#സഹായം_തേടുന്ന_ആത്മാക്കളും_ഒളിഞ്ഞിരിക്കുന്ന_മിസ്റ്ററിയും

ഹാർഡ് ഡിസ്ക് ഉണ്ടെങ്കിൽ നമ്മൾ സിനിമകൾ കൂട്ടി കൂട്ടി വെയ്ക്കും. സോഷ്യൽ മീഡിയയിൽ കാണുന്ന നല്ല സിനിമകളെ പറ്റിയുള്ള അഭിപ്രായം കാണുമ്പോൾ ഈ സിനിമ കയ്യിലുണ്ട് എന്നൊക്കെ ഉറപ്പ് വരുത്തും.പക്ഷെ കാണില്ല.. ഇങ്ങനെ കുറേ കൂട്ടി വെച്ചു നിധി കാക്കുന്ന ഭൂതത്തെ പോലെ കാലം തള്ളി നീക്കും. എന്റെ കാര്യമാണ് പറഞ്ഞത്. അങ്ങനെ കുറേ കാലമായി കയ്യിലിരുന്ന ഒരു സിനിമ ഇന്ന് കണ്ടു. വല്യ പ്രതീക്ഷ ഒന്നും ഇല്ലാതെ കണ്ടത് കൊണ്ടാകണം..നന്നായി ഇഷ്ടപ്പെട്ടു..

Movie – Backtrack (2015)

Genre – Mystery Thriller

Country – Australia

പീറ്റർ ഒരു മനഃശാസ്ത്രജ്ഞൻ ആണ്. സ്വന്തം മകളുടെ മരണത്തിനു കാരണം തന്റെ അശ്രദ്ധ ആണെന്ന വിശ്വാസം കാരണം ദുസ്വപ്നങ്ങളും മറ്റും അയാളെ വേട്ടയാടുന്നു. അയാളുടെ പേഷ്യന്റ്സ് എല്ലാം വിചിത്രമായ സ്വഭാവങ്ങൾ കാണിച്ചു തുടങ്ങുന്നു. ഒരു ഘട്ടത്തിൽ പീറ്റർ മനസ്സിലാക്കുന്നു താൻ ഇത്ര നാളായി ചികിത്സിക്കാൻ ശ്രമിച്ച രോഗികൾ എല്ലാം തന്നെ ആത്മാക്കൾ ആയിരുന്നു എന്ന്… അവർക്ക് പീറ്ററിന്റെ സഹായം വേണം…അതിന്റെ പിന്നിലേ നിഗൂഢതയിൽ ഒളിച്ചിരിക്കുന്നത് പീറ്ററിന്റെ കുട്ടിക്കാലം ആയിരുന്നു.

ഒന്നര മണിക്കൂർ ആണ് സിനിമയുടെ ദൈർഘ്യം. ചെറിയ ചെറിയ ട്വിസ്റ്റുകൾ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നതിനാൽ ഒട്ടും ബോറടി അനുഭവപ്പെട്ടില്ല. അവസാനത്തെ 20 മിനുട്ടിൽ റിവീൽ ആകുന്ന മിസ്റ്ററി ഒക്കെ നന്നായിരുന്നു. പിന്നീടുള്ള റയിൽവെ ട്രാക്ക് സീനുകൾ പടത്തിന്റെ മാറ്റു കുറച്ചു കളഞ്ഞു.

അധികം കേട്ടിട്ടില്ലാത്ത സിനിമ ആയിരുന്നു. ചുമ്മാ കണ്ടു ഒറ്റയിരുപ്പിൽ തീർത്തു.വലിയ ബോറടി ഒന്നും ഉണ്ടായില്ല. കണ്ടു നോക്കുക.