സവ്യസാച്ചി മാധവന്റെ ആദ്യത്തെ തെലുങ്ക് സിനിമ എന്ന് വേണേൽ പറയാം. മുൻപ് തെലുങ്കിലേക്ക് ഡബ്ബിങ് ചെയ്തവയും ഒരു സ്പെഷ്യൽ അപ്പിയറൻസും അല്ലാതെ മുഴുനീള തെലുങ്ക് സിനിമയിൽ മാധവൻ അഭിനയിച്ചിട്ടില്ല. വില്ലനായി മാധവൻ എത്തുന്നു എന്നത് പ്രതീക്ഷ നൽകിയ ഒന്നാണ്.

🔥The Good – ഭസ്മാസുരന് വരം നൽകി അച്ഛാദിൻ സ്വന്തമാക്കിയ ശിവഭഗവാന്റെയും മോഹിനിയുടെ രൂപം സ്വീകരിച്ച വിഷ്ണുഭഗവാന്റെയും കഥയിലൂടെയാണ് സവ്യസാച്ചി നമ്മെ സ്വീകരിക്കുന്നത്. നായകന്റെ ഇടതു ഭാഗത്തിന്റെ പ്രേത്യേകതയും “ചില ഘട്ടങ്ങളിൽ” അവ മൂലമുണ്ടാകുന്ന സൂപ്പർ ഹീറോയിസത്തെ കുറിച്ചുള്ള വിവരങ്ങൾ ആദ്യമേ തന്നെ പറയുന്നു.നല്ലൊരു തീം ആയിട്ട് തോന്നി. Wild Tales ൽ നമ്മൾ കണ്ട ആദ്യത്തെ ഫ്ലൈറ്റ് റിവഞ്ജ് അതേ പോലെ പകർത്തിയ ഒരു സീനും വന്നു ചേരുന്നു. വിമാനത്തിന് പകരം ബസ് ആണെന്ന് മാത്രം. ഇതെല്ലാം സിനിമയുടെ ആദ്യത്തെ 20 മിനുട്ടിൽ നടക്കുന്നു. സത്യത്തിൽ ഈ 20 മിനുട്ട് മാത്രമായിരുന്നു സിനിമയിൽ ആകെ കൊള്ളാമെന്നു പറയുന്ന ഭാഗം.

🔥The Bad – നല്ലൊരു തുടക്കം നൽകിയാണ് സിനിമ നമ്മെ വരവേൽക്കുന്നത് എങ്കിലും പിന്നീട് സ്ഥിരമായ തെലുങ്ക് ക്ലിഷെയിൽ പ്രേക്ഷകനെ നന്നായി ബോറടിപ്പിക്കുന്നുണ്ട് സിനിമ. നായികയുടെ പോർഷനും വെന്നല്ല കിഷോറിന്റെ കോമഡി ട്രാക്കും പ്രധാന കഥയിൽ ആവശ്യമേ ഇല്ലാത്ത ഒന്നായിരുന്നു. മാധവന്റെ വില്ലൻ വേഷം ഇടവേളയോട് കൂടിയാണ് സിനിമയിൽ എത്തുന്നതും. എന്നാൽ ഇമ്പ്രെസ്സ് ചെയ്യിക്കുന്ന അളവിൽ യാതൊന്നും തന്നെ മാധവനിൽ നിന്നും ഉണ്ടായതുമില്ല.

🔥The Ugly – നായകനും വില്ലനും തമ്മിലുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലുള്ള സീക്യുൻസ് തമ്മിൽ ഭേദമെന്നു തോന്നിയപ്പോൾ തുടർന്ന് വന്ന പാട്ട് ആ മൂഡ് തന്നെ ഇല്ലാതെയാക്കി.Whydunnit എന്ന ഘടകമാണ് സിനിമയുടെ കഥ മുന്നോട്ടു നീക്കുന്നത്.എന്നാൽ ഇവിടെ അതും ദുർബലം ആയിരുന്നു.മാത്രമല്ല, പിന്നീടുള്ള നായകന്റെ ഹീറോയിസവും ക്ലൈമാക്‌സും ഒക്കെ വളരെ മോശമായി തന്നെ തോന്നി.

🔥Mobile Mode – ആദ്യത്തെ 20 മിനിറ്റിനു ശേഷം വേണേൽ പുറത്തൊക്കെ പോയി ഒന്ന് കറങ്ങിയിട്ടു ഇന്റർവെലിന് മുൻപ് എത്തിയാൽ മതി.അത് പോലെ രണ്ടാം പകുതിയിലും.അതിനുള്ള കഥ മാത്രമേ സിനിമയിലുള്ളൂ..പക്ഷെ രണ്ടര മണിക്കൂറിൽ നമ്മെ ബോറടിപ്പിക്കണം എന്ന് സംവിധായകന് നിർബന്ധമുള്ളത് പോലെയാണ്. ജിയോയുടെ 1GB തീർന്നത് അറിഞ്ഞില്ല.

🔥Repeat Value – ലോകത്തുള്ള എല്ലാ സിനിമകളും നശിച്ചു പോയി ഇത് മാത്രം ബാക്കി ആയാൽ പോലും രണ്ടാമത് കാണുന്നതിനെ പറ്റി ആലോചിക്കാതെ ഇരിക്കുക.

🔥Last Word – ഷൈലജ റെഡ്ഢി അല്ലുടുവിന് ശേഷം മറ്റൊരു ചൈതന്യ ഡിസപ്പോയിന്മെന്റ്.

🔥Verdict – Disappointment