിക്കുക ആയിരുന്നു.ആരാണ് മികച്ചത് എന്നൊക്കെ തിരഞ്ഞെടുക്കാൻ പറ്റിയെന്നു വരില്ല. ഇമോഷണൽ ആയ പല സീനുകളും ഒരു പക്ഷെ കണ്ണ് നിറച്ചേക്കാം. നമ്മൾ നേരത്തെ അറിഞ്ഞ കഥയായിട്ടു പോലും അവതരണം മൂലം നമ്മുടെ മനസ്സ് നിറയ്ക്കുന്നുണ്ട്.

🔰🔰🔰Whats Bad??🔰🔰🔰

Aashiqui 2. അതേ..ഈ ബോളിവുഡ് സിനിമയാണ് എന്നിലെ പ്രേക്ഷകന് മുന്നിൽ വില്ലനായി അവതരിച്ചത്. A Star Is Born എന്ന പേരിലുള്ള പഴയ സിനിമയുടെ പുനർ ആവിഷ്കാരമാണ് ഈ സിനിമ. എന്നാൽ Aashiqui 2 നേരത്തെ കണ്ടതിനാൽ കഥ എന്താണെന്ന് നേരെത്തെ അറിഞ്ഞു.

🔰🔰🔰Watch Or Not??🔰🔰🔰

പ്രശസ്തിയുടെ കൊടുമുടിയിലേക്കുള്ള കയറ്റം, അവിടുന്നുള്ള പതനം, ലഹരിയിൽ അടിമപ്പെട്ടു പോകുന്ന ജീവിതം, കരുത്തായി പ്രണയം എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ സിനിമ നമ്മളോട് പറയുന്നുണ്ട്.അതെല്ലാം നല്ല പാട്ടുകളുടെ അകമ്പടിയോടെ, അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടി ആകുമ്പോൾ ഒരു ഗംഭീര അനുഭവമായി മാറുന്നു.

നമ്മൾ ആദ്യം കണ്ടത് ഏതാണോ അതാകും നമ്മൾ കൂടുതലായി ഇഷ്ടപ്പെടുക. എന്നാൽ ചില സിനിമകൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.Aashiqui 2 കണ്ടവർക്ക് അതിനേക്കാൾ ഇഷ്ടപ്പെടും എന്നതാണ് ഈ സിനിമയിൽ കാണുന്ന പ്രത്യേകത. സകലകലാ വല്ലഭനായി ബ്രാഡ്‌ലി കൂപ്പർ നിറഞ്ഞു നിൽക്കുന്ന ഈ സിനിമ ഇമോഷണലി ആരെയും കീഴ്പ്പെടുത്താൻ ശക്തിയുള്ള ഒന്നാണ്.

തന്റെ പതനവും തന്റെ കാമുകിയുടെ ഉയർച്ചയും ഒരേ സമയം നടക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയൊക്കെ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.ഗ്രാമി അവാർഡ് ദാന ചടങ്ങുകളിൽ വെച്ചുള്ള സീനുകളൊക്കെ ഉദാഹരണം ആണ്. പ്രണയത്തിലേക്ക് മാത്രം പോകാതെ സൗഹൃദ/സാഹോദര്യത്തിലേക്കും കൂപ്പർ നമ്മെ ക്ഷണിക്കുന്നുണ്ട്.

പൊതുവെ പ്രണയസിനിമകളോട് താല്പര്യം ഇല്ലാത്ത എനിക്ക് ഇതുപോലൊരു ട്രാജിക് ലൗ സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടതിനുള്ള പ്രധാന കാരണം തന്നെ സിനിമയുടെ പ്രസന്റേഷൻ ആണ്. അത്രമാത്രം ഭംഗിയായാണ് കഥ പറയുന്നത്. നമ്മൾ അറിഞ്ഞ കഥ ആയിട്ട് കൂടി അത് വീണ്ടും നമ്മെ ആകർഷിക്കണം എങ്കിൽ സിനിമയുടെ മാജിക് എത്ര മാത്രം ആണെന്ന് പറയേണ്ടല്ലോ…

🔰🔰🔰Last Word🔰🔰🔰

2018 ഒക്ടോബർ മാസത്തിനു എന്തോ പ്രേത്യേകതയുണ്ട്. അടുപ്പിച്ചു കിടിലൻ സിനിമകൾ ഇറങ്ങുന്നു. 96, രാക്ഷസൻ, അന്ധാദൂൻ, First Man, Tumbbad, അരവിന്ദ സമേത വീര രാഘവ, ഇപ്പോൾ ഇതും. എല്ലാം തന്നെ പറഞ്ഞറിയിക്കാനാവാത്ത തീയേറ്റർ എക്സ്പീരിയൻസ് നൽകിയവ. ഈ മാസം ഇതുപോലെ തന്നെ അങ്ങ് പോയിരുന്നെങ്കിൽ….