മോനെ..ഭക്ഷണം കഴിക്കു..എന്ന് അമ്മ മൂന്ന് പ്രാവശ്യം പറഞ്ഞാൽ നാലാമത്തെ തവണ പറയുന്നതിന് മുൻപ് മകനു ചിലപ്പോൾ ദേഷ്യം വന്നെന്നു ഇരിക്കും. അമ്മയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും അളവ് കൂടിയാൽ?? മക്കളെക്കുറിച്ചു ഓവറായി ചിന്തിക്കുകയും അവർ തന്നെ ഉലകം എന്ന് കരുതി സ്നേഹമെന്ന പേരിൽ പലപ്പോഴും മക്കൾക്ക് ഇറിറ്റേഷൻ നൽകുന്ന അവസ്ഥയെ Helicopter Parenting എന്ന് വിളിക്കാം. ഈയൊരു തീമിൽ വരുന്ന ഇന്ത്യൻ സിനിമയാണ് ഹെലികോപ്റ്റർ ഈല.

🔰🔰🔰Whats Good??🔰🔰🔰

കജോൾ-റിഥി സെൻ എന്നിവരുടെ കെമിസ്ട്രി.

🔰🔰🔰Whats Bad??🔰🔰🔰

നല്ലൊരു തീം കിട്ടിയിട്ടും വേണ്ടവിധം ഉപയോഗിക്കാത്ത തിരക്കഥ, അനാവശ്യരംഗങ്ങൾ നിറഞ്ഞ ആദ്യപകുതി, ടിപ്പിക്കൽ ബോളിവുഡ് ക്ലിഷേ ക്ലൈമാക്സ് എന്നിവയൊക്കെ ഈ സിനിമയേ ഒരു ബോറൻ അനുഭവം ആക്കുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

ഇന്നലെ കണ്ട Tumbbad എന്ന കിടിലൻ സിനിമയുടെ അണിയറശില്പികളിൽ ഒരാളാണ് ആനന്ദ് ഗാന്ധി. ടിയാന്റെ മറാത്തി ബുക്കിനെ ആധാരമാക്കി പുള്ളിക്കാരൻ തന്നെ തിരക്കഥ ഒരുക്കിയ സിനിമയാണ് ഇത്. അഭിനയിക്കുന്നതോ…19 വയസ്സിൽ മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിയ റിഥി സെൻ. കൂടെ കജോൾ..അമിതാഭ് ബച്ചനൊക്കെ ഗസ്റ്റ് റോളിൽ വരുന്നു.. സത്യത്തിൽ നല്ലൊരു പ്രോഡക്റ്റ് ആകുമെന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

ഈ സിനിമയുടെ നിർമാതാവ് കൂടിയായ അജയ് ദേവ്ഗണിന്റെ വിജയപത് എന്ന സിനിമയിലെ റുക് റുക് റുക് എന്ന ഗാനത്തിന്റെ റീമിക്സ് പാടിയ ആളാണ്‌ സിനിമയിലെ പ്രധാന കഥാപാത്രമായ ഈല. നല്ലൊരു ഭാവി ഉണ്ടായിട്ടും ഒരു ഘട്ടത്തിൽ മകനു വേണ്ടി അതെല്ലാം ത്യജിച്ചു ഒരു സിംഗിൾ മോം ആയി ജീവിക്കാൻ തീരുമാനിക്കുകയാണ് അവർ.

ഈലയുടെ ഭർത്താവുമായുള്ള പ്രശ്നം എന്താണ്? അവരുടെ കരിയർ എത്രമാത്രം പ്രോഗ്രസ് ആകുമായിരുന്നു എന്നൊക്കെ കാണിക്കാനായി ആദ്യപകുതിയുടെ മുക്കാൽ ഭാഗവും എടുക്കുന്നുണ്ട്. സത്യത്തിൽ അത്രയും ഡീറ്റെയിലിങ് ആവശ്യമില്ല. 20 വയസ്സുള്ള തന്റെ മകന്റെ കോളേജിൽ തന്നെ ഈല പഠിക്കാൻ പോകാൻ തീരുമാനിക്കുന്നതോടെ സിനിമയുടെ കഥ തുടങ്ങുന്നു.

ഹൈപ്പർ ആക്റ്റീവ് ആയ കഥാപാത്രങ്ങളെ കജോൾ ഇതിനു മുന്പും അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ മറ്റൊരു വേർഷൻ.. റിഥി സെൻ നന്നായിരുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനൊക്കെ കൊള്ളാം. മകൻ വന്നത് സെൻസ് ചെയ്തു ഡോർ തുറക്കുന്ന സീനുകളൊക്കെ നന്നായിരുന്നു.

നേഹ ദൂപിയയുടെ റോൾ ഇടയ്ക്കിടെ ചിരിക്കാനുള്ള വക നൽകുന്നുണ്ട്. രണ്ടു മണിക്കൂർ ഉള്ള സിനിമ ആണെങ്കിലും ഒരുപാട് സമയം തീയേറ്ററിൽ ഇരിക്കുന്ന ഫീൽ ആയിരുന്നു. അതിന്റെ കൂടെ ബോറൻ മ്യൂസിക്കൽ ക്ലൈമാക്സ് കൂടി ആയതോടെ ഒരു ഹെലികോപ്റ്റർ കിട്ടിയാൽ പറന്നു രക്ഷപെടാമായിരുന്നു എന്ന് തോന്നി.

🔰🔰🔰Last Word🔰🔰🔰

അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കണ്ടു നല്ലത് പ്രതീക്ഷിച്ച എനിക്ക് കിട്ടിയ ഹിമാലയൻ ട്രോഫി. പ്രദീപ്‌ സർക്കാരിന്റെ ഏറ്റവും മോശം സിനിമയായി കണക്കാക്കാം.