പവൻ കുമാറിന്റെ U Turn കന്നടയിൽ ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടി എറണാകുളത്തു റിലീസ് ചെയ്തിരുന്നു.സിനിപോളിസിൽ അന്ന് പടം കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടതാണ്. പിന്നീട് VKP യുടെ കെയർഫുൾ എന്നൊരു റീമെയ്ക് വന്നു. എറണാകുളത്തെ ഗോൾഡ് സൂക് Q സിനിമാസിൽ VKP അടക്കം അതിലെ എല്ലാ പ്രവർത്തകരും ഉണ്ടായിരുന്ന ഷോ കണ്ടിരുന്നു. ചില മാറ്റങ്ങൾ ഒക്കെ ഉണ്ടെങ്കിലും ചിത്രം ബോറായിരുന്നില്ല.

തമിഴിലും തെലുങ്കിലും ഈ സിനിമയ്ക്കുള്ള സ്കോപ്പ് പവൻ കുമാർ തന്നെ മനസ്സിലാക്കി ഒരു Bilingual ആയി സിനിമ സംവിധാനം ചെയ്തു. ഇത്തവണ കേരളാ റിലീസ് അല്പം വൈകുകയും ചിത്രത്തിന്റെ ടോറന്റ് റിലീസിന്റെ കൂടെ തന്നെ തീയേറ്റർ റിലീസ് വരികയും ചെയ്തു. എന്താലെ? ഈ സിനിമ ടോറന്റിൽ ആണ് കണ്ടത്.

പവൻ കുമാർ തന്നെ സംവിധാനം ചെയ്തതിനാൽ നല്ലൊരു ടെക്ക്നിക്കൽ പെർഫെക്ഷൻ ഉള്ള സിനിമ ആയാണ് തോന്നിയത്. സാമന്തയുടെ പ്രകടനത്തെക്കാൾ എനിക്ക് പഴ്സണലി ഇഷ്ടപ്പെട്ടത് ശ്രദ്ധ ശ്രീനാഥിനെ ആയിരുന്നു.

ഭൂമിക, നരെയ്ൻ എന്നിവരുടെ പ്രകടനവും നന്നായിരുന്നു. റീമെയ്ക്കുകൾ അതേ സംവിധായകൻ തന്നെ ചെയ്യുക ആണെങ്കിൽ ഇത്തരം ചില ഗുണങ്ങളുണ്ട്. ആ ഹൊറർ-ത്രില്ലർ എലെമെന്റ്സ് ഒന്നും തന്നെ നഷ്ടപ്പെടാതെ സിനിമ ആസ്വദിക്കാൻ കഴിയും.