Thugs Of Hindosthan സിനിമയിലെ കട്രിന കൈഫിന്റെ ഐറ്റം ഡാൻസിന്റെ ടീസർ വീഡിയോ കണ്ടിരുന്നോ? അതിന്റെ അവസാനം എഴുതിയിരിക്കുന്നത് എന്തെന്നാൽ Full Song Only In Theatre എന്നാണ്. അതായത് കട്രിനയുടെ ഐറ്റം ഡാൻസ് ആളുകളെ തിയേറ്ററിൽ എത്തിക്കാനുള്ള ഒരു ഐഡിയ ആയിട്ടാണ് YRF കാണുന്നത്.

ഇന്ത്യൻ സിനിമയിൽ ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല ഇത്. കാബറെ ഡാൻസ് ആയിരുന്നു ആദ്യത്തെ ഐറ്റം ഡാൻസ്. Cuckoo Moray എന്ന് പേരുള്ള ഒരു ആംഗ്ലോ ഇന്ത്യൻ ഡാൻസർ ആയിരുന്നു 1940 മുതൽ 50 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയുടെ ഡാൻസിംഗ് ക്വീൻ. കാബറെയുള്ള അവരുടെ പ്രകടനത്തിന് റബ്ബർ ഗേൾ എന്നും അവർ അറിയപ്പെട്ടിരുന്നു. ഇന്നിപ്പോൾ അവർ ജീവനോടെയില്ല.

ഹെലൻ ആണ് പിന്നീട് പോപ്പുലർ ആയ കാബറെ ഡാൻസർ. അവരുടെ സൂപ്പര്ഹിറ് ആയ ഒരുപാട് സിനിമകളുണ്ട്. ഇന്നും അവരുടെ ഡാൻസിനെ ഏവരും ബഹുമാനിക്കുന്നുണ്ട്. ഇവരുടെ പാട്ടുകൾ പിൽക്കാലത്ത് റീമിക്സ് ചെയ്യപ്പെട്ടിട്ടുണ്ട്
.സൽമാൻ ഖാന്റെ രണ്ടാനമ്മ കൂടിയാണ് ഹെലൻ.

പൊതുവെ വില്ലന്റെ സംഘത്തിലെ സ്ത്രീകളാണ് ആദ്യമൊക്കെ കാബറെ ഡാൻസ് ചെയ്തിരുന്നത്. സിൽക്ക് സ്മിതയൊക്കെ അപൂർവ്വം ചില സിനിമകളിലെ നല്ല റോളുകൾ ഒഴിച്ച് നിർത്തിയാൽ സ്ഥിരം ഡാൻസിന് വേണ്ടിയായിരുന്നു കാസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എൺപതുകളിൽ പ്രധാന നായിക തന്നെ ബൻജാര, കാബറെ തുടങ്ങിയ ഡാൻസ് ചെയ്തു തുടങ്ങിയതോടെ ഇന്ത്യൻ സിനിമയിൽ ഒരിക്കലും അവഗണിക്കാൻ പറ്റാത്ത ഒന്നായി മാറുകയായിരുന്നു ഐറ്റം ഡാൻസ്. തെലുങ്കിൽ രാഘവേന്ദ്ര റാവുവിന്റെ സിനിമകളിലൂടെ നായികമാർ പ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്യുമ്പോഴും പാട്ടുസീൻ വരുമ്പോൾ അവരുടെ മേനിയഴകിനായി വീണ്ടും വീണ്ടും ഓഡിയൻസ് എത്തിയിരുന്നു.

മാധുരി ദിക്ഷിതിന്റെ ചോളി കേ പീച്ചേ ക്യാ ഹൈ എന്നുള്ള ഗാനം ഉണ്ടാക്കിയ വിവാദവും അതിന്റെ വീഡിയോ എങ്ങനെയാകും എന്നുള്ള ഇമാജിനേഷനിൽ കൊട്ടകയിലെ തിരക്ക് വർധിക്കുകയും ചെയ്തപ്പോൾ സിനിമാക്കാരുടെ ലിസ്റ്റിൽ ഐറ്റം ഡാൻസ് USP ആയി മാറി.

ഇന്ത്യൻ സിനിമയേ ഇത്രമേൽ കറപ്റ്റ് ആക്കിയത് ഹിന്ദി സിനിമകൾ ആണെന്ന് പൂർണ്ണമായും പറയാൻ പറ്റില്ല. ഒരുകാലത്ത് നായകനും നായികയും തമ്മിലുള്ള സെക്സ്വൽ ലൈഫ് എന്താണെന്ന് പോലും സിനിമയിൽ പറഞ്ഞിരുന്നില്ല. നായിക എന്നും കുടുംബകുത്തുവിളക്ക് ആയിരിക്കണം എന്നുള്ള നിയമം ആയിരുന്നു സിനിമയിൽ. മോഡേൺ ഡ്രസ്സ്‌ ഇട്ടവർ വില്ലത്തിയും സാരി ഉടുത്തവൾ നായികയും ആയിരുന്ന കാലഘട്ടം വരെയുണ്ട്.

ചെമ്മീൻ ഒരുപടി മുകളിൽ ചിന്തിച്ച സിനിമയാണ്.പളനിയുടെ ഭാര്യ കറുത്തമ്മ പരീക്കുട്ടിയുടെ പോകാൻ തീരുമാനിക്കുന്ന ക്ലൈമാക്സ് അന്നത്തെ ഒരു ധീരമായ അറ്റംപ്റ്റ് ആയി കാണണം. പക്ഷെ അവർക്കു മരണം നൽകി സദാചാരം കാത്തുസൂക്ഷിച്ചുവോ എന്ന് ചോദിക്കേണ്ടി ഇരിക്കുന്നു.കഥയിൽ മറ്റൊരു ഇന്റർപ്രെട്ടേഷൻ ഉള്ളതിനാൽ ഈ ചോദ്യത്തിന് പ്രസക്തിയില്ല.

ഇന്ത്യയുടെ ആദ്യത്തെ ഇറോട്ടിക്ക് സൈക്കോളജിക്കൽ സിനിമ മലയാളത്തിലാണ്. നസീറും ജയഭാരതിയും അഭിനയിച്ച പുനർജന്മം. തന്റെ ഭാര്യയുമായി സെക്സ് ചെയ്യാൻ സാധിക്കാത്ത ഒരുവന്റെ കഥ. സ്വന്തം അമ്മയെ ഭാര്യയിൽ ഓർമ വരുന്ന നായകനെ എങ്ങനെ നോർമൽ ആക്കുന്നു എന്നതാണ് കഥ. ഒരുപക്ഷെ കഥാപാത്രങ്ങളുടെ ലൈംഗിക ജീവിതം ആദ്യമായി വിഷയമായത് ഇതിലാകാം.

അതേ സമയം തമിഴിൽ K ബാലചന്ദർ Out Of The Box വിഷയങ്ങളിൽ സിനിമകൾ ഇറക്കിയിരുന്നു. ഒരു ബ്രാഹ്മണസ്ത്രീ കുടുംബം നോക്കാൻ വേശ്യാവൃത്തി നോക്കുന്ന അരങ്ങേറ്റം എന്ന സിനിമ അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിന്റെ അരങ്ങേറ്റം കൂടി ആയിരുന്നു. അപൂർവ രാഗങ്ങളിലൂടെ വയസ്സിനു മൂത്ത കല്യാണം കഴിഞ്ഞ നായികയെ സ്നേഹിക്കുന്ന നായകന്റെ കഥയും പറയുന്നു. എന്നാൽ ഇതിന്റെ എല്ലാത്തിന്റെയും അവസാനം പ്രേക്ഷകർ ആഗ്രഹിക്കുന്ന, അന്നത്തെ സമൂഹം ശരി എന്ന് പറയുന്നവയിൽ എത്തി നിൽക്കുന്നു.

മലയാളത്തിൽ ആദ്യമായി A സർട്ടിഫിക്കറ്റു കിട്ടിയ സിനിമ കല്യാണ രാത്രിയിൽ ആണ്.പേടിപ്പെടുത്തുന്ന സീനുകളാണ് കാരണം.. എന്നാൽ വിഷയപരമായി അവളുടെ രാവുകൾക്ക് കിട്ടിയ A സർട്ടിഫിക്കറ്റ് പുതിയൊരു തുടക്കം ആയിരുന്നു. അതിലെ നായിക അവസാനം ആത്മഹത്യ ചെയ്യുന്നില്ല. അവളുടെ ജീവിതം ശുഭമായി തന്നെ നമുക്ക് കാണാം. എന്നാൽ കേരളത്തിന്‌ പുറത്ത് സിനിമയിൽ എക്സ്ട്രാ ബിറ്റുകൾ ചേർത്ത് മലയാളം സിനിമകൾ ഒരു സോഫ്റ്റ്‌ പോൺ ആയി തുടങ്ങിയതിനു ഈ സിനിമയ്ക്ക് പങ്കുണ്ട്.

IV ശശി സാറിന്റെ ചങ്കൂറ്റം വലിയൊരു തുടക്കം ആയിരുന്നു.മറ്റുപലരും അവസരം മുതലെടുക്കുന്ന തുടക്കം. തങ്ങളുടെ സിനിമയ്ക്ക് ഗ്ലാമർ സീനുകൾ വേണമെന്ന നിർബന്ധം നിർമാതാക്കൾക്കും ഉണ്ടായിരുന്നു.അതിനുള്ള പ്രധാന മാർഗം ഐറ്റം ഡാൻസും റൈൻ സോങ്ങും ആയിരുന്നു.Midriff കാണിക്കുന്ന നായികമാരുടെ ശതമാനം എത്രത്തോളം കൂടുതലായിരുന്നു എന്നത് തന്നെ തെളിവ്.

വിദേശ സിനിമകളിൽ സെക്സ് സീനുകൾ ചെയ്യാൻ നായികമാർ തയ്യാറാണ്.കഥ ആവശ്യപ്പെടുന്നു,കഥാപാത്രം ചെയ്യുന്നു.പലപ്പൊഴിച്ചു Unstimulated Sex വരെ നമ്മൾ കണ്ടിട്ടുണ്ട്. അവരൊന്നും സിനിമയുടെ കഥയ്ക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഐറ്റം ഡാൻസിനും മറ്റും തയാറാകാത്തത് എന്തെന്നാൽ സിനിമയിൽ അത്തരം മൂന്നാം കിട സീനുകൾ ഉണ്ടാകില്ല..ഇന്ത്യൻ ഐറ്റം ഡാൻസിനെ പറ്റിയുള്ള വിദേശീയരുടെ റിയാക്ഷൻ നമുക്ക് കാണാം. ബഹുകോമഡിയാണ്!

ഇന്ത്യൻ സിനിമകളിൽ ഐറ്റം/റെയിൻ ഡാൻസ് നിർത്തണം എന്ന് തോന്നിയിട്ടുണ്ടോ?ആ കാലമൊക്കെ കഴിഞ്ഞു എന്ന് തോന്നുന്നുണ്ടോ?അഭിപ്രായങ്ങൾ പറയാം..