സത്യത്തിൽ ഷോർട്ട് ഫിലിം എടുക്കുന്നവരോട് അസൂയ തോന്നാറുണ്ട്.കുറഞ്ഞ സമയം കൊണ്ട് ഒരു കാര്യം കൺവെ ചെയ്യാനുള്ള കഴിവ് ഉള്ളവരാണല്ലോ അവർ. ചെറിയൊരു ഐഡിയ ആയാലും അത് കൃത്യമായി എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവുള്ളവൻ വിജയിക്കുന്നു.

നാണയം എന്ന ഷോർട്ട് ഫിലിമും അങ്ങനെയാണ്.ഹെഡ്സെറ്റ് വെച്ചു കാണണം എന്നുള്ള ഡിസ്ക്ലെയിമർ കണ്ടിട്ട് ഹെഡ്സെറ്റ് വച്ചപ്പോൾ ശബ്ദമിശ്രണം എന്ന വിഭാഗം വളരെ നന്നായി തന്നെ തോന്നി. തുടക്കത്തിൽ വവ്വാൽ പറന്നു പോകുന്ന ശബ്ദവും ചീവീടുകളുടെ കരച്ചിലും ഒക്കെയായി നല്ല രീതിയിൽ തന്നെ ആ വിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്.

വളരെ ചെറിയൊരു ആശയം ആണ്. അത് നന്നായി ചെയ്തിട്ടുമുണ്ട്. The Others പോലുള്ള സിനിമകൾ നമ്മൾ സിനിമാപ്രാന്തന്മാർക്കിടയിൽ വളരെ പോപ്പുലർ ആണ്.അതിനാൽ തന്നെ 6 മിനുട്ടുള്ള ഷോർട്ട് ഫിലിമിന്റെ 4 ആം മിനുട്ടിൽ പറയാൻ വരുന്നത് എന്താണെന്ന കാര്യം ഊഹിക്കാൻ സാധിക്കും. അതൊരു കുറവായി കാണേണ്ടതില്ല. പാരലൽ വേൾഡ് എന്നൊരു കൺസെപ്റ്റ് ഒരുപാട് ആശയങ്ങൾക്ക് തിരിയിടുന്ന ഒന്ന് തന്നെയാണ്.

ലൈറ്റിംഗ് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഷോർട്ട് ഫിലിമുകൾക്ക് ബജറ്റിന്റെ പരിമിതികൾ ഉണ്ടാകും എന്ന് നന്നായി അറിയാം.പക്ഷെ രാത്രിയിൽ നടക്കുന്ന ഒരു കഥയ്ക്ക് ഇതുപോലുള്ള ലൈറ്റിംഗ് അനുയോജ്യമായി തോന്നിയില്ല.സംഭാഷണങ്ങൾ കുറഞ്ഞ ഒരു കഥ ആയതിനാൽ കൂടുതൽ സമയവും സ്‌ക്രീനിലേക്കായിരിക്കും ശ്രദ്ധ. അതിനാൽ ലൈറ്റിംഗിന്റെ ആ കുറവ് പെട്ടെന്ന് മനസ്സിലായി.

മൊത്തത്തിൽ നല്ലൊരു ഫിലിം ആയിരുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ടു. Watch And Enjoy…..

https://youtu.be/pv1mBDbtnok