കാലികപ്രസക്തിയുള്ള വിഷയങ്ങൾ സിനിമയിൽ വിഷയമാകുന്നത് സ്വാഗതം അർഹിക്കുന്ന ഒന്നാണ്. അവർ സിനിമയിലൂടെ പറയുന്ന കാര്യങ്ങളുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ് വിഷയമാകുന്നത് ഇവിടെയാണ്‌. തമിഴ് ജനതയുടെ വീക്നെസുകളിൽ ഒന്നായ സിമ്പതി സർക്കാരിൽ നല്ലവണ്ണം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. കളക്ടർ ഓഫീസിനു മുന്നിൽ ഒരു കുടുംബം തീകൊളുത്തിയ കാര്യങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത് വെറും കച്ചവടത്തിന് മാത്രം ആകുമ്പോൾ സിനിമയിടുള്ള ബഹുമാനം കുറയുന്നത് സ്വാഭാവികം. സർക്കാർ ഒരു വിജയ് സിനിമയാണ്. വിജയ് സിനിമ ഇപ്പടി താൻ ഇരിക്കും, അതേ കേൾവി പണ്ണ മൂടിയത് എന്ന് കരുതുന്നവർ തുടർന്ന് വായിക്കാതെ ഇരിക്കുക.

Frustration ഒരു നല്ല ആയുധം ആകുന്നത് പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറിൽ കഥ പറയുന്ന സിനിമയ്ക്കാണ്. ഏതൊരു നാട്ടിൽ ചെന്നാലും അവിടുത്തെ ഭരണകൂടത്തിന് കുറവുകൾ ഉണ്ടാകും. ഇന്ത്യ പോലുള്ള ജനസംഖ്യ വളരെ കൂടുതലുള്ള രാജ്യത്ത് ഏതു പാർട്ടി ഭരിച്ചാലും ജനങ്ങൾ നേരിടുന്ന ദുസ്സഹമായ അവസ്ഥകളുണ്ട്.അവയെല്ലാം ഒരു വെള്ളപ്പേപ്പറിൽ എഴുതി അതിനൊരു പരിഹാരം നായകൻ കണ്ടെത്തും എന്ന വിധത്തിൽ സിനിമ ഒരുക്കിയാൽ നേരത്തെ പറഞ്ഞ Frustration നിറഞ്ഞവർ രണ്ടര മണിക്കൂറിൽ സിനിമയിലൂടെ ഒരു ഉട്ടോപ്യ സ്വപ്നം കാണും. ആ സംഗതിയാണ് മുരുകദാസ് ഇത്തവണ പരീക്ഷിച്ചിരിക്കുന്നത്. നായകൻ വിജയ് ആയതിനാൽ ഒരു ഫുൾ ഓൺ എനർജെറ്റിക് സിനിമ ആരും പ്രതീക്ഷിക്കും. പക്ഷെ വയസായ വിജയ് യെ കാണാം..അതിപ്പോൾ ഡാൻസിൽ ആയാലും ഫൈറ്റിൽ ആയാലും.. സിനിമ മൊത്തത്തിൽ തന്നെ ഒരു മടി പിടിച്ച ആളുകൾ എടുത്തത് പോലെയാണ്. വിശദമായി പറയാം…

🔥The Good – ജയമോഹൻ എന്നൊരു എഴുത്തുകാരന്റെ സാമിപ്യം ആണ് സർക്കാരിനെ കുറച്ചെങ്കിലും നന്നാക്കുന്നത്. ഡയലോഗുകൾ എഴുതിയിരിക്കുന്നത് അദ്ദേഹമാണ്. കുറിക്കു കൊള്ളുന്ന പല ചോദ്യങ്ങളും സിനിമയിലുണ്ട്. ഒരു പ്രജ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങളും നമ്മളുടെ കടമകളും നമ്മെ അറിയിക്കുന്നുണ്ട്. പ്രെസ് കോൺഫെറൻസിന്റെ മേളമാണ് സിനിമയിൽ. അതിനാൽ അതിനുതകുന്ന രീതിയിൽ നല്ല നല്ല പോയിന്റുകൾ പറയുന്നുണ്ട്. എന്നാൽ ഇതേ ആള് തന്നെ അവൻ കോർപ്പറേറ്റ് ക്രിമിനൽ നാ, നാൻ കരുവിലെയേ ക്രിമിനൽ എന്നുള്ള ഡയലോഗും എഴുതിയിട്ടുണ്ട്..താങ്ക്സ് ടു ജയമോഹൻ… അമ്മാതിരി ഡയലോഗുകൾ അധികം ഇല്ല.

🔥The Bad – ദളപതി വിജയ് യുടെ എൻട്രിക്കു മുൻപ് നൽകുന്ന ഒരു ബിൽഡപ്പ് ഉണ്ട്. എവിടെ വന്നാലും അവിടുള്ള കോർപ്പറേറ്റ് സാമ്രാജ്യം തകർക്കുന്നവൻ എന്ന്..അവനെ പറ്റി വിശദമായി അറിയാൻ ഇന്റർവ്യൂ നോക്കാൻ പറയുമ്പോൾ ഒരു പെൺകുട്ടി അയാളൊരു പ്ലേ ബോയ് ആണെന്ന് പറയുന്നു. നേരെ ലോസ് ആഞ്ചൽസിൽ അണ്ണന്റെ ഡാൻസ്.. ഒരു കഥാപാത്രത്തിന്റെ strength കാണിക്കേണ്ട പോർഷനിൽ അയാളുടെ ഡാൻസിംഗ് സ്‌കിൽ കാണിച്ചാൽ ഡാൻസർ വിജയ് എന്ന് തന്നെ അറിയപ്പെടും..ഇനിയും..

പണ്ട് കിട്ടിയ കയ്യടിയുടെ ഓർമയിൽ അതേ ഫോർമുല തന്നെ വീണ്ടും വീണ്ടും കാണിക്കേണ്ട അവസ്ഥയാണ് മുരുഗദാസിന് എന്ന് ഇന്റർവെൽ കാണുമ്പോൾ മനസ്സിലാകും. I’m Waiting എന്നത് ഈ സിനിമയിലും ഇന്റർവെൽ ബ്ലോക്ക്‌ ആകുമ്പോൾ ക്രിയേറ്റിവിറ്റി നശിച്ച ഒരു സംവിധായകനെയാണ് നമുക്ക് കാണാൻ പറ്റുന്നത്..What A Lazy Director!

Laziness ന്റെ കാര്യം പറയുക ആണെങ്കിൽ ARR ഫസ്റ്റ് പ്രൈസ് വാങ്ങും. സിനിമയിൽ മാസ് സീനുകൾ തിരഞ്ഞു എടുക്കേണ്ടി ഇരിക്കുന്നു. ആകെയുള്ള ഒന്നോ രണ്ടോ മാസ് എന്ന് ഫാൻസുകൾ പറയുന്ന സീനിൽ ടോപ് ടക്കർ എന്ന പാട്ട് ആണ് BGM ആയി ഉപയോഗിക്കുന്നത്. ഇത് തന്നെ ആവർത്തിച്ചു ആവർത്തിച്ചു വരും. CCV യിലും ഇതുപോലെ തന്നെ ആയിരുന്നു. സെവന്ത് പോച് നെഞ്ചേ എല്ലായിടത്തും കൊണ്ടുപോയി പ്ലേസ് ചെയ്ത ARR ഇത്തവണ ടോപ് ടക്കർ ഇട്ടപ്പോൾ ജയം രവിയുടെ അപ്പാ ടക്കർ തന്ന ഫീൽ പോലും കിട്ടിയില്ല. കഥാപരമായി ഒരു വിരൽ പുരട്ചി മാത്രമേ സിനിമയിൽ ആവശ്യമുള്ളൂ.. പാട്ടുകൾ വന്ന ഇടങ്ങളും പാട്ടുകളും ഒക്കെ സിനിമയിൽ നെഗറ്റീവ് ആയാണ് തോന്നിയത്.

റാം ലക്ഷ്മണൻ ടീമിന്റെ ആക്ഷൻ സീനുകൾ എനിക്കിഷ്ടമാണ്. പക്ഷെ ഇത്തവണ വിജയ് ചെയ്ത ആക്ഷൻ സീനുകൾ അത്ര ഇമ്പ്രെസ്സ് ചെയ്യിക്കുന്ന ഒന്നായിരുന്നില്ല. ടോപ് ടക്കർ ഇടയ്ക്കിടെ വരുന്നതും ആക്ഷൻ സീനുകളെ കോമഡി അയക്കുന്നുണ്ട്.

കീർത്തി സുരേഷ് ഇല്ലെങ്കിലും ഈ സിനിമയിൽ പ്രശ്നമില്ല. അനാവശ്യ നായിക ദാസേട്ടന് എന്നും വീക്നെസ് ആയിരുന്നു. എന്നാൽ വരലക്ഷ്മിയുടെ കഥാപാത്രത്തിന് കുറച്ചൂടെ വെയിറ്റേജ് കൊടുത്തോ..അതുമില്ല.. സാധാരണ മുരുഗദാസേട്ടൻ സിനിമയിൽ ക്ലൈമാക്സിൽ ആണ് വില്ലനെ ഊള ആക്കുന്നത്.അതുവരെ ടെറർ ആയിരിക്കും. ഇത്തവണ വില്ലനെ കാണിക്കുന്ന സീൻ മുതൽ വില്ലൻ ഒരു കോമാളി ആയിരുന്നു എന്നതാണ് സമാധാനം. പിന്നേ വരലക്ഷ്മിയുടെ കഥാപാത്രം ബുദ്ധിയുള്ളവൾ ആണെന്ന് അത്രയും നേരം കാണിച്ചു അവസാനം ഒരു ചിന്ന കാര്യത്തിന് ആപ്പ് വാങ്ങുന്ന രീതിയിൽ അവസാനിപ്പിച്ച മുരുകണ്ണന്റെ ബുദ്ധി എന്തായാലും പ്രേക്ഷകർക്കില്ല.

🔥The Ugly – Laziness ന്റെ മറ്റൊരു മുഖമാണ് സോഷ്യം മീഡിയ. സിനിമയിൽ ആശയം ആണ് കേന്ദ്രബിന്ദു. ഒരു ആശയം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയ നായകൻ ഉപയോഗിക്കുന്നു.കഴിഞ്ഞു.അടുത്ത സീനിൽ അതേ നാളിൽ മണിക്കൂറുകൾ കൊണ്ട് നായകൻ മാറ്റം കൊണ്ട് വന്നു. ചിന്തിക്കാനുള്ള മനസ്സില്ലായ്മ, ക്രിയേറ്റിവിറ്റി പഴയ പോലെ വർക്ക്‌ ചെയ്യുന്നില്ല എന്നൊക്കെയുള്ള ഒരു സംവിധായകന് വേണേൽ സോഷ്യൽ മീഡിയയെ കൂട്ടുപിടിക്കാം. അതൊക്കെ അവിശ്വസനീയമായ വിധത്തിൽ അവതരിപ്പിക്കുന്നത് ഖേദകരം തന്നെ.

രണ്ടാം പകുതിയിൽ ഒരു ലാത്തിച്ചാർജ് സീനുണ്ട്.വലിയ ക്യാൻവാസിൽ ചിത്രീകരിച്ച ഒരു സീൻ..യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല ആ സീനിന്റെ.അതേത്തുടർന്ന് ഉണ്ടാകുന്ന നായകന്റെ പെട്ടെന്നുള്ള ജനപിന്തുണ കാണിക്കാൻ ആയിട്ടാണ് ആ സീൻ ഒരുക്കിയത്. പക്ഷെ രണ്ടാം പകുതിയേ നന്നായി ബോറടിപ്പിക്കാൻ മാത്രമേ ഈ സീനുകൾക്ക് ആയിട്ടുള്ളൂ…

വിജയ് തന്റെ കുട്ടിക്കാലം പറയുന്ന സീനിൽ എന്റെ അപ്പാ…എന്ന് പറഞ്ഞു ഒരു ബ്രേക്ക്‌ എടുക്കുമ്പോൾ അഡെങ്കപ്പാ…എന്ന് തിരിച്ചു പറയാൻ തോന്നും വിധം അറുബോർ ആയിരുന്നു. സാധാരണ തനിക്കു പറ്റുന്ന സെന്റി സീനുകൾ മാത്രമേ പുള്ളി ചെയ്യാറുള്ളൂ..ഇത്തവണ കയ്യിൽ നിന്നും പോയി. No.1 രാജ്യത്ത് ജീവിക്കുന്നു എന്ന പരാമർശം സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയവുമായി തട്ടിച്ചു നോക്കിയാൽ സർക്കാർ വെറും ഇരട്ടത്താപ്പ് സിനിമ ആണെന്നെ തോന്നു. പക്ഷെ അത്രയൊന്നും ആലോചിക്കുന്ന ആളുകളല്ല ഈ സിനിമയുടെ ടാർഗറ്റ് ഓഡിയൻസ് എന്നതാണ് വിജയം.

🔥Mobile Mode – ആദ്യപകുതിയിൽ മൊബൈൽ കീശയിൽ തന്നെ ആണെങ്കിൽ രണ്ടാം പകുതിയിൽ നമ്മുടെ കയ്യിലിരിക്കും.

🔥Repeat Value – ഒരു തവണ കണ്ടത് തന്നെ വളരെ കഷ്ടപ്പെട്ടാണ്. ഞങ്ങൾക്ക് കഥയും മാങ്ങാത്തൊലിയും ഒന്നും വേണ്ടാ..കൊല്ലത്തിൽ ഒരിക്കൽ അണ്ണൻ വരും..കാണണം..പോകണം..എന്നുള്ളവർക്ക് എത്രവേണമെങ്കിലും കാണാം.. എന്നിട്ടും മതിയാകാത്തവർ മൊബൈലിൽ വാൾപേപ്പർ ഇട്ടു വർഷം മുഴുവൻ കാണാം.

🔥Last Word – വിജയ് എന്ന രക്ഷകനെ ഇഷ്ടമാണ്. രക്ഷകൻ എന്ത് കാണിച്ചാലും കണ്ടിരിക്കാൻ തോന്നാറുണ്ട്. പക്ഷെ രക്ഷകൻ രാഷ്ട്രീയക്കാരൻ ആകുമ്പോൾ ഈ രാഷ്ട്രീയക്കാരനിൽ നിന്നും നമ്മെ രക്ഷിക്കാൻ വേറൊരു രക്ഷകനെ തേടേണ്ട അവസ്ഥയാണ്. രാഷ്ട്രീയലക്ഷ്യം സിനിമയിൽ കൊണ്ട് വരാതെ ഇരിക്കുക. വിജയ് എന്ന എന്റർറ്റെയ്നറിനെ ഈ സിനിമയിൽ മിസ്സ്‌ ചെയ്തു.

🔥Verdict – Below Average