Romance എന്ന ചിത്രത്തിന്റെ ആശയപരമായുള്ള തുടർച്ച എന്നാണ് ഈ സിനിമയേ വിശേഷിപ്പിക്കുന്നത്. സിനിമയുടെ ക്വാളിറ്റി എത്രതവണ കണ്ടാലും മനസ്സിലാകില്ല എന്നത് മറ്റൊരു കാര്യം. ചില കലാകാരന്മാർ ഒരുപാട് ചിന്തിക്കും,ചിന്തിച്ചു ചിന്തിച്ചു എക്സ്ട്രീം തലങ്ങളിലേക്ക് എത്തും. അവരുടെ സിനിമകൾ എന്താണ് ഉദ്ദേശിച്ചത് എന്ന് ഭൂരിഭാഗം ആർക്കും പറയാൻ പറ്റില്ല. അത്തരത്തിൽ ഒരു സിനിമ.

Movie – Anatomy Of Hell (2004)

Genre – Erotic Drama

Language – French

Gay Club ആണ് സിനിമയുടെ ആദ്യത്തെ ഫ്രെയിം. കണ്ടാൽ അറയ്ക്കുന്ന ഒരു സീനിൽ നിന്നാണ് തുടക്കം.സിനിമയേ സംബന്ധിച്ച് അതൊരു ട്രെയ്‌ലർ ആയിരുന്നു.സിനിമയിലെ പല സീനുകളും കണ്ടിരിക്കാൻ വളരെ പ്രയാസപ്പെട്ടു. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സീനുകൾ ഉണ്ടെന്നു അർത്ഥം.

Gay Club ൽ വെച്ചു സുന്ദരിയായ നായിക ആത്മഹത്യക്ക് ശ്രമിക്കുന്നു.നായകൻ അവളെ രക്ഷപ്പെടുത്തുന്നു. നായകൻ ഗേ ആണെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ. നായിക നായകനോട് 4 ദിവസം ആവശ്യപ്പെടുന്നു. നാല് നാല് അവളോടൊപ്പം അവളുടെ സ്ഥലത്തു താമസിക്കുക. സ്വർഗാനുരാഗിയായ ഒരു പുരുഷൻ സ്ത്രീയുടെ നഗ്നശരീരം ഏതു മനോനിലയിൽ കാണുന്നു എന്നും അയാളുടെ സമീപനം എന്തെന്നും അവൾക്കറിയണം. നായകൻ സമ്മതം പറയുന്നതോടു കൂടി സിനിമയുടെ കഥ വികസിക്കുന്നു.

വ്യക്തിപരമായി സിനിമയുടെ മൊത്തത്തിലുള്ള മൂഡും ആശയവും ഒന്നും ഇഷ്ടപ്പെട്ടില്ല. നഗ്നതയും ലൈംഗികതയും ആവോളം ഉള്ള സിനിമ, അതെല്ലാം വെറുമൊരു ഇക്കിളി രംഗങ്ങൾക്കായല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നത് വ്യക്തം.പക്ഷെ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായുമില്ല.

Join This Channel To Get Movie