വിഷ്ണുവിന്റെ കരിയർ നോക്കിയാൽ ഒരുപാട് വ്യത്യസ്ത ജോണറിലുള്ള സിനിമകൾ കാണാം.റൂറൽ ബാക്ഗ്രൗണ്ടിൽ സ്പോർട്സ് കഥ പറഞ്ഞ ആദ്യചിത്രത്തിനു ശേഷം ഒരു റൊമാന്റിക് കോമഡി. മൂന്നാമതായി നിയോ നോയർ ആക്ഷൻ സിനിമ. പിന്നീട് ഫാമിലി ഓഡിയൻസിനു പറ്റിയ ഒരു സിനിമയാണ് നാലാമതായി വിഷ്ണു ചെയ്തത്. വെണ്ണിലാ കബഡി കുഴു സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ സിനിമയിലും അഭിനയിക്കുന്നു.

ഒരു നടൻ എന്ന നിലയിലുള്ള വിഷ്ണുവിന്റെ വളർച്ചയാണ് കുള്ളനരി കൂട്ടം എന്ന ഈ സിനിമയിലൂടെ നമുക്ക് കാണാവുന്നത്. വളരെ ചെറിയൊരു കഥയെ സിനിമയാക്കി എടുക്കുമ്പോൾ അത് കാണുന്ന എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടണം. നല്ല പേസിങ്ങിൽ രസകരമായി കഥ പറഞ്ഞു മുന്നേറുന്ന ആദ്യപകുതിയിൽ നായകന്റെ കയ്യിലാണ് കടിഞ്ഞാൺ. മറ്റൊന്നുമല്ല, കോമഡിയും റൊമാൻസും തുടങ്ങി സകല നമ്പറും നായകൻ തന്നെ പയറ്റി തെളിയണം. രമ്യ നമ്പീശനുമായുള്ള കെമിസ്ട്രിയിൽ വിഷ്ണു നല്ല രീതിയിൽ പ്രേക്ഷകരെ കയ്യിലെടുത്ത ആദ്യപകുതി കാണാം.

രണ്ടാം പകുതിയിൽ കഥയുടെ പശ്ചാത്തലം തന്നെ മാറുന്നു.ഒരുപാട് താരങ്ങൾ വന്നു പോകുന്നു. കഥയിൽ കോൺഫ്ലിക്റ്റ് ഉണ്ടാവുകയും വില്ലന്മാർ വരികയും ചെയ്യുന്നു.ഒരു ത്രില്ലർ എന്ന നിലയിൽ പോകുന്നു എന്നൊക്ക തോന്നിപ്പിക്കും എങ്കിലും ലൈറ്റ് ഹാർട്ടഡ് ആയ ഒരു ത്രില്ലർ മാത്രമായി ഒതുങ്ങുന്നു.

ഒട്ടും ബോറടിയില്ലാതെ രസകരമായി കണ്ടിരിക്കാം എന്നതാണ് സിനിമയുടെ പ്രത്യേകത. റിലീസ് സമയം ഹിറ്റായിരുന്ന വിഴികളിലേ എന്ന പാട്ട് ഇപ്പോൾ കേട്ടാലും ഒരു ഫ്രഷ് ഫീലാണ്. രണ്ടാം പകുതി കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് അന്നും ഇന്നും തോന്നിപ്പിച്ചിരുന്നു.

Find Movie in this Telegram Channel – t.me/sidyzworld (@sidyzworld)