🔺ലക്ഷ്മി ഗോപാലസ്വാമിയുടെ പൊക്കിൾ കാണിക്കുന്നുണ്ടെടാ…

🔻പോടാ…ശരിക്കും?

🔺അതേന്ന്…മുകിലേ മുകിലേ പാട്ടിൽ… തീയേറ്ററിൽ പോയാൽ വല്യ സ്‌ക്രീനിൽ കാണാം..

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എറണാകുളത്തുള്ള സരിത തിയേറ്ററിൽ കീർത്തിചക്ര റിലീസ് ആയി.അന്ന് കൂട്ടുകാർ തമ്മിലുള്ള സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് മുകളിൽ.. പൊക്കിൾ എന്നൊന്നും പറയില്ലായിരുന്നു.പല കാലത്തും അതിനു പലപല പേരുകൾ ഉണ്ടായിരുന്നു. അന്ന് വാഷർ എന്നാണ് പറഞ്ഞിരുന്നത്.ഇന്ന് സോഷ്യൽ മീഡിയയിൽ വട എന്നുള്ള വാക്കുകളൊക്കെയാണ് കാണുന്നത്.

ഈയിടെ യൂടൂബിൽ ഒരു വീഡിയോ കണ്ടു. ഇന്ത്യൻ ഓഡിയന്സിന്റെ Navel നോടുള്ള പ്രേത്യേക താല്പര്യത്തെ പറ്റിയുള്ളത്.നല്ല രസകരമായി അതിൽ പലതും പറയുന്നുണ്ട്. ബോളിവുഡിനെ അപേക്ഷിച്ചു സൗത്ത് സിനിമയിൽ പൊക്കിൾ കൊണ്ട് എന്തെല്ലാം കാണിക്കാമോ അതെല്ലാം ഇതിനകം കാണിച്ചിട്ടുണ്ട്.

ചിന്ന കൗണ്ടർ സിനിമയിൽ സുകന്യയുടെ പൊക്കിളിൽ പമ്പരം കറക്കിയിടുന്ന വിജയ് കാന്ത് മുതൽ ആപ്പിൾ, മുന്തിരി,ഓറഞ്ച്,മാതളം,ഞാവൽ etc ഒക്കെ നായികയുടെ മാറിടത്തിലും നിതംബത്തിലും പൊക്കിളിലും ഇടുന്ന നായകന്മാരെ ഇതിനകം നമ്മൾ കണ്ടു കഴിഞ്ഞു. ബാലയ്യ ആണെങ്കിൽ പൊക്കിളിൽ എണ്ണ ഒഴിച്ച് മസാലദോശ വരെ ഉണ്ടാക്കും.

തപ്‌സിയുടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് സൗത്ത് ഇന്ത്യൻ സിനിമയിലെ പാട്ടുസീനുകളുടെ വസ്ത്രങ്ങൾ പരമാവധി മാറിനും ഇടുപ്പിനും ഇടയിലെ ഭാഗങ്ങൾ എത്രത്തോളം കാണിക്കാമോ അത്തരത്തിൽ ആയിരിക്കും എന്നാണ്. ഒരു മാറ്റവുമില്ലല്ലേ എന്ന് വിജയ് സിനിമകളോട് മാത്രമല്ല.. ഇതിലും പറയാം..ശങ്കർ സിനിമയിൽ അയ്യങ്കാർ വീട്ടിലെ സാധുവായ പെൺകുട്ടി പാട്ട് വന്നാൽ വെസ്റ്റേൺ ഔട്ട്‌ഫിറ്റിൽ മേഗൻ ഫോക്സിനെ വെല്ലുന്ന സെക്സ് അപ്പീലാണ്.

തങ്ങളുടെ സിനിമയിൽ പ്രേക്ഷകനെ ആകർഷിക്കുന്ന ഗ്ലാമർ സീനുകൾ വേണം.എന്നാൽ A സർട്ടിഫിക്കറ്റ് ആകാനും പാടില്ല. അതിനുള്ള എളുപ്പമാർഗം Navel Exposure ആണ്. പാട്ടും ഡാൻസും ആക്ഷനും എല്ലാമുള്ള ഭൂരിഭാഗം മസാല പടങ്ങളിലും ഒരുപാട്ടിൽ 3 വ്യത്യസ്ത ഡ്രെസ്സിൽ Expose ചെയ്യുന്ന നായികമാരെ കാണാം. ബോളിവുഡിൽ പണ്ട് മഴയത്തു മഞ്ഞ സാരീ ഉടുത്തുള്ള നായികയുടെ ഡാൻസ് ആയിരുന്നു USP. ഇന്നും മഴയ്ക്കും മഞ്ഞ സാരിയ്ക്കും ഡിമാൻഡ് കുറഞ്ഞിട്ടില്ല.

മലയാള സിനിമ മേല്പറഞ്ഞ പോലെ പൊക്കിളിലും റൈൻ സോങ്ങുകളിലും അധിക ശ്രദ്ധ കൊടുത്തിട്ടില്ല. എങ്കിലും പണ്ട് പല മലയാളസിനിമകളും എക്സ്ട്രാ ബിറ്റുകൾ കയറ്റി പുറത്ത് അസ്സൽ കമ്പിപ്പടം ആയി തന്നെ ഓടിയതിനാൽ മുൻപ് മലയാളസിനിമ എന്നാൽ കമ്പിയാണ് എന്നുള്ള മൈൻഡ് ആയിരുന്നു പുറത്തുള്ളവർക്ക്. കാതലൻ സിനിമയിൽ അത് പറയുന്നുണ്ട്. അഞ്ചരയ്ക്കുള്ള വണ്ടി എന്നൊരു മലയാളസിനിമാ പേര് എത്രയോ തമിഴ് പടങ്ങളിൽ കേട്ടിരിക്കുന്നു.

സിൽക്ക് സ്മിത മുതൽ നൂറ ഫതേഹി വരെ നീളുന്ന നിരയിൽ ഇന്ത്യൻ സിനിമ നമ്മെ പഠിപ്പിച്ചത് ദേശസ്നേഹമാണ്. അതേ..Pornhub ഇൽ പോയാലും mallu എന്നും desi എന്നും ടൈപ്പ് ചെയ്തു രാജ്യസ്നേഹം കാണിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു.