രണ്ടു ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുതയുടെ കഥ, ഒരു ഗ്രാമം തങ്ങളുടെ വശത്തു കൂടെ ഓടുന്ന പുഴയിൽ നിന്നും വെള്ളം കൊടുക്കില്ല എന്ന് ദുർവാശിയിൽ ഉറച്ചു നിൽക്കുമ്പോൾ കഷ്ടപ്പെടുന്നത് മറ്റേ ഗ്രാമവാസികളാണ്. ഉപ്പു കലർന്ന വെള്ളമാണ് അവർ നിത്യോപയോഗത്തിനായി വിനിയോഗിക്കുന്നത്.അതിന്റെ പരിണിതഫലമായി പല അസുഖങ്ങളും അവർക്കുണ്ടാകുന്നു.മരണം വരെ സംഭവിക്കുന്നു. പക്ഷെ അയൽ ഗ്രാമവാസികൾ പിടിവാശി മാറ്റുന്നില്ല. ഇടയ്ക്കിടെ ഗ്രാമങ്ങൾ തമ്മിൽ ലഹളയും പതിവാണ്.

സ്വാഭാവികമായും മനുഷ്യസ്നേഹിയായ നായകൻ വേണമല്ലോ..വില്ലൻ നായികയുടെ അച്ഛനും. അയൽഗ്രാമത്തിന്റെ കഷ്ടപ്പാട് കണ്ടു സ്വന്തം ഗ്രാമത്തിലെ എല്ലാവരോടും എതിർത്തു നിൽക്കുക എന്നത് പ്രയാസം ആയതിനാൽ നായകൻ കണ്ടെത്തുന്ന ബുദ്ധിപൂർവമുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കേൾക്കുമ്പോൾ അത്യാവശ്യം കൊള്ളാവുന്ന കഥയായി തോന്നുമെങ്കിലും എക്സിക്യൂഷനിൽ വൻപരാജയം ആയ ഒരു സിനിമയാണ് ചണ്ടി വീരൻ.

അഥർവയുടെ റിപ്പീറ്റഡ് ആയ മാനറിസവും അനാവശ്യ റൊമാൻസ് സീനുകളും സിനിമയേ അസഹനീയം ആക്കുമ്പോൾ ലാലിന്റെ കിടിലൻ വില്ലൻ വേഷം ആയിരുന്നു ആശ്വാസം.എന്നാൽ ക്ലൈമാക്സിൽ വില്ലനെ കോമാളി ആക്കുമ്പോൾ സിനിമ മൊത്തത്തിൽ കയ്യിൽ നിന്നും പോകുന്നു. ത്രില്ലിംഗ് ആയ കുറച്ചു സീനുകളുണ്ട് എന്നത് മാത്രമാണ് ആകെയുള്ള പോസിറ്റീവ്.

Find Movie From This Telegram Channel