റിയലിസ്റ്റിക് ത്രില്ലറുകൾക്ക് വലിയ പഞ്ഞമൊന്നുമില്ല തമിഴിൽ. പ്രേത്യേകിച്ചു നായകൻ വലിയ താരമൂല്യം ഒന്നുമില്ലാത്ത ആൾ ആണെങ്കിൽ നല്ല കെട്ടുറപ്പുള്ള തിരക്കഥയിൽ അനാവശ്യ ഹീറോയിസം ഒന്നുമില്ലാത്ത ക്ലാസ്സ് സിനിമകൾ ആയിരിക്കും.അത്തരത്തിൽ ഒന്നാണ് കിറുമി.

നായകന്റെ സ്വഭാവമാണ് സിനിമയുടെ ഗതി തന്നെ നിയന്ത്രിക്കുന്നത്. കിറുമി എന്ന് കൃത്യമായി വിളിക്കാം.നല്ലവൻ ആണോയെന്ന് ചോദിച്ചാൽ അതേ..അല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നും പറയാം. അമിതമായ ആത്മവിശ്വാസം, ദീർഘവീക്ഷണം ഇല്ലായ്മ എന്നിവയൊക്കെ നായകനെ എങ്ങനെ അപകടത്തിൽ ചാടിക്കുന്നു എന്നതാണ് കഥ.

പോലീസ് സ്റ്റേഷനിൽ ഒത്താശയ്ക്ക് കുറച്ചു ആളുകൾ കൂടെയുണ്ടാകും.പോലീസുകാരുടെ കൂടെ ചെന്ന് വാഹനങ്ങൾ സീസു ചെയ്യാൻ സഹായിക്കുക തുടങ്ങിയ അല്ലറചില്ലറ ജോലികൾ ചെയ്യണം.പോലീസ് കാശും തരും.അങ്ങനെ പൊലീസുകാരെ വിശ്വസിച്ചു നടക്കുന്ന നായകനു വൈകി വന്ന വിവേകം രക്ഷയ്ക്ക് എത്തുമോ എന്നതാണ് രണ്ടാം പകുതി.

കതിർ നല്ല പ്രകടനം ആയിരുന്നു. നിസ്സഹായാവസ്ഥ നന്നായി സ്‌ക്രീനിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.ക്ലൈമാക്സിൽ പക്കയായി റിയലിസ്റ്റിക് ടച്ചിൽ അവസാനിപ്പിച്ചതും വളരെ നന്നായിരുന്നു. വെറും ഒന്നേമുക്കാൽ മണിക്കൂർ മാത്രമാണ് നീളം.അതിനാൽ തന്നെ ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ പറ്റുന്ന സിനിമ.

For Movie Downloads, Join My Telegram Channel.

t.me/sidyzworld