നമുക്ക് അറിയാത്ത പല കാര്യങ്ങളും പഠിക്കാനുള്ള ഒരു മാധ്യമം കൂടിയാണ് സിനിമ. ഓസ്‌ട്രേലിയയിൽ Indigenous or Aboriginal ആയുള്ള വിഭാഗത്തിൽ പെട്ട ആളുകൾ ഉണ്ടെന്നും Australian Aboriginal English എന്നൊരു dialect ഉണ്ടെന്നും ഉള്ള കാര്യം ഈ സിനിമയിലൂടെയാണ് മനസ്സിലാക്കിയത്.കൂടാതെ Australian Aboriginal Sign Language കൂടിയുണ്ട്. അവരുടെ വംശത്തിന്റെ ചരിത്രം,സംസ്കാരം, ജീവിതരീതി എന്നിവയൊക്കെ പറ്റി വലിയൊരു ലേഖനങ്ങൾ തന്നെ നെറ്റിലുണ്ട്. ഈ സിനിമയുടെ കഥ നടക്കുന്നത് ഒരു Aboriginal Girl ന്റെ കൊലപാതകത്തിൽ നിന്നാണ്.

Movie – Mystery Road (2013)

Genre – Crime

Country – Australia

ജൂലി എന്ന് പേരുള്ള പെൺകുട്ടിയുടെ ശവശരീരം ലഭിക്കുന്നു. പുതുതായി ചാർജിലെത്തിയ ഡിറ്റക്ടീവ് ആയ ജെയ് സ്വാൻ ആ കൊലപാതകത്തെ പറ്റി അന്വേഷിക്കുന്നു. അദ്ദേഹത്തെ സഹായിക്കാനായി പോലീസ് ഡിപ്പാർട്മെന്റോ നാട്ടുകാരോ ഒന്നും തന്നെ തയ്യാറാവുന്നില്ല.

അന്വേഷണത്തിൽ നിന്നും ജൂലി സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ഒരുവൾ ആണെന്നും അത് വാങ്ങാനുള്ള പണത്തിനായി അവൾ വ്യഭിചാരം നടത്തിയിരുന്നു എന്നും മനസ്സിലാക്കുന്നു. ജൂലിയുടെ കളഞ്ഞു പോയ മൊബൈൽ കിട്ടുന്ന ജെയ് കാണുന്നത് കൗമാരക്കാരിയായ തന്റെ മകൾ ക്രിസ്റ്റലിനു ജൂലി അയച്ച സന്ദേശങ്ങളാണ്.

British Colonisation നു മുൻപ് തന്നെ ഓസ്‌ട്രേലിയയിൽ ജീവിച്ചിരുന്ന ജനതയും അവരുടെ ജീവിത രീതിയും മാറ്റങ്ങളും മറ്റുമൊക്കെ ഇവിടെ ഒരു വിഷയമായി വരുന്നുണ്ട്. വീണ്ടുമൊരു കൊലപാതകം കൂടി നടക്കുമ്പോൾ അതും Aboriginal Girl തന്നെ ആകുന്നു. സിനിമ തുടങ്ങി ഒരേ പേസിൽ തന്നെയാണ് സഞ്ചരിക്കുന്നത്.

ക്ലൈമാക്സിൽ ഒരു ഷൂട്ട് ഔട്ട് സീൻ വരുന്നുണ്ട്. നല്ല ഒറിജിനാലിറ്റി ഫീൽ ചെയ്യിക്കുന്ന സീൻ ആയിരുന്നു. ഏകദേശം ഒരു 10 മിനിറ്റ് നീളമുള്ള aa സീൻ ഈ സിനിമയുടെ പ്രധാന ആകർഷണം തന്നെയാണ്. മൊത്തത്തിൽ നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കാണണം എന്നുള്ളവർക്ക് ഈ സിനിമ പരിഗണിക്കാം.