The Nutcracker and the mouse king എന്ന ജെർമൻ കഥയെ ആസ്പദമാക്കി ഒരുപാട് സിനിമകൾ ഇതിനു മുന്പും ഇറങ്ങിയിട്ടുണ്ട്.വലിയ ബജറ്റിൽ സിനിമയിറക്കി ബോക്സ് ഓഫീസ് ബോംബുകൾ വാങ്ങിക്കൂട്ടുന്ന ഡിസ്നിയുടെ പുതിയ പരിശ്രമം ആണ് The Nutcracker and the four realms. Incredibles 2 പോലെ ഒരു വലിയ വിജയം നേടിയ ഡിസ്‌നി സിനിമ ഇറങ്ങിയ ഈ വർഷം തന്നെ നല്ലൊരു ബോക്സ് ഓഫീസ് ബോംബിന് വഴിയൊരുക്കുന്നുണ്ട് ഈ സിനിമ.

🔥The Good – വലിയ കൺസ്യൂമർ എക്സിബിഷൻ നടക്കുമ്പോൾ പ്രമുഖ TV ബ്രാൻഡുകൾ താങ്കളുടെ 3D TV യുടെ ഡെമോ ആയി കിടിലൻ വിഷ്വൽസ് ഉള്ള ഒരു വീഡിയോ പ്ലേ ചെയ്യും. വല്ലാത്ത ആകർഷണമുള്ള ഫ്രെയിമുകളും കളറിങ്ങും ആയിരിക്കും. അതേ പോലെ കിടിലൻ വിഷ്വൽസിന്റെ ഒരു മാഷപ്പ് ആണ് സിനിമ.

🔥The Bad – വലിയ ആകാംക്ഷ ഉണർത്തുന്ന കഥയൊന്നുമല്ല സിനിമയുടേത്. തനിക്കു കിട്ടുന്ന ക്രിസ്മസ് ഗിഫ്റ്റ് തുറക്കാൻ ഉള്ള താക്കോൽ തേടി ആലിസ് ഇൻ വണ്ടർലാൻഡ് പോലെ ഒരു പാരലൽ വേൾഡിൽ എത്തുന്ന നായിക, തന്റെ അമ്മ സൃഷ്‌ടിച്ച ലോകം ആണെന്ന് അറിയുന്നു.ഒരു താക്കോലിനായുള്ള തിരച്ചിൽ 4 സാമ്രാജ്യങ്ങളിലെ നല്ലവരെയും നീചരെയും കാണിച്ചു തരുന്നു. യാതൊരു താല്പര്യവും ജനിപ്പിക്കാത്ത രീതിയിലാണ് മേല്പറഞ്ഞ കഥ പറയുന്നത്. ചെറിയൊരു ട്വിസ്റ്റൊക്കെ ക്ലൈമാക്സിനു മുൻപ് ഉണ്ടെങ്കിലും അതൊക്കെ ആർക്കും ഊഹിക്കാൻ പറ്റുന്ന വിധമായിരുന്നു. കൈര നൈറ്റ്ലിയുടെ പ്രകടനം മോശമായി അനുഭവപ്പെട്ടു.

🔥Mobile Mode – 3D യിൽ നല്ല നല്ല വിഷ്വൽസ് കാണാം എന്നതിനാൽ തീയേറ്ററിൽ പോയി മൊബൈലിൽ നോക്കിയിരിക്കേണ്ട ഗതികേട് ഉണ്ടായില്ല. ഒന്നര മണിക്കൂർ മാത്രമേ സിനിമ നമ്മെ ബോറടിപ്പിക്കുന്നുള്ളൂ..

🔥Repeat Value – No, Never…

🔥Last Word – ഇക്കൊല്ലം കണ്ട Incredibles 2 വളരെ നന്നായും Christopher Robin ഒരു ആവറേജ് അനുഭവവും സമ്മാനിച്ചപ്പോൾ ഡിസ്നിയുടെ പുതിയ സിനിമ ആവറേജിൽ താഴെയുള്ള അനുഭവം നൽകി. Alice Through The Looking Glasses പോലുള്ള ഒരു ബോക്സ് ഓഫീസ് ബോംബിൽ നിന്നും ഡിസ്‌നി യാതൊന്നും തന്നെ പഠിച്ചില്ല എന്ന് വ്യക്തം.

🔥Verdict – Below Average