ജെന്റിൽമാനിലെ ഉസിലാംപെട്ടി പെൺകുട്ടി പാട്ടുകേട്ടിട്ടില്ലേ…ഈ സിനിമയിലെ നായികയും ഒരു ഉസിലാംപെട്ടിക്കാരിയാണ്.മധുരൈയെ ഒരുപാട് സ്നേഹിക്കുന്ന ഉസിലാംപെട്ടി ജനത, നേതാജിയെ നേതാവായി കാണുന്ന, പ്രഭുവിനെയും കാർത്തിക്കിനെയും മാത്രം വലിയ താരങ്ങളായി കാണുന്ന ഉസിലാംപെട്ടിക്കാരുടെ നാട്ടിലെ കിലോമീറ്ററുകളുള്ള കാട്ടിൽ ഒരാൾ മരിച്ചു കിടന്നാൽ പുറം ലോകം അറിയില്ല. അതിനാൽ തന്നെ അവിടെ കൊലപാതകങ്ങൾ നടക്കാറുമുണ്ട്.

കൂട്ടുകാരന് വേണ്ടി ഒരു പെണ്ണിനെ വളക്കാൻ പോകുന്ന നായകന്റെ കഥ എന്ന് വേണേൽ പറയാം. നായിക മൂലമുള്ള പ്രശ്നങ്ങളാണ് സിനിമയുടെ ബാക്കി കഥ. നായികയുടെ ഭാവി വരനായി വിജയ് സേതുപതി എത്തുന്നു.ടിയാന്റെ കരിയറിൽ ചെയ്ത ഏക വില്ലൻ വേഷം ഇതാകും. പറയത്തക്ക അഭിനയമുഹൂർത്തം ഒന്നും വിജയ്ക്കില്ല.

ശശികുമാറിന്റെ ചിരി പലയിടത്തും അരോചകം ആയിരുന്നു. അഭിനയം എല്ലാ സിനിമയിലെയും പോലെ തന്നെ.ലക്ഷ്മി മേനോന്റെ ആദ്യസിനിമ.നന്നായി തന്നെ ചെയ്തിട്ടുണ്ട്.

സുന്ദരപാണ്ഡ്യൻ ഒരു ത്രില്ലർ എന്ന് പറയാനാകില്ല. ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി സിമിമയായി തുടങ്ങി ഇടവേളയ്ക്ക് മുൻപ് ഒരു ത്രിൽ മൂഡിലേക്ക് വരുന്നു. തുടർന്ന് കുറച്ചു മെലോഡ്രാമ ഒക്കെയായി ട്വിസ്റ്റുകളുള്ള ക്ലൈമാക്സിൽ അവസാനിക്കുന്നു.

രണ്ടര മണിക്കൂർ ഉള്ള ഈ സിനിമ ബോറടിയില്ലാതെ കണ്ടിരിക്കാം.സമയനഷ്ടം തോന്നില്ല.

Download Film From This Channel