രഞ്ജിത്ത്-മോഹൻ ലാൽ കൂട്ടുകെട്ടിലെ ഡ്രാമ പറയുന്നത് ഒരു മരണത്തെ ചുറ്റിപറ്റി നടക്കുന്ന രസകരമായ സംഭവങ്ങളാണ്. കട്ടപ്പനയിലെ ധനികരായ ക്രിസ്ത്യൻ കുടുംബത്തിലെ അമ്മച്ചി ലണ്ടനിൽ വെച്ചു മരണപ്പെടുന്നു. മക്കളെല്ലാവരും ലോകത്തിന്റെ പല പല ഭാഗങ്ങളിലായാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. മരണ ശേഷം കട്ടപ്പനയിൽ തന്നെ അടക്കണം എന്നുള്ള അമ്മച്ചിയുടെ ആഗ്രഹത്തിന് എതിരായി ലണ്ടനിൽ തന്നെ അടക്കാൻ മക്കളും മരുമക്കളും തീരുമാനിക്കുന്നതും അതിനായി ഒരു ഫ്യുണറൽ മാനേജ്മെന്റിനെ ഏൽപ്പിക്കുകയും ചെയ്യുന്നിടത്ത് കഥ വികസിക്കുന്നു.

🔥The Good – ലാലേട്ടൻ-ബൈജു കോമ്പിനേഷനിൽ വരുന്ന രംഗങ്ങളെല്ലാം തന്നെ രസകരമായിരുന്നു. വ്യക്തിപരമായി എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ലാലേട്ടന്റെ മാനറിസങ്ങൾ ആയിരുന്നു.”വെള്ളമുണ്ടല്ലോ..ഗ്ലാസ് എവിടെ” എന്ന് ചോദിച്ചുള്ള വെള്ളമടി സീനിലൊക്കെ ലാലേട്ടൻ നല്ല എനെർജെറ്റിക് ആയിരുന്നു.

പ്രാഞ്ചിയേട്ടനിൽ സൈന്റ് പോലെ ഇതിൽ നായകൻ അമ്മച്ചിയോടു സംസാരിക്കുന്ന സീനൊക്കെ നന്നായിരുന്നു. അച്ചായന്മാരുടെ കുലമഹിമയെയും നായന്മാരുടെ പൊങ്ങച്ചവർത്തമാനത്തെയും കളിയാക്കുന്നു എന്ന് തോന്നിപ്പിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ അങ്ങനെ തോന്നിപ്പിക്കുന്നു എന്നത് ഒരു വിജയം ആണല്ലോ…

വലിയൊരു താരനിരയുണ്ട് സിനിമയിൽ.അതിൽ തന്നെ സംവിധായകന്മാരായ അഭിനേതാക്കളുമുണ്ട്. ശ്യാമപ്രസാദ്,ജോണി ആന്റണി,രഞ്ജി പണിക്കർ,ദിലീഷ് പോത്തൻ,ടിനി ടോം,സുരേഷ് കൃഷ്ണ,കനിഹ തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനമാണ് കാഴച വെച്ചത്.അനാവശ്യ പാട്ടുകളൊന്നും സിനിമയിൽ ഇല്ലായിരുന്നു.

🔥The Bad – സിനിമയിൽ ലാലേട്ടൻ വരും വരെയുള്ള സീനുകൾ വല്ലാതെ ഡ്രൈ ആയിരുന്നു. സിനിമയിലെ കോമഡി തുടങ്ങുന്നതും അവിടെ നിന്നാണ്. ആദ്യപകുതിയിൽ നമ്മെ ചിരിപ്പിച്ച ലാലേട്ടൻ ബൈജു കോമ്പിനേഷൻ രണ്ടാം പകുതിയിൽ വരുന്നതേയില്ല. ബൈജുവിനെ രണ്ടാം പകുതിയിൽ കാണാതെയാകുന്നു. ക്ലൈമാക്സ്‌ എങ്ങനെയാകും എന്ന് ഉറപ്പുള്ള ഒരു കഥ ആയതിനാൽ വലിയ ആകാംക്ഷയൊന്നും സിനിമ നൽകുന്നില്ല. പക്ഷെ ക്ലൈമാക്സ് വരുമ്പോൾ ധൃതി പിടിച്ചു സിനിമ തീർത്തത് പോലെയും തോന്നും. സിനിമ കണ്ടിറങ്ങുമ്പോൾ കുറച്ചൂടെ കോമഡി സീനുകൾ ഉണ്ടായെങ്കിൽ നന്നായേനെ എന്നൊക്കെ തോന്നും.

🔥Mobile Mode – രണ്ടര മണിക്കൂറുള്ള സിനിമ ബോറടിപ്പിക്കുന്നില്ല. രണ്ടാം പകുതി ദൈർഘ്യം കൂടിയതാണ്. ലാലേട്ടൻ ഇല്ലാത്ത സീനുകൾ വരുമ്പോൾ ഇടയ്ക്കിടെ ചെറിയൊരു ബ്രേക്ക്‌ വേണമെന്ന് തോന്നി മൊബൈലിലേക്ക് നോക്കിപ്പോകും.

🔥Repeat Value – ഇല്ല. ഒരൊറ്റ തവണ കണ്ടു മറക്കാവുന്ന സിനിമ.

🔥Last Word – ഡ്രാമ രസകരമായി കഥ പറയുന്ന സിനിമയാണ്. കണ്ടാൽ നഷ്ടമില്ല. ലാലേട്ടന്റെ നല്ല എനെർജെറ്റിക് ആയുള്ള ഒരു വേഷം കണ്ടിരിക്കാം. കണ്ടില്ലെങ്കിലും നഷ്ടമൊന്നുമില്ല.

🔥Verdict – Watchable.