വിപുൽ ഷാ – അക്ഷയ് കുമാർ ടീമിന്റെ ഹിറ്റായ ഒരു സിനിമയാണ് നമസ്തേ ലണ്ടൻ. ഇപ്പോഴും ഒരു മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന സിനിമ. വിപുൽ ഷായ്ക്ക് ആ സിനിമയുടെ സ്പൂഫ് നിർമിച്ചാൽ കൊള്ളാം എന്ന് തോന്നിയിരിക്കും. ഒരു സ്പൂഫിന്റെ ഏറ്റവും വലിയ വിജയം കാസ്റ്റിംഗ് ആണ്. അർജുൻ കപൂർ നായകനായ ഈ സിനിമ സ്പൂഫ് എന്ന നിലയിൽ ബ്ലോക്ക്ബസ്റ്റർ ആണ്.

🔰🔰🔰Whats Good??🔰🔰🔰

ഇന്റർവെൽ സമയത്തു വന്ന പരസ്യങ്ങൾ വളരെ നന്നായിരുന്നു.

🔰🔰🔰Whats Bad??🔰🔰🔰

സിനിമകൾ ആസ്വദിക്കുന്നതിന്റെ ഭാഗമായി ട്രെയിലറുകൾ ഞാൻ കാണാറില്ല. എന്തായാലും വീക്കെൻഡ് തീയേറ്റർ നിരങ്ങും, പിന്നെന്തിനാ ട്രൈലരൊക്കെ കാണുന്നത് എന്നൊരു ഫീലാണ്. ഇടയ്ക്ക് തീയേറ്ററിൽ കാണുന്ന ട്രൈലറുകളാണ് ആകെ കാണുന്നത്. ഈ സിനിമയുടെ ട്രെയ്‌ലർ കാണാതെ ഇരുന്നതും ഒരൊറ്റ തീയേറ്ററിൽ പോലും ട്രെയ്‌ലർ കാണിക്കാതെ ഇരുന്നതും ഒരു ബാഡ് ഐഡിയ ആയിരുന്നു.

🔰🔰🔰Watch Or Not??🔰🔰🔰

സിനിമയുടെ കഥ പറയാം. വൺ ലൈനർ കേൾക്കുമ്പോൾ കൊള്ളാം എന്നൊക്കെ തോന്നും. പക്ഷെ എക്സിക്യൂഷൻ നിങ്ങളെ ഉറക്കത്തിലേക്ക് വീഴ്ത്തും.

പലവിധ ആഘോഷങ്ങളിലായി കണ്ടുമുട്ടുന്ന നായകനും നായികയും, ഒരു ഘട്ടത്തിൽ പ്രണയം..പെണ്ണ് ചോദിച്ചു നായികയുടെ വീട്ടിൽ എത്തുന്നു.നായികയുടെ അച്ഛന്റെ കണ്ടീഷൻ എന്തെന്നാൽ വിവാഹശേഷം അവൾ ജോലിയൊന്നും ചെയ്യാൻ പാടില്ല.വീട്ടിൽ കുട്ടികളെയൊക്കെ നോക്കി ഇരിക്കണം. നായിക ആണെങ്കിൽ ഫെമിനിസ്റ്റ് ചിന്താഗതി ഒക്കെയുള്ള ആളാണ്‌. പക്ഷെ ശബരിമലയിലേക്ക് ഒന്നും പോകുന്ന അളവിൽ ഇല്ല. നായകൻ സമ്മതിക്കുന്നു. കല്യാണം നടക്കുന്നു.

കല്യാണത്തിന്റെ അന്ന് ഒരു കൂട്ടുകാരനായി വലിയ വഴക്ക് ഉണ്ടാകുന്നു. അയാൾ പിണങ്ങി പോകുന്നു. അങ്ങനെ ഒരു വർഷം കഴിയുന്നു. ഈകാലയളവിൽ നായികയുടെ ഫെമിനിസം എവിടെ പോയി എന്നൊന്നും ചോദിക്കരുത്. വഴക്കിട്ട കൂട്ടുകാരൻ കാരണം നായകനു വിസ കിട്ടില്ല. അവൻ എങ്ങനെയും അതെല്ലാം മുടക്കും. പക്ഷെ നായികയ്ക്ക് വിസ കിട്ടുന്നു. ലണ്ടനിലേക്ക് പോകാൻ…

എയർപോർട്ടിൽ വെച്ചു നായിക പറയുന്നു. ഞാനിത് ചെയ്തത് നമ്മുടെ രണ്ടു പേരുടെയും നല്ലതിന് വേണ്ടിയാണ്..ഒരു സത്യം ഞാൻ മറച്ചു വെച്ചു. പെർമനെന്റ് റെസിഡെൻസിനു വേണ്ടി ഒരു UK ക്കാരനെ കല്യാണം കഴിക്കേണ്ടി വന്നു. അവിടെയെത്തി ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞു PR കിട്ടിയ ശേഷം നമ്മൾ രണ്ടാൾക്കും നല്ല ജീവിതം കിട്ടും എന്ന്.

WTF മൊമെന്റ് ഒക്കെ മനസ്സിൽ വരും. സിനിമയല്ലേ… വിസ ഇല്ലാതെ ഇല്ലീഗൽ ആയി ലണ്ടനിലേക്ക് തന്റെ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ പോകുന്ന നായകന്റെ കഥയാണ് ബാക്കി. എനിക്ക് തോന്നുന്നു ഒരുവിധം കൂടുതലായി ഞാൻ പറഞ്ഞു പോയി എന്ന്..അതിൽ കാര്യമില്ല..ഈ സിനിമയുടെ ട്രെയിലറിൽ തന്നെ ഇതൊക്കെയുണ്ട്. സിനിമയ്ക്ക് ശേഷം ഒന്ന് കണ്ടു നോക്കി..ഹോ..ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ…

എങ്ങനെയൊക്കെ ബോറടിപ്പിക്കാമോ അത്രയും ചെയ്തു കൂട്ടിയിട്ടുണ്ട് ഈ സിനിമയിൽ..ഈയൊരു കഥ പറയാനായി എടുത്ത രണ്ടര മണിക്കൂർ…PVR ന്റെ വക തുടങ്ങുന്നതിനു മുന്പും ഇടവേളയിലുമായി അര മണിക്കൂർ പരസ്യം. വെജ് മോമോസിന് 20 രൂപ കൂട്ടിയത് അടക്കം വല്ലാത്തൊരു ആയുധ പൂജ ആയി മാറി.

🔰🔰🔰Last Word🔰🔰🔰

സണ്ടക്കോഴി 2 ഒരു ബിലോ ആവറേജ് അനുഭവം നൽകിയപ്പോൾ ഈ സിനിമ പൂർണ്ണ നിരാശയാണ് നൽകിയത്. ആസ്വദിക്കാൻ പറ്റുന്ന ഒരു രംഗം പോലും സിനിമയിലില്ല.