കുംകി എന്ന സിനിമയ്ക്ക് ശേഷം വിക്രം പ്രഭു എന്ന നടനിൽ ഒരു വിശ്വാസം ഒക്കെ ഉണ്ടായി. അയാളുടെ അടുത്ത സിനിമ ഒരു ആക്ഷൻ ത്രില്ലർ ആണെന്നും എങ്കേയും എപ്പോതും സിനിമയ്ക്ക് ശേഷമുള്ള ശരവണന്റെ സംവിധാനം എന്നൊക്കെ കേട്ടപ്പോൾ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.ആദ്യദിനം തന്നെ എറണാകുളം ഷേണായീസ് തീയേറ്ററിൽ കണ്ട സിനിമയാണ് ഇവൻ വേറേ മാതിരി.

വില്ലന് കൊടുക്കാൻ പറ്റുന്ന എട്ടിന്റെ പണി കൊടുക്കുന്ന നായകനെ നമുക്ക് കാണാം. ആദ്യത്തെ സീനുകളിൽ നായകന്റെ ഇൻട്രോ സോങ് ഒന്നും ഇല്ലാതെ കൃത്യമായി കഥയുടെ ഗതിയോട് സഞ്ചരിച്ചു നല്ല ത്രിൽ ഫീൽ നൽകുന്നുണ്ട്. വംശി കൃഷ്ണയുടെ വില്ലൻ വേഷം ആദ്യപകുതിയിൽ കിടു ആയിരുന്നു. അതിനിടയിൽ സുരഭിയുടെ ലവ് ട്രാക്ക് കഥയോട് ചേർന്ന് തന്നെ പ്രശ്നമില്ലാതെ മുന്നോട്ടു നീങ്ങുന്നു.

നായകൻ എത്രത്തോളം ശക്തനോ,അത്രയും തന്നെ താനും ശക്തനാണ് എന്ന് തെളിയിക്കുന്ന വില്ലന്റെ രണ്ടാം പകുതിയിൽ ഒരുപാട് കഷ്ടപ്പെടുന്ന നായികയെ കാണാം. നായികയുടെ പോർഷൻ വെച്ചുള്ള ലാഗിംഗ് പ്രീ ക്ലൈമാക്സിനെ ഇത്തിരി മടുപ്പിക്കുന്നുണ്ട്. മൊത്തത്തിൽ നല്ലൊരു ത്രില്ലർ!

കുംകി,ഇവർ വേറേ മാതിരി,അരിമാ നമ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല സെലക്ഷൻ ആയിരുന്ന വിക്രം പ്രഭുവിന്റെ പ്രതാപ കാലത്ത് ഇറങ്ങിയ ചിത്രം. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ ആവോ..