40 വർഷങ്ങൾക്കു മുൻപാണ് Halloween സിനിമ ഇറങ്ങിയത്.ഹൊറർ സ്ലേഷർ സിനിമകളുടെ ഗോഡ്ഫാദർ എന്ന് വിളിക്കാം ആ സിനിമയെ. പിന്നീട് ഫ്രഡ്‌ഡിയും ജേസനും ജിഗ്‌സോയും etc അടങ്ങുന്ന ഒരുപാട് പേർ ഈ പാത പിന്തുടർന്നു എത്തി.ഹാലോവീൻ തന്നെ ഒരുപാട് Sequels, റീബൂട്ട് ആയി ഇറങ്ങി. പുതിയ ഹാലോവീൻ ആ സീക്വലുകളെയും റീബൂട്ടുകളെയും അവഗണിച്ചു ആദ്യചിത്രത്തിന്റെ തുടർച്ച എന്ന നിലയിലാണ് കഥ പറയുന്നത് .

🔰🔰🔰Whats Good??🔰🔰🔰

സിനിമയിലുടനീളമുള്ള ഹൊറർ ഫീൽ..അതിനെ സഹായിക്കുന്ന പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും.

🔰🔰🔰Whats Bad??🔰🔰🔰

വർഷങ്ങളായി പിന്തുടരുന്ന അതേ കഥ തന്നെയാണ് ഇത്തവണയും. ആദ്യം മുതൽ അവസാനം വരെ സീൻ ബൈ സീൻ ഊഹിക്കാൻ കഴിയും.(ഒരു സീൻ ഒഴികെ)

🔰🔰🔰Watch Or Not??🔰🔰🔰

ഹാലോവീൻ സിനിമയുടെ ഒരു സിഗ്നേച്ചർ BGM ഉണ്ട്. നല്ല കിടിലൻ ഐറ്റം. 1978 ലെ സിനിമ തുടങ്ങുന്നത് പോലെ തന്നെ ഒരു Halloween Pumpkin കാണിച്ചു കൊണ്ട്,ആ BGM ഇട്ടുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.കാലത്തിനു അനുസരിച്ചുള്ള മാറ്റം BGMനുണ്ട്. തുടർന്ന് അന്നത്തെ സംഭവത്തിന്‌ ശേഷം പിടിയിലായ മൈക്കിൾ മായറിനെ കാണാൻ രണ്ടു പേർ എത്തുന്നു. നാല്പതു വർഷം മുൻപ് മൈക്കിൾ അണിഞ്ഞിരുന്ന മുഖംമൂടിയുമായി…

ആ സീനിൽ ഉണ്ടായിരുന്ന ഭയം സിനിമയിൽ പലയിടങ്ങളിലായി വിതറാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പല്ലുകൾ പിഴുതെടുത്ത് താഴേയ്ക്ക് ഇടുന്ന സീൻ ആയാലും,ക്രൂരമായ വയലൻസ് സീനുകളാലും ഭയം എന്ന വികാരത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

വർഷങ്ങൾക്കു മുമ്പുള്ള സംഭവത്തിന്റെ മാനസിക ആഘാതം ഇനിയും വിട്ടുമാറാത്ത ലോറിയെ നമുക്ക് കാണാം.അവർ ഇപ്പോഴും മൈക്കിൾ തിരിച്ചെത്തും എന്ന് വിശ്വസിക്കുന്നു.അതിനായുള്ള കരുതലുകൾ തുടർന്ന് പോകുന്നു.മകളായ കാരൻ ആയും കൊച്ചുമകളായ ആലിസൺ ആയും അത്ര സുഖകരമായ ബന്ധമല്ല ലോറിയ്ക്ക്. ലോറി പേടിച്ചത് പോലെ മൈക്കിൾ രക്ഷപെടുന്നിടത്ത് ബൂഗിമാന്റെ വേട്ട തുടരുന്നു.

Killing Spree എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും വിധമാണ് ഇതിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നത്.അതിനാൽ തന്നെ ആദ്യത്തെ അരമണിക്കൂറിനു ശേഷം പിന്നീട് അങ്ങോട്ട്‌ ശരവേഗത്തിലാണ് കഥയുടെ പോക്ക്. നമ്മളുടെ ഭയം മാക്സിമം മുതലെടുക്കാനുള്ള സീനുകളുണ്ട്.നിശബ്ദത പോലും ഭയപ്പെടുത്തുന്ന സീനുകൾ..

🔰🔰🔰Last Word🔰🔰🔰

നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു സിനിമ നൽകിയത്.പല വയലൻസ് സീനുകൾക്കും കത്രിക വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു. എന്നിരുന്നാലും ആസ്വാദനത്തിൽ ഭംഗമൊന്നും ഉണ്ടായില്ല. കാണാൻ ശ്രമിക്കുക