ആയുഷ്മാൻ ഖുറാനയുടെ അടുത്ത ചിത്രം വളരെ വേഗം തന്നെ റിലീസായി. അന്ധാദൂൻ ഇപ്പോഴും തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്.അപ്പോഴാണ് അടുത്ത ചിത്രം. അടുപ്പിച്ചു അടുപ്പിച്ചു നല്ല ചിത്രങ്ങൾ തരുന്നതിലൂടെ മിനിമം ഗ്യാരന്റിയുള്ള ഒരു നടനായി മാറുന്നു ആയുഷ്മാൻ.

🔰🔰🔰Whats Good??🔰🔰🔰

നല്ല നർമ്മ രംഗങ്ങളിലൂടെയും വൈകാരിക മുഹൂർത്തങ്ങളിലൂടെയുമുള്ള ആഖ്യാനം, Thought Ptovoking എന്നൊക്കെ പറയാവുന്ന ചില ഡയലോഗുകൾ.

🔰🔰🔰Whats Bad??🔰🔰🔰

രണ്ടാം പകുതിയിൽ ഇടയ്ക്കിടെ പേസിങ് കുറയുന്നുണ്ട്. അവിടെ ചെറിയൊരു ലാഗ് ഉണ്ടാകും. പക്ഷെ അപ്പോഴേക്കും നല്ലൊരു ക്ലൈമാക്സിലേക്കുള്ള വഴി തുറന്നിട്ടുണ്ടാകും.

🔰🔰🔰Watch Or Not??🔰🔰🔰

നമ്മൾ മലയാളികൾ ലാലേട്ടന്റെ പവിത്രം സിനിമയിൽ കണ്ട ഒരു കഥാഗതിയുണ്ട്.ചെറുപ്പക്കാരനായ നായകൻ സ്വന്തം അമ്മ ഗർഭിണിയാണെന്ന് അറിയുന്നു. വല്യേട്ടൻ ആകാൻ പോകുന്ന സന്തോഷം പെട്ടെന്ന് തന്നെ ലാലേട്ടന്റെ കഥാപാത്രം അംഗീകരിക്കുന്നുണ്ട്. ചേട്ടച്ഛൻ ആയി പിന്നീട് കഥ വേറേ രീതിയിൽ പവിത്രത്തിൽ സഞ്ചരിക്കുന്നു. ഇവിടെ അത് ഉൾക്കൊള്ളാനുള്ള നായകന്റെ മനസ്സും സമൂഹവും മറ്റും വിഷയമാകുന്നു.

സമൂഹം ഓരോ കാര്യങ്ങൾക്കും ഓരോ സമയം നിശ്ചയിച്ചു വെച്ചിട്ടുണ്ട്. 50 വയസ്സ് കഴിഞ്ഞാൽ ഗർഭിണി ആകുന്നത് വലിയ പാതകമാണ് എന്നുള്ള ചിന്താഗതി വെച്ചുപുലർത്തുന്നവർ ഇന്നുമുണ്ട്. ബധായ് ഹോ അതിനെയൊക്കെ നർമത്തിൽ ചാലിച്ച് പറയുന്നുണ്ട്. സ്നേഹത്തിനു കണ്ണില്ല, പ്രായവ്യത്യാസമില്ല എന്നൊക്കെ പറയുന്നവർ പോലും ഈയൊരു കാര്യം കേൾക്കുമ്പോൾ ഒന്ന് വലിയും.

സിനിമയിൽ അമ്മൂമ്മയുടെ കഥാപാത്രം ചെയ്ത ഒരു അഭിനേത്രിയുണ്ട്. സുരേഖ സിക്രി എന്നാണ് പേര്. ഒരു രക്ഷയുമില്ല.. ടോപ് ക്ലാസ്സ്! അവരുടെ സീനുകളൊക്കെ അതിഗംഭീരം എന്നെ പറയാനാകൂ…ഗജ്‌രാജ് റാവു-നീന ഗുപ്ത എന്നിവരാണ് അച്ഛനും അമ്മയും ആയി അഭിനയിച്ചത്. കിടു! ചില ഡയലോഗുകൾ പറയുമ്പോൾ ഉള്ള ഇരുവരുടെയും എക്സ്പ്രെഷൻ ഒക്കെ ഗംഭീരം! മത്സരിച്ചു അഭിനയിക്കുക എന്നൊക്കെ പറയും പോലെ…

സാന്യ മൽഹോത്രയ്ക്ക് ദങ്കലിലും പട്ടാഖയിലും കിട്ടിയ പോലെ വെല്ലുവിളി ഉയർത്തുന്ന ഒന്നുമല്ല ഇത്തവണ. ഒരു സാധാരണ റോൾ. ചില സംഭാഷണങ്ങൾ ഒക്കെ നന്നായിരുന്നു. കാണാൻ നല്ല സുന്ദരി ആയിരുന്നു. ആ ചിരി ഒരു രക്ഷയും ഇല്ല. നല്ല ഡ്രസിങ് സെൻസ് ആയിരുന്നു ഈ സിനിമയിൽ.. മൊത്തത്തിൽ സാന്യയെ നോക്കി ഇരിക്കാം..എത്ര നേരം വേണേലും…;)

ആയുഷ്മാൻ ഖുറാനയ്ക്ക് വീണ്ടുമൊരു വിജയചിത്രം കൂടി. വിജയ് സേതുപതിയെ പോലെ വ്യത്യസ്തമായ സിനിമകൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യുന്നു. നന്നായി ചെയ്തിട്ടുണ്ട്.

രണ്ടു മണിക്കൂറാണ് സിനിമയുടെ നീളം.ബോറടിക്കാനുള്ള സമയമൊന്നും നൽകുന്നില്ല. ഇത്തിരി ബോറടിച്ചു തുടങ്ങുമ്പോഴേക്കും നല്ലൊരു സീൻ വരുന്നു.അങ്ങനെ പോകുന്നു. ഓർത്തോർത്തു ചിരിക്കാനുള്ള ചില വൺ ലൈനറുകളൊക്കെ ഉള്ളത് കൊണ്ട് സമയം പോകുന്നത് അറിയില്ല.

🔰🔰🔰Last Word🔰🔰🔰

നല്ലൊരു ചിത്രം. ചിരിക്കാൻ ഒരുപാടുണ്ട്. നല്ലൊരു ഫീൽ നൽകുന്ന ഫീൽ ഗുഡ് മൊമെന്റ്‌സ്‌ ഉണ്ട്. നല്ല പാട്ടുകളുണ്ട്..എല്ലാവർക്കും ഇഷ്ടപ്പെടും പോലെ കഥയും പറയുന്നുണ്ട്. കാണാൻ ശ്രമിക്കുക.