ബോളിവുഡിന്റെ ഏറ്റവും മുടക്കുമുതലുള്ള സിനിമയാണ് തഗ്സ്.അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കട്രിന കേഫ്, ഫാത്തിമ സന ഷേഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യയുടെ കഴിഞ്ഞ സിനിമകൾ പോലെ തന്നെയാണ് തഗ്‌സും. പ്രതീക്ഷയ്ക്ക് വിപരീതമായി യാതൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ തഗ്സ് കണ്ടിറങ്ങുമ്പോൾ ഉറപ്പായും നിങ്ങൾ വിജയ് യെ സ്മരിച്ചിരിക്കും.

🔥The Good – രണ്ടേ മുക്കാൽ മണിക്കൂർ അടുത്തത് ഇത് തന്നെ നടക്കും എന്ന് ഊഹിച്ചു അതൊക്കെ കൃത്യമായി നടക്കുമ്പോൾ കിട്ടുന്ന ഒരു വിജയപ്രതീതി ഉണ്ടല്ലോ..ഹോ..പറഞ്ഞറിയിക്കാൻ പറ്റില്ല… ആമിർ ഇപ്പൊ അവിടെ അലമ്പാക്കും, ബച്ചൻ കോമാളി ആകും, സംവിധായകൻ നമ്മെ മൂ…അല്ലേൽ വേണ്ട.. മൂഢന്മാർ ആക്കും എന്നതൊക്കെ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്ന ഒരു സിനിമ എന്നത് നിസാര കാര്യമല്ലല്ലോ.. തഗ്സ് അതിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുന്നു.

🔥Whats Bad – ബാഹുബലി രാജാപ്പാട്ടു കഥ പഴയ ശൈലിയിൽ തന്നെ പറഞ്ഞു എങ്കിലും മാസ് മൊമെന്റ്‌സ്‌ എന്നൊരു സംഗതി ഉള്ളതിനാൽ അതിനു റിപ്പീറ്റ് വ്യൂവിങ് വാല്യൂ ഉണ്ട്. ഇവിടെയും പഴയ രാജപാട്ടു കഥ തന്നെയാണ് വരുന്നതും.ശത്രുരാജ്യത്തിനു പകരം വെള്ളക്കാർ. അതാണ്‌ ആകെയുള്ള വ്യത്യാസം. ഫിരംഗി എന്ന കഥാപാത്രത്തിന്റെ മാനറിസവും മറ്റും യഥാർത്ഥത്തിൽ അസഹനീയമാണ്.

ഫിരംഗിയെ കൊണ്ട് ചെറിയൊരു കഥ വലിച്ചു നീട്ടി നീട്ടി അയാൾ കാട്ടികൂട്ടുന്ന കോമാളിത്തരങ്ങളും അസഹനീയമായ പല രംഗങ്ങളും വരുമ്പോൾ ഖുദാഭക്ഷ് എന്നുള്ള ബച്ചന്റെ കഥാപാത്രത്തിനും യാതൊരു വിധ വ്യക്തിത്വം ഇല്ലാതെ ആകുന്നതും ഫാത്തിമയുടെ പ്രതികാരത്തിന് വേണ്ടി ജീവിക്കുന്ന റോളിന് അർഹിക്കുന്ന വെയിറ്റേജ് ഇല്ലാത്തതും കൂടി ആകുമ്പോൾ സിനിമ എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്നൊരു ഫീൽ ആണ്.

ഒന്നാം പകുതിയിൽ ബച്ചന്റെ എൻട്രി കുറച്ചു മാസ് ഫിലൊക്കെ തരുന്നുണ്ട്.അതോടു കൂടി സിനിമയിലെ നല്ല രംഗങ്ങളെല്ലാം തീരുന്നു. യാതൊരു വിധത്തിലും ആകാംക്ഷ ഉണർത്തിക്കുന്ന കഥയായോ, അല്ലെങ്കിൽ രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷൻ സീനുകളോ സിനിമയിലില്ല. കൂറ്റൻ സെറ്റ് ഇടാനും ആർട്ട് വർക്കിനും വസ്ത്രാലങ്കാരത്തിനും ആയി ചിലവഴിച്ച ശ്രദ്ധ തിരക്കഥയുടെ കാര്യത്തിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു പോയി.

🔥The Ugly – കട്രിന കേഫ് രണ്ടു ഐറ്റം നമ്പർ ചെയ്യാനായി ആണ് പ്രധാനമായും ഈ സിനിമയിൽ ഉള്ളത്.അതിനോട് ചേർന്ന് അഞ്ചാറു സീനുകളും ഉൾപ്പെടുത്തി. അങ്ങനെയൊരു കഥാപാത്രത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു എന്ന് മാത്രമല്ല, ഐറ്റം ഡാൻസ് ഈ സിനിമയിലെ പ്രധാന നെഗറ്റീവ് ആയാണ് തോന്നിയത്. ഒരു പരിധി കഴിയുമ്പോൾ സിനിമയിലെ പ്രതീക്ഷയെല്ലാം നശിച്ചു കാണുന്നത് ഒരു സ്പൂഫ് ആണെന്ന ഫീൽ വരെ ഉണ്ടാക്കുന്നുണ്ട്.

ഇത്തിരി വസ്ത്രം ധരിച്ചു ഇളകിതുള്ളുന്ന കട്രിനയുടെ മുന്നിൽ കയ്യ് കെട്ടി ഇട്ടിരിക്കുന്ന പ്രധാന കഥാപാത്രത്തെ കണ്ടപ്പോൾ.. കയ്യിലെ കെട്ടഴിച്ചു വിട്ടാൽ ഞാൻ പൊളിച്ചേനെ എന്നുള്ള മുഖഭാവം പോലെ തോന്നി. പാവം! അല്ലേലും ഒരാൾ ഇത്രയധികം നന്നായി ഇളകികളിക്കുമ്പോൾ കൈ കെട്ടിയിടുന്നത് ശെരിയല്ല മിസ്റ്റർ സംവിധായകൻ!

ഠഷൻ സിനിമയിൽ ഭയ്യാജിയെ നേരെ ചെന്ന് കുത്തിക്കൊല്ലുന്നതിനു പകരം കരീന അഞ്ചാറു കുട്ടിക്കരണം ഒക്കെ മറിഞ്ഞു ഹൂ ഹാ..എന്നൊക്കെ ശബ്ദം ഉണ്ടാക്കി അടിവസ്ത്രത്തിൽ ഉറുമ്പ് കേറിയ പോലുള്ള ഒരു പ്രകടനം ഉണ്ട്. ഏതാണ്ട് അതേപോലെയുള്ള ഒരു രാവണനിഗ്രഹം ഇവിടെയും വരുമ്പോൾ തഗ്സ് സക്സ് എന്ന് പറയാൻ പ്രേരിപ്പിക്കുന്നു.

🔥Engaging Factor – ആക്ഷൻ സീൻ ആയാലും കോമഡി ആയാലും, എന്തിനു കട്രിനയുടെ ഐറ്റം ഡാൻസ് പോലും എൻഗേജ് ചെയ്യിക്കുന്നില്ല ഈ സിനിമയിൽ. രണ്ടേമുക്കാൽ മണിക്കൂറിൽ ഇന്ത്യയിലെ നല്ല നാടൻമാരുടെ പേക്കൂത്ത് കാണണം എങ്കിൽ.. തഗ്സ് നിങ്ങൾക്കുള്ളതാണ്.

🔥Repeat Value – ഈ സിനിമ ഒരു തവണ കാണുന്നത് പോലും വളരെ ആലോചിച്ചിട്ട് മതി എന്നെ പറയാനുള്ളൂ..ഇപ്പോൾ തീയേറ്ററിൽ ഓടുന്ന പ്രധാന വധം ആയ ജോണി ജോണി യെസ് അപ്പ പോലും ഇതിനേക്കാൾ നല്ലതാണ് എന്നും അറിയിക്കുന്നു.

🔥Last Word – November 8 നു ഒരു പ്രേത്യേകതയുണ്ട്. മോഡി 1000,500 നോട്ടുകൾ നിരോധിച്ച ദിവസം ആണ്. തഗ്സ് കൃത്യമായി ഇന്ന് തന്നെ റിലീസ് ആയതു വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ…

🔥Verdict – Disappointment