സിമന്റില്ല കമ്പി മാത്രം എന്നൊക്കെ പറയുമെങ്കിലും കമ്പിയോളം തന്നെ ഉറപ്പുള്ള സിമന്റുള്ള സിനിമയാണ്.Sex And Lucia. സിനിമയിലെ സെക്സ് സീനുകളാൽ ചർച്ച ചെയ്യപ്പെടുമ്പോഴും നല്ല സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒരു സിനിമയായി മാറുന്നുണ്ട് ഈ ചിത്രം.

Movie – Sex And Lucia (2001)

Genre – Erotic, Drama

Language – Spanish

ലോറെൻസോ എന്ന എഴുത്തുകാരന്റെ ജീവിതമാണ് ചിത്രം.പല ഘട്ടങ്ങളിലായി അയാൾ ഇടപഴകുന്ന സ്ത്രീകളും സിനിമയിൽ വിഷയമാകുന്നുണ്ട്.അതിൽ ലൂസിയ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരാളാണ്. സിനിമയുടെ തുടക്കത്തിൽ തന്നെ ലോറെൻസോ ആയി വഴക്കിടുന്ന ലൂസിയയെ കാണാം.

ലോറെൻസോ ആത്മഹത്യ ചെയ്തു എന്ന് തെറ്റിദ്ധരിച്ചുകൊണ്ട്, അല്ലെങ്കിൽ അങ്ങനെ വിശ്വസിച്ചു കൊണ്ട് ഒരു ദ്വീപിലേക്ക് അവൾ പോകുന്നു. പുതിയൊരു തുടക്കം ആണ് ലക്ഷ്യം. പാസ്റ്റും പ്രെസെന്റും ആയി കഥ മുന്നോട്ജ് നീങ്ങുന്നു.അവിടെ വെച്ചു ലോറെൻസോയുടെ ജീവിതത്തിൽ ഉണ്ടായ വിരഹത്തിന്റെ കാരണങ്ങൾ ലൂസിയ മനസിലാക്കുന്നു. കൂടെ അയാളുടെ ജീവിതത്തിലെ മറ്റു സ്ത്രീകളെ പറ്റിയും.

Paz Vega യെ പോലുള്ള സുന്ദരി നായികമാർ അഭിനയിക്കുന്ന ഈ ജോണറിലുള്ള സിനിമകൾ ഒരിക്കലും മിസ്സ്‌ ചെയ്യരുതല്ലോ..പക്ഷെ ആദ്യം പറഞ്ഞ പോലെ നല്ലൊരു കഥയും ഇമോഷണലി സ്ട്രോങ്ങ്‌ ആയ സന്ദർഭങ്ങളും ഒക്കെയായി ലൂസിയ നല്ലൊരു സിനിമാ അനുഭവമാണ് സമ്മാനിച്ചത്. കാണുക.

Find Movie From This Telegram Channel