വെട്രിമാരൻ നിർമിച്ച പൊരിയാളൻ നടി ആനന്ദിയുടെ ആദ്യത്തെ തമിഴ് സിനിമയാണ്. രക്ഷിത എന്ന പേരിലാണ് ആനന്ദി ഈ സിനിമയിൽ ഇൻട്രൊഡ്യൂസ് ആയതു.പിന്നീട് കയൽ വലിയൊരു ഹിറ്റ്‌ ആയത്തോടു കൂടി രക്ഷിത എന്ന പേര് എന്നന്നേക്കുമായി പോയി. ഹരീഷ് കല്യാൺ ആണ് സിനിമയിലെ നായകൻ.

സിവിൽ എൻജിനീയറിങ് പഠിച്ചു ഇഷ്ടപ്പെട്ട ഫീൽഡിൽ തന്നെ ജോലി ചെയ്യണം എന്നുള്ള വാശിയിലാണ് നായകൻ. എൻജിനീയർ ആയി IT യിലേക്ക് പോയി ജോലി എടുക്കാനുള്ള ഉപദേശമൊക്കെ ഒരു ചിരിയോടെ നിഷേധിക്കുന്ന വ്യക്തിത്വം. ഒരു സ്ഥലം വാങ്ങി അവിടെ ഫ്‌ളാറ്റുകൾ പണിതു വിറ്റ് തന്റെ കരിയർ തുടങ്ങാനായി പ്ലാൻ ചെയ്യുന്നു.

ചെന്നൈ നഗരത്തിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ചതിക്കുഴികൾ ആണ് സിനിമയുടെ തീം. താൻ വാങ്ങിയ സ്ഥലത്തിന് മറ്റൊരു ഉടമസ്ഥൻ ഉണ്ടെന്നറിയുന്ന നായകനും ഒരു ക്രിമിനലിന്റെ കാശ് എടുത്തു റോൾ ചെയ്തു കൃത്യ സമയത്തു തിരിച്ചു കൊടുക്കാൻ കഴിയാത്ത നായകന്റെ കൂട്ടുകാരന്റെയും നിസ്സഹായാവസ്ഥയാണ് സിനിമ പറയുന്നത്.

നല്ലൊരു ത്രില്ലർ ആകാനുള്ള വകയൊക്കെ ഉണ്ടായിരുന്നിട്ടും വീക്ക്‌ ആയ വില്ലനും ആകാംക്ഷ ഉണർത്തിക്കുന്ന സീനുകളുടെ അഭാവവും സിനിമയേ ഒരു ബോറൻ അനുഭവം ആക്കി മാറ്റുന്നു. പ്രതികരണശേഷിയില്ലാത്ത നായകനാണ് എന്ന് പ്രേക്ഷകന് ആദ്യമേ അറിയാം എങ്കിലും പലയിടങ്ങളിലും അതിനാൽ മാത്രം നിരാശരാകുന്നു. മൊത്തത്തിൽ ഒരു ബിലോ ആവറേജ് അനുഭവം.

Find The Movie In This Telegram Channel