വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആയിരുന്നു സണ്ടക്കോഴി. തന്റെ 25ത് ഫിലിം അതിന്റെ തുടർച്ച ആയിരിക്കുമെന്ന് അറിയിച്ചിരുന്നു.അങ്ങനെ ലിംഗുസാമി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സണ്ടക്കോഴി 2 ആയി എത്തി. വിക്രമിന്റെ കരിയർ ബിഗ് ഹിറ്റായ സാമിയുടെ രണ്ടാം ഭാഗവും മുൻപ് ഇറങ്ങിയിരുന്നു. രണ്ടിലും കീർത്തിയാണ് നായിക. രണ്ടു സിനിമകളും കണ്ടു കഴിഞ്ഞപ്പോൾ ഒരു സംശയം..ഇമ്മാതിരി പടങ്ങൾ കീർത്തിയെ തേടി വരുന്നതാണോ..അതോ കീർത്തി സ്വയം തിരഞ്ഞെടുക്കുന്നതാണോ?

🔰🔰🔰Whats Good??🔰🔰🔰

Fight Scenes.

🔰🔰🔰Whats Bad??🔰🔰🔰

പഴകി തേഞ്ഞ ഒരു കഥയും അതിൽ അനാവശ്യ ഇമോഷനും മറ്റും കുത്തികയറ്റി അവസാനം അറുബോറൻ ക്ലൈമാക്‌സും കൂടി ആയാൽ സണ്ടക്കോഴി 2 ആയി.

🔰🔰🔰Watch Or Not??🔰🔰🔰

സണ്ടക്കോഴി ഇന്നും മനസ്സിൽ ഉണ്ടെങ്കിൽ… അതിന്റെ എന്റർടൈൻമെന്റ് വാല്യൂവിനെ മതിക്കുന്നു എങ്കിൽ, ദയവായി കാണാതെ ഇരിക്കുക. ഒരുപക്ഷെ സണ്ടക്കോഴി റിലീസായി ഒരു വർഷത്തിനുള്ളിൽ മറ്റോ ഇത് ഇറങ്ങിയിരുന്നു എങ്കിൽ പോലും വിജയിക്കില്ല. അത്രയ്ക്ക് പരാജയം ആണ് തിരക്കഥ.

ഗ്രാമത്തിലെ തിരുവിഴയിൽ ഒരു കൊലപാതകം നടക്കുന്നു. വരലക്ഷ്മിയുടെ ഭർത്താവ് ആയിരുന്നു അത്. പ്രതികാരമായി കൊന്നവന്റെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നു.ഒരാൾ മാത്രം ബാക്കി ആകുന്നു. അവനെ സംരക്ഷിക്കുമെന്ന് രാജ് കിരൺ വാക്ക് നൽകുന്നു.അവനെ എങ്ങനെയും കൊല്ലുമെന്ന് വരലക്ഷ്മിയും… ചുമ്മാ കേറി ഹീറോയിസം എന്ന പേരിൽ വില്ലന്റെ കുരു പൊട്ടിക്കാൻ നടക്കുന്ന നായകനും കൂടി ചേരുമ്പോൾ…, Rural Bomb Ready!

സിനിമയിൽ മനുഷ്യർക്ക്‌ വലിയ പ്രാധാന്യം ഒന്നും കൊടുക്കുന്നില്ല.സിംഹം,പുലി, പെൺസിംഹം,കാള എന്നൊക്കെയാണ് ഉപമ പറയുന്നത്. ഈ സിനിമയ്ക്ക് ജംഗിൾ ബുക്ക്‌ എന്ന പേര് കറക്റ്റ് ആയിരുന്നു. നായകന്റെ ഇൻട്രോ ഒക്കെ സിംപിൾ ആയിരുന്നു. ആക്ഷൻ സീനുകളിൽ വിശാൽ പതിവ് പോലെ മികവ് പുലർത്തി. പക്ഷെ അഭിനയത്തിൽ, പ്രേത്യേകിച്ചു കരയുന്നതിൽ വളരെ മോശം പ്രകടനം ആയിരുന്നു. ഇടവേളയ്ക്ക് മുമ്പുള്ള രാജകിരണും വിശാലും ചേർന്നു വില്ലന്മാരെ ഒതുക്കുന്ന രണ്ടു ഇടങ്ങളിൽ നടക്കുന്ന ഫൈറ്റ് ഒക്കെ നന്നായിരുന്നു. വരലക്ഷ്മി കിടിലൻ പെർഫോമൻസ് ആയിരിക്കും എന്ന് കരുതിയപ്പോൾ ഒരേ ഭാവത്തിൽ ഒരേ മോഡുലേഷനിൽ കീ കൊടുത്ത പാവയെ പോലെ വന്നു പോകുന്നു.

കീർത്തിയുടെ സംഭാഷണങ്ങൾ എല്ലാം അറുബോറായിരുന്നു. ഈ സിനിമയിൽ കീർത്തി ഇല്ലെങ്കിലും വലിയ മാറ്റമൊന്നും വരാനില്ല. പ്രധാനപ്പെട്ട ഒരു സംഭവുമായി കീർത്തിയുടെ കഥാപാത്രത്തെ കണക്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ ആ ഒരു കോൺഫ്ലിക്റ്റ് പോലും അധികം നിലനിൽക്കുന്നില്ല. ഇടയിൽ ഒരു കുത്ത് പാട്ട് കൂടി വരുന്നതിനാൽ രണ്ടാം പകുതി അസഹനീയമാണ്..

വീരം സിനിമയിൽ പ്രദീപ്‌ റാവത് വരുന്നത് പോലെ ഇളിഭ്യനാകാനും ഒരു കോമഡി കാണിക്കാനും ആയി ലാൽ എത്തുന്നുണ്ട്. ഇതുപോലുള്ള സീനുകളൊക്കെ ഇനിയും എത്ര കാലം കാണേണ്ടി വരുമോ ആവോ…ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ വിശാൽ ബ്ലാക്ക് കളർ ഇന്നർ ബനിയൻ ഇട്ടു സണ്ടക്കോഴിയുടെ സിഗ്നേച്ചർ ഫൈറ്റ് ഒക്കെ ഉണ്ടാകും എന്ന് കരുതുമ്പോൾ അന്തിപരമ്പരയുടെ നിലവാരത്തിൽ ഒരു ക്ലൈമാക്സ് നൽകി ലിംഗുസാമി നമ്മെ നോക്കി ചിരിക്കുകയാണ്. അഞ്ചാൻ ഇതിനേക്കാൾ ഭേദമാണ്. ഒന്നുമില്ലേലും സ്റ്റൈലിഷ് ആയ സൂര്യയുണ്ട് അതിൽ.

🔰🔰🔰Last Word🔰🔰🔰

തമിഴിൽ അടുപ്പിച്ചു അടുപ്പിച്ചു നല്ല പടങ്ങൾ ഇറങ്ങിയ ഈ സമയം നോക്കി റിലീസായ ഒരു അടാർ ബോംബ്! കുറച്ചു നാൾ ഇടവേള എടുത്ത ലിംഗുസാമി ആ സമയങ്ങളിൽ കണ്ടത് വിശാലിന്റെ മരുതും കത്തിസണ്ടയും ഒക്കെ ആകാം.