മേർക്കു തൊടർചി മലൈ റിലീസാകുന്നതിനു മുൻപ് എല്ലാ നിരൂപകരും ഒരേപോലെ നല്ലത് എന്ന് പറഞ്ഞ സിനിമ ആയിരുന്നു ഒരു കുപ്പൈ കഥൈ. എന്തിനും ഏതിനും കുറ്റം പറയുന്ന ബ്ലൂ സട്ടൈ മാരൻ വരെ നല്ലത് പറഞ്ഞു എന്നൊക്കെ യൂട്യൂബിൽ സ്റ്റോറി ആയി വന്നിരുന്നു. സൊ, സ്വാഭാവികമായും പടം കാണാൻ ഒരു ആഗ്രഹം ഉണ്ടായി. ടോറന്റ് റിലീസായിട്ടുണ്ട്.

Movie – Oru Kuppai Kadhai (2018)

Genre – Drama

Language – Tamil

പേര് പറയും പോലെ കുപ്പൈ അഥവാ മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന ആളാണ്‌ നായകൻ. ഈ ജോലി കാരണം കല്യാണം ഒന്നും നടക്കുന്നില്ല. അങ്ങനെ ജോലിക്കാര്യം മറച്ചു വെച്ചു നായകൻ വിവാഹം ചെയ്യുന്നു. മാലിന്യം നിറഞ്ഞ തോടിനു സമീപം ഒരു ചേരിയിലാണ് നായകന്റെ താമസം. ഭാര്യ ആയി എത്തുന്ന മനീഷ യാദവ് സാഹചര്യത്തോട് പൊരുത്തപ്പെട്ടു ജീവിക്കുന്നു. പക്ഷെ മൂന്ന് മാസത്തിനുള്ളിൽ നായകന്റെ കള്ളി വെളിച്ചത്താകുന്നു.

സ്വാഭാവികമായും അവർ തമ്മിൽ മാനസികമായി അകലുന്നു. ഭാര്യയുടെ സന്തോഷത്തിനായി ഒരു ഫ്‌ളാറ്റിലേക്ക് വാടകയ്ക്ക് താമസം മാറുന്നു. അവിടെ വെച്ചു ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളാണ് കുപ്പൈ കഥൈ.

ഡാൻസ് മാസ്റ്റർ ദിനേശ് ആണ് ഇത്തവണ പറ്റാത്ത പണിക്ക് പോയിരിക്കുന്ന ആൾ. കഥാപാത്രത്തിന് കൃത്യമായ ആൾ ആണെങ്കിലും നല്ല പ്രകടനം ആവശ്യപ്പെടുന്ന സീനുകളിൽ ബോറായി അഭിനയിക്കുന്നു. മനീഷ യാദവ് നല്ല ഉഗ്രൻ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

അത്യാഗ്രഹം ആണ് സിനിമയിൽ യഥാർത്ഥ കോൺഫ്ലിക്റ്റ് ഉണ്ടാക്കുന്നത്. എന്നാൽ ഊഹിക്കാവുന്ന കഥയാണ് സിനിമയിൽ പറയുന്നത്. ഒരു കൊലപാതകത്തിലൂടെയുള്ള തുടക്കം നമ്മിൽ ആകാംക്ഷ ഉണർത്തുന്നു എങ്കിലും പിന്നീട് അങ്ങോട്ട്‌ എല്ലാം ഊഹിക്കാവുന്ന തരത്തിൽ തന്നെ അവസാനിക്കുന്നു.

ചേരിപ്രദേശവും അവിടുത്തെ ജീവിതവും നല്ല റിയാലിറ്റി ആയി ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഓവർ നന്മ ക്ലൈമാക്സിൽ വരുന്നതും തമിഴിലെ ടിപ്പിക്കൽ എൻഡ് സീനും സിനിമയേ പോസിറ്റീവ് ഗണത്തിലേക്ക് ഉയർത്തുന്നു. പ്രേക്ഷകൻ എന്ന നിലയിൽ ഇവ രണ്ടും എനിക്ക് ഇഷ്ടപ്പെട്ടുമില്ല. മൊത്തത്തിൽ എന്താ പറയുക.. കണ്ടു വിലയിരുത്തുക…