പല്ലവ സാമ്രാജ്യ ഭരണകാലത്ത് ശത്രുരാജ്യത്തു നിന്നും ആയുധങ്ങളും മറ്റും മോഷ്ടിക്കാനായി ഒരു കൂട്ടം ആളുകളെ രാജാവ് നിയോഗിച്ചിരുന്നു.കള്ളർകൾ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ആരെയും ഭയപ്പെടാത്ത മനോഭാവം,ആയോധനകലകളിലെ പ്രാവീണ്യം എന്നിവയൊക്കെ ഈ സമുദായക്കാരുടെ പ്രേത്യേകത ആയിരുന്നു.തുടർന്ന് കള്ളർകൾ ഒരു ജാതിയായി മാറി.ഇന്നും വീരപരമ്പര എന്ന് ഊറ്റം കൊള്ളുന്ന വലിയൊരു സമുദായമാണ് അവർ. അവരുടെ കഥ പക്കാ റിയലിസ്റ്റിക് ആയി പറഞ്ഞിരിക്കുന്ന കഥയാണ് മദയാനൈ കൂട്ടം.

സ്ഥലത്തെ പ്രധാന മേധാവി രണ്ടു കല്യാണം കഴിച്ചതോടെയാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത്. വർഷങ്ങൾ കഴിയുന്നു. രണ്ടു ഭാര്യമാരിലായി രണ്ടു ആണ്മക്കളും രണ്ടു പെൺമക്കളും അയാൾക്കുണ്ട്. മക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല എങ്കിലും രണ്ടാമത്തെ കല്യാണം മറ്റൊരു ജാതിയിൽ നിന്നായിരുന്നു എന്നത് ഉമിത്തീ പോലെ നീറിപ്പുകയുന്നുണ്ടായിരുന്നു. കൃത്യമായ സമയം വന്നപ്പോൾ അഗ്നിപർവ്വതം പോലെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

തങ്ങളുടെ പൂർവ്വികരുടെ ചരിത്രത്തിൽ ഇന്നും അഭിമാനിക്കുന്ന, അത് നിലനിർത്താനായി എന്തും ചെയ്യുന്ന ആളുകൾ. എന്നാൽ അതെല്ലാം ദുരഭിമാനം എന്ന് കാണുന്ന പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നുണ്ട് സംവിധായകൻ. സ്ത്രീയെന്നോ,പുരുഷനെന്നോ വ്യത്യാസമില്ലാതെ ജാതിഭ്രാന്തു കാണിക്കുന്ന ആളുകളെയും നമുക്ക് കാണാം. അതിൽ പലതും നമ്മെ ഞെട്ടിപ്പിക്കുന്നുമുണ്ട്.

എല്ലാം റിയലിസ്റ്റിക് ആയി തന്നെ ചിത്രീകരിക്കണം എന്നുള്ള അണിയറപ്രവർത്തകരുടെ ലക്ഷ്യം നമുക്ക് ആദ്യത്തെ ഫ്രയിമിൽ നിന്നും തന്നെ മനസ്സിലാക്കാം. മരണവീട്ടിലെ ആട്ടക്കാരുടെയും കോമാളിക്കൂട്ടങ്ങളുടെയും വചനങ്ങളിൽ നിന്നും സിനിമയുടെ കഥ തുടങ്ങുകയാണ്.

അനാവശ്യമായ നായിക ട്രാക്കും ലവ് പോർഷനും മാത്രമാണ് സിനിമയിൽ oru കുറവായി തോന്നുന്നത്. അവസാനത്തെ ഇരുപത് മിനുട്ടിൽ ഉള്ള അപ്രതീക്ഷിതമായ പല സംഭവങ്ങളും സിനിമയുടെ ലെവൽ തന്നെ മാറ്റുകയാണ്. സംഭാഷങ്ങൾ തന്നെയാണ് സിനിമയുടെ ജീവൻ. കൈകാര്യം ചെയ്തിരിക്കുന്ന ജാതിയുടെ രാഷ്ട്രീയം അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്.

Join This Telegram Channel To Get Movie