ഒരിക്കൽ സിനിമയെക്കുറിച്ചുള്ള ചർച്ചയിൽ വാമ്പയർ സ്റ്റോറീസ് ഒരിക്കൽ വിഷയമായി. സ്വാഭാവികമായും റൊമാന്റിക് വാമ്പയർ ഫിലിംസിലേക്ക് വിഷയം ചെന്നപ്പോൾ Twilight Saga യിലേക്ക് സംസാരം എത്തുമെന്ന അവസ്ഥ ആയി. വ്യക്തിപരമായി Twilight Series അസഹനീയമായി തോന്നിയിട്ടുള്ള എനിക്ക് ഈ വിഷയം എങ്ങനെയെങ്കിലും അവസാനിക്കണം എന്നൊരു ആഗ്രഹം ഉണ്ടാകുമല്ലോ..പക്ഷെ ആ ചർച്ചയിൽ ഒരു സ്വീഡിഷ് സിനിമയുടെ പേര് വന്നു. അതിനെക്കുറിച്ചു പറഞ്ഞയാൾ വാചാല ആയപ്പോൾ സ്വാഭാവികമായും കാണാൻ ആഗ്രഹം തോന്നി.

Movie – Let The Right One In (2004)

Genre – Romance, Horror

Language – Swedish

12 വയസ്സുള്ള ഓസ്‌കറിന്റെ കഥയാണ് സിനിമ പറയുന്നത്. കൂടെ പഠിക്കുന്ന കുട്ടികൾ അവനെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അവരെ തിരിച്ചു തല്ലുന്നതായി ഇമാജിൻ ചെയ്യാനൊക്കെ അവനു തോന്നും എങ്കിലും തിരിച്ചു പ്രതികരിക്കാനുള്ള ശേഷിയോ ധൈര്യമോ അവനുണ്ടായില്ല. ദൂരെയുള്ള അവന്റെ അച്ഛന്റെ വീട്ടിലുള്ള സന്ദർശനത്തിനിടെ അവൻ എല്ലിയേ കാണുന്നു. പ്രത്യക്ഷത്തിൽ അവന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി.

Morse Code ലൂടെ അവർ ആശയവിനിമയം നടത്തുന്നു. ആരെങ്കിലും ആക്രമിച്ചാൽ തിരിച്ചു തല്ലണം,പ്രതികരിക്കണം എന്നൊക്കെ അവൾ അവനെ എങ്കറേജ് ചെയ്യുന്നു. പതിയെ പതിയെ സൗഹൃദം വളരുന്നു.എല്ലിയുടെ അച്ഛൻ ഹാക്കൻ രക്തത്തിനു വേണ്ടി ഒരു കൊലപാതകം നടത്തുന്ന കാഴ്ചയാണ് സിനിമയുടെ ആഖ്യാനം കൂടുതൽ ഇന്റെരെസ്റ്റിംഗ് ആക്കുന്നത്.

അവർ തമ്മിലുള്ള പ്രണയത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് പറയാനാകുന്നില്ല. അപാരമായ ദൃശ്യഭംഗിയും അഭിനേതാക്കളുടെ ഗംഭീരപ്രകടനവും പിന്നേ പറഞ്ഞറിയിക്കാൻ പറ്റാത്ത ഏതോ ഒരു മാജിക്കും സിനിമയിലേക്ക് നമ്മെ ഒരുപാട് ആകർഷിക്കുന്നു.

ഹാക്കൻ എന്ന കഥാപാത്രം..അയാളുടെ ത്യാഗം, എല്ലാം നഷ്ടപ്പെട്ട ലാക്കി, അവന്റെ പ്രതികാരം, കഥയിൽ വന്നു ചേരുന്ന രക്തച്ചൊരിച്ചിലുകൾ എന്നിങ്ങനെ ചർച്ചയ്ക്കുള്ള വകയൊക്കെ ഒരുപാടുണ്ട് സിനിമയിൽ.ഓരോ കഥാപാത്രങ്ങളും അത്രയ്ക്ക് മനസ്സിൽ പതിയും .

ചില സമയങ്ങളിൽ ശരിയും തെറ്റും നമ്മുടെ മുന്നിൽ വരുമ്പോൾ നമുക്ക് തെറ്റിന്റെ പക്ഷം ചേരാൻ തോന്നും. ഓരോ ആൾക്കാരോടുള്ള താല്പര്യം അനുസരിച്ചു ഇരിക്കും. ഓസ്കറും എല്ലിയും അത്തരത്തിൽ മനസ്സിൽ കൂടിയ ആളുകളാണ്. അതിനാൽ തന്നെ ഞാൻ പറയും..THE BEST ROMANTIC VAMPIRE STORY…EVER…