Jeffrey Morgan, Idris Elba, Chris Evans,Zoe Saldana എന്നിങ്ങനെ വമ്പൻ താരനിര ഉണ്ടായിട്ടും അതൊക്കെ ഒന്നുമില്ലാതെ ആയി പോകുന്ന അവസ്ഥ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ അവസ്ഥ അനുഭവിക്കണമോ..അതാണ്‌ ഈ ചിത്രം.

Clay യുടെ നേതൃത്വത്തിലുള്ള അഞ്ചു പട്ടാളക്കാരും അവരുടെ ദൗത്യവുമാണ് സിനിമയുടെ തുടക്കം. ഏറ്റെടുത്ത ഓപ്പറേഷനിൽ ഒരുപാട് കുട്ടികൾ കൊല്ലപ്പെടും എന്ന അവസ്ഥ വരുമ്പോൾ കമാൻഡ് ധിക്കരിച്ചു കൊണ്ട് അവർ കുട്ടികളെ രക്ഷപ്പെടുത്തുന്നു. അവരെ ഒരു ചോപ്പറിൽ കയറി അയക്കുന്നു.പക്ഷെ ആ ചോപ്പർ ഒരു അഗ്നിഗോളമായി അവരുടെ മുന്നിൽ തന്നെ വീഴുന്നു. lets പ്രതികാർ!

തങ്ങൾക്കു നഷ്ടപ്പെട്ട ജീവിതം തിരിച്ചെടുക്കാനായി അവർ പോരാടുകയാണ്. കൂടാതെ Max എന്ന് പേരുള്ള വില്ലനെ കണ്ടെത്തുകയും വേണം. സഹായത്തിനായി നായിക എത്തുന്നു. നായികയ്ക്ക് നിഗൂഢത, രഹസ്യം എന്നിവയൊക്കെ വേണമല്ലോ..അതും ആവശ്യത്തിനുണ്ട്. അങ്ങനെ അവർ പോവുകയാണ് കൂട്ടരേ..പോവുകയാണ്…

ശക്തനല്ലാത്ത ഒരു വില്ലൻ മൂലം മൊത്തം സിനിമ തന്നെ ഒരു ബോറൻ അനുഭവം ആയി മാറി. സ്റ്റാർ കാസ്റ്റിൽ ഒന്നും ഒരു കാര്യവുമില്ല എന്ന പാഠം പഠിക്കാൻ ഒന്നര മണിക്കൂർ ബലി കൊടുക്കേണ്ടി വന്നു.