Harry Potter നു ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബുക്ക്‌ സീരീസ് ആണ് Goosebumps. 2015 ൽ ഈ കുട്ടികളുടെ ബുക്കിനെ അടിസ്ഥാനമാക്കി ഒരു സിനിമ ഇറങ്ങിയിരുന്നു.അതിന്റെ sequel ആയിട്ടാണ് ഈ സിനിമ ഇറങ്ങിയിരിക്കുന്നത്. ബുക്ക്‌ പോലെ തന്നെ സിനിമകളും കൂടുതൽ ആകർഷിക്കുന്നത് കുട്ടികളെയും പിന്നേ എന്നെപോലെ കുട്ടികളുടെ മനസ്സുള്ളവരെയുമാണ്..

🔰🔰🔰Whats Good??🔰🔰🔰

ഹൊറർ കോമഡി ഫാന്റസി അഡ്വെഞ്ചർ എന്ന ജോണറിൽ പെടുന്ന ഈ സിനിമയുടെ ഹൈലൈറ്റ് തന്നെ ബോറടിയില്ലാത്ത ആഖ്യാനമാണ്. Slappy The Dummy യുടെ മാനറിസവും മറ്റും രസകരമാണ് കണ്ടിരിക്കാൻ..

🔰🔰🔰Whats Bad??🔰🔰🔰

ആദ്യ സിനിമയുടെ അതേ പാറ്റേൺ തന്നെയാണ് ഇവിടെയും പിന്തുടരുന്നത്.യാതൊരുവിധ ക്രിയേറ്റിവിറ്റിയും സിനിമയിലില്ല.

🔰🔰🔰Watch Or Not??🔰🔰🔰

Slappy Is Not Happy എന്ന് പറഞ്ഞു ആദ്യഭാഗത്തിൽ ബുക്കിനു ഉള്ളിൽ കയറിയ വില്ലനെ രണ്ടു കുട്ടികൾ അബദ്ധത്തിൽ തുറന്നു വിടുന്നു.അവരുടെ ഹോം വർക്കും പ്രോജക്ടും ഒക്കെ ചെയ്യാൻ സഹായിക്കുക,വീട്ടിലെ ലോണ്ടറി ഒക്കെ ചെയ്യുക എന്നീ സഹായങ്ങൾ ഒക്കെയായി slappy ആദ്യം വളരെ നല്ലവൻ ആയിരുന്നു. അവരുടെ കുടുംബം സ്വന്തം കുടുംബം പോലെ കാണുന്ന സ്ലാപ്പി ഒരു ഘട്ടത്തിൽ അവർക്ക് തലവേദന ആകുന്നു. തുടർന്ന് പതിവുപോലെ ഹാലോവീൻ ദിവസം മറ്റുള്ള മോൺസ്റ്ററുകളെ ജീവൻ നൽകി സ്വതന്ത്രനാക്കാൻ സ്ലാപ്പി പോകുന്നിടത്ത് കഥ രസകരമാകുന്നു.

ആദ്യഭാഗവും രണ്ടാം ഭാഗവും താരതമ്യം ചെയ്‌താൽ മികച്ചു നിൽക്കുന്നത് ആദ്യഭാഗം തന്നെയാണ്.അതിൽ പെട്ടെന്ന് മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. കഥയുടെ ഇടയിൽ ഒരു ചെറിയ ട്വിസ്റ്റ്‌ ഉണ്ടായിരുന്നു.ഇതിൽ അതെല്ലാം മിസ്സിങ് ആണ്.സ്ലോപ്പി ഒഴികെ മറ്റാരും തന്നെ മനസ്സിൽ നിൽക്കുന്നില്ല. മാത്രമല്ല, ഊഹിക്കാവുന്ന കഥാഗതിയുമാണ് സിനിമയുടേത്. എന്നാൽ ഫൈനൽ ക്രെഡിറ്റിൽ വരുന്ന ഒരു സംഭവം സർപ്രൈസ് എലമെന്റ് ആയിരുന്നു.ആയതിനാൽ ഇനിയൊരു ഭാഗം കൂടി വരുന്നെങ്കിൽ അതിൽ ക്രിയേറ്റിവിറ്റി പ്രതീക്ഷിക്കാം.

പതിവ് പോലെ വിഷ്വൽ എഫെക്ട്സ് എല്ലാം നന്നായിരുന്നു. സിനിമയിൽ കോമഡി അധികം വർക്ഔട്ട് ആയിട്ടില്ല. ആ കുറവ് സ്ളാപ്പിയും വാൾട്ടറും നികത്തുന്നുണ്ട്.

🔰🔰🔰Last Word🔰🔰🔰

മൊത്തത്തിൽ കുട്ടികളുമായി ഒരു ടൈം പാസ് പോപ്‌കോൺ മൂവിയാണ് ഈ വീക്കെൻഡ് നിങ്ങൾ നോക്കുന്നത് എങ്കിൽ Goosebumps 2 നല്ലൊരു ചോയ്‌സ് ആണ്. ബോറടിയില്ലാത്ത ഒന്നര മണിക്കൂർ നമുക്ക് ലഭിക്കും.