Sudha Kongara എന്ന സംവിധായിക മണിരത്നത്തിന്റെ കീഴിൽ വർഷങ്ങളോളം അസോസിയേറ്റ് ആയിരുന്ന ആളാണ്‌. ആദ്യമായി തൂലിക ചലിപ്പിച്ച ചിത്രത്തിന് തന്നെ നാഷണൽ അവാർഡ് ഒക്കെ നേടിയ വ്യക്തി. മാധവൻ, ഋതിക സിംഗ് എന്നിവരുടെ Iruthi Sutru എന്ന സിനിമ എല്ലാവർക്കും അറിയാം.അതിനു മുൻപ് സുധ ഒരു തമിഴ് സിനിമ ചെയ്തിരുന്നു. ശ്രീകാന്ത്,വിഷ്ണു വിശാൽ എന്നിവർ നായകന്മാരായ ദ്രോഹി.

കരുണ,സാമി എന്നീ രണ്ടു കൂട്ടുകാരുടെ കഥയാണ് ദ്രോഹി. ചെറുപ്പത്തിൽ തങ്ങളുടെ കണ്മുന്നിൽ വെച്ചു നടക്കുന്ന ടീച്ചറുടെ കൊലപാതകം അവരുടെ ജീവിതം മാറ്റുന്നു.സുഹൃത്തുക്കൾ ആയിരുന്നവർ ശത്രുക്കൾ ആകുന്നു. യൗവ്വനത്തിൽ എത്തുമ്പോഴും ശത്രുതയ്ക്ക് യാതൊരു കുറവുമില്ല. ജയിക്കാനായുള്ള ഇരുവരുടെയും ശ്രമമാണ് ബാക്കി കഥ.

ഒരു പെൺസംവിധായികയുടെ സിനിമ തന്നെയാണോ ഇതെന്ന തോന്നൽ ഉണ്ടാക്കും വിധമായിരുന്നു ദ്രോഹിയുടെ ആഖ്യാനം. വ്യക്തിത്വമില്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ ധാരാളം കാണാം. പുരുഷന്റെ മാച്ചോയിസം കണ്ടു അടിമപ്പെട്ടു പിറകെ നടക്കുന്ന സ്ത്രീകൾക്ക് പുറമെ ഐറ്റം ഡാൻസും സിനിമയിൽ വരുന്നുണ്ട്. പ്രണയം എന്നതിന് ഇത്രയും ചീപ് ആയ ഡെഫിനിഷൻ കൊടുത്ത മുൻനിര സിനിമ വേറേ ഉണ്ടാകില്ല.

Find Movie In This Telrgram Channel