തമിഴിലെ ആദ്യത്തെ Stereoscopic 3D സിനിമയായിരുന്നു 2012 ൽ ഇറങ്ങിയ അമ്പുലി. ഒരു സയൻസ് ഫിക്ഷൻ ഫാന്റസി സിനിമ ആയിട്ടാണ് സിനിമ ഒരുക്കിയത്. ഇറങ്ങിയ സമയത്ത് കേരള റിലീസ് ഇല്ലായിരുന്നു.ട്രെയ്‌ലറും ചില സീനുകളുമൊക്കെ അന്ന് കണ്ടപ്പോൾ കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പിന്നേ മറന്നു പോയി. ഒടുവിൽ എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ഈ സിനിമ എന്റെയടുത്ത് എത്തി.

ഒരു ഗ്രാമത്തിലെ സ്ത്രീ സൂര്യഗ്രഹണ സമയത്തു പ്രസവിക്കുന്നു. ജനിച്ചത് മനുഷ്യക്കുഞ്ഞു ആയിരുന്നില്ല. പ്രസവം നോക്കിയ രണ്ടു സ്ത്രീകളിൽ ഒരാളെ കടിച്ചു കൊല്ലുകയും മറ്റൊരാളെ മുറിവേൽപ്പിക്കുകയും ചെയ്തു അത് രക്ഷപെടുന്നു.പിന്നീട് രാത്രികാലങ്ങളിൽ ആ ഗ്രാമവാസികളുടെ പേടിസ്വപ്നം ആവുകയാണ് അമ്പുലി. ഇതൊക്കെ കെട്ടുകഥ ആണെന്നും സത്യം വേറെയെന്തോ ആണെന്നും വിശ്വസിക്കുന്നവരുണ്ട്.പക്ഷെ മരണം കൃത്യമായി നടക്കുന്നു.

ഒരു മലങ്കൾട്ട് സിനിമയ്ക്കുള്ള എല്ലാ വകുപ്പും സിനിമയിലെ പ്രേമരംഗങ്ങൾ നൽകുന്നുണ്ട്.രണ്ടു ഭാഷകളിലായി ഒരുക്കിയ സിനിമ ആയതിനാൽ പലപ്പോഴും ഒരു ഡബ്ബിങ് സിനിമ കാണുന്ന ഫീലാണ് ഉണ്ടായത്. പാട്ടുസീനുകൾ കണ്ടാൽ ഒരു ജന്മത്തേക്ക് ചിരിക്കാനുള്ള വകുപ്പുണ്ട്.സിനിമയുടെ കാലഘട്ടം എഴുപതുകളിൽ ആയതിനാൽ ഓവറാക്കിയതാണോ എന്നറിയില്ല.

ഇടയ്ക്കിടെ അമ്പുലിയെ പറ്റിയുള്ള ഇന്റർസ്റ്റിംഗ് ആയുള്ള കാര്യങ്ങൾ പറയും. അതിനാൽ തന്നെ ബോറൻ സീനുകൾക്കിടയിൽ പടം നിർത്തിപ്പോകാൻ തോന്നിയില്ല. സയന്റിഫിക് ആയി പറയുന്ന കാര്യങ്ങളൊക്കെ വെറും മണ്ടത്തരമായി തോന്നും. ഒരു ഫിക്ഷൻ ആയിട്ടുകൂടി അതൊന്നും വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ ചിത്രീകരിക്കാൻ അവർക്കായില്ല.

സംഭവം എന്തെന്നാൽ ഈ സിനിമയുടെ കഥ പേപ്പറിൽ കാണുമ്പോൾ വളരെ നന്നായി തോന്നുകയും അത് തിരശീലയിൽ എത്തിയപ്പോൾ വന്ന കുറവുമാണ് ഈ സിനിമ. ഒരു പ്രേത്യേക മൂഡിൽ കണ്ടാൽ എൻജോയ് ചെയ്യാൻ പറ്റും. ഈ രാഹുൽ ഈശ്വറിന്റെ ലൈവ് വീഡിയോ ഒക്കെ കാണുന്ന മൂഡിൽ…

Get Movie From This Telegram Channel