കോളേജിൽ പഠിക്കുന്ന സമയം ചില ദിവസങ്ങളിൽ ക്ലാസ്സ്‌ കട്ട് ചെയ്തു എല്ലാ കൂട്ടുകാരും ഒരുത്തന്റെ വീട്ടിൽ ഒത്തുകൂടും. എന്തെങ്കിലും സിനിമയൊക്കെ കണ്ടു അന്നത്തെ ദിവസം അടിച്ചു പൊളിക്കും. ഭൂരിഭാഗവും Sex Comedy Genre ആയിരുന്നു കണ്ടിരുന്നത്. American Pie Series ലെ അന്നുവരെ ഇറങ്ങിയ സിനിമകളൊക്കെ കണ്ടു കഴിഞ്ഞതിനാൽ ചൂടപ്പം പോലെ പുതിയ ഒരു റിലീസ് എത്തിയിരുന്നു.

Movie – 18 Year Old Virgin

Genre – Sex Comedy

ഈ ജോണറിലെ സിനിമകൾക്ക് വലിയ കഥയൊന്നും വേണ്ടല്ലോ..സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ 18 വയസ്സുള്ള സുന്ദരിയായ നായികയുടെ കഥ.പുള്ളിക്കാരിക്ക് കോളേജിലെ സുന്ദരനായ ഒരുവന്റെ കൂടെ സെക്സ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ വിർജിൻ ആയ പെൺകുട്ടികളുടെ കൂടെ അത് നടക്കില്ല എന്നാണ് അയാൾ പറയുന്നത്.സൊ, വിർജിനിറ്റി ഒരു പ്രശ്നമായി കണ്ടു ആരെക്കൊണ്ടെങ്കിലും അത് ഒന്ന് എടുപ്പിച്ചു കളയണം എന്നുള്ള ദൗത്യത്തിൽ നായിക ഇറങ്ങുകയാണ്..ലക്ഷ്യം കാണുമോ?

സിനിമയുടെ റേറ്റിംഗ് ഒക്കെ പരിതാപകരമാണ്. യാതൊരു വിധം ക്വളിറ്റിയും സിനിമ ഓഫർ ചെയ്യുന്നുമില്ല. സുന്ദരിയായ നായികയും സെക്സ് സീനുകളും കുറച്ചു കോമഡിയും മാത്രമാണ് സിനിമയിലുള്ളത്. അതുമതി എന്നുള്ളവർക്ക് തലവെയ്ക്കാം.

Telegram – @sidyzworld