മധുപാൽ ചിത്രങ്ങൾ നൽകുന്ന ചില ഹോൻഡിങ് മൊമെന്റ്‌സ്‌ ഉണ്ട്. തലപ്പാവും ഒഴിമുറിയും മനസ്സിൽ നിന്നും മായണം എങ്കിൽ ദിവസങ്ങളെടുക്കും.അതേപോലെയാണ് മധുപാൽ സിനിമയിലെ കഥാപാത്രങ്ങളും. കഴിഞ്ഞ വർഷം ഇറങ്ങിയ ആന്തോളജി സിനിമയായ ക്രോസ്സ്‌റോഡിൽ മധുപാലിന്റെ ഒരു രാത്രിയുടെ കൂലി മാത്രമാണ് ക്ലാസ്സ്‌ എന്ന് തോന്നിപ്പിച്ച സെഗ്മെന്റ്.ഒരു ഷോർട്ട് ഫിലിം ആയാലും മധുപാലിന്റെ ആഖ്യാനവും കഥയും കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിൽക്കും എന്ന് തെളിയിക്കുന്നു. പുതിയ സിനിമ നൽകിയ പ്രതീക്ഷയും ചെറുതല്ല.

🔥The Good – നെടുമുടി വേണുവിന്റെ പ്രകടനം നന്നായിരുന്നു. ഒരു കോർട്ട് റൂം ഡ്രാമ എന്ന് പറയുമ്പോൾ എതിർഭാഗം വക്കീലിനെ കാണുമ്പോൾ ദേഷ്യം തോന്നണം,അയാളോട് വെറുപ്പ് തോന്നി തല്ലാനുള്ള മനോഭാവം വരെ ഉണ്ടാകണം. നെടുമുടി അതിൽ കുറച്ചു വിജയിക്കുന്നുണ്ട്. അദ്ദേഹത്തെ പോലൊരു നടന് ധാരാവിയിലെ ഒരു ചേരി ഒഴിപ്പിക്കും പോലെ സിംപിൾ ആണ് ആ കാര്യം. അതിനാൽ തന്നെ അത്ര വലിയ പോസിറ്റീവ് ഒന്നുമല്ല. ഈ സിനിമയിൽ ആകെ നന്നായി തോന്നിയത് ഈയൊരു കാര്യം മാത്രം.

🔥The Bad – മലയാള സിനിമയിൽ മുസ്ലിം പശ്ചാത്തലത്തിൽ ഒരു സീൻ വരുമ്പോൾ സ്ഥിരമായി വരുന്ന ഒരു പശ്ചാത്തല സംഗീതമുണ്ട്, അതിൽ തുടങ്ങുന്ന സിനിമ.. അറുക്കാൻ കൊണ്ട് വന്ന പോത്തിൽ ഒരെണ്ണം ഓടി പോകുന്നു. ആളുകളെ തട്ടിമാറ്റി പോകുന്ന ആ പോത്തിനെ നായകൻ പിടിച്ചു അടക്കുന്നു. തമിഴ് സിനിമയിലെ ജെല്ലിക്കെട്ട് സീൻ ഒന്നുമല്ല. പക്ഷെ സിനിമയിലെ ആദ്യത്തെ സീൻ ആണിത്. മധുപാലിന്റെ സിനിമ തന്നെയാണോ എന്നൊക്കെ സംശയം തോന്നും. കാരണം ഇതിലും ഭേദം ആ പോത്തിനെ അങ്ങ് അറുക്കുന്നത് തന്നെ ആയിരുന്നു. നായകന് ഹീറോയിസം കാണിക്കാൻ ഇതൊക്കെ മലയാസിനിമയിൽ വേണോ?

നായകന്റെ പെരുമാറ്റത്തിൽ നിന്നും അയാൾ സാധാരണ ഒരാളല്ല എന്ന് വ്യക്തം. അയാൾ അനാഥനാണ്.പക്ഷെ പെരുമാറ്റം പുട്ടുറുമീസിനെ പോലെയും. പ്രിത്വിരാജ് ചെയ്യുന്ന കഥാപാത്രങ്ങളെ പോലെ ഡിപ്രെഷൻ പിടിച്ചു മലബന്ധം ഉള്ളത് പോലെയുള്ള മുഖഭാവവുമായി നടക്കുന്ന ടോവിനോയുടെ അഭിനയം ഓരോ സീൻ കഴിയുമ്പോഴും ബോറായി തോന്നും. പാവത്താൻ ആയി അഭിനയിക്കുന്നതായി തോന്നുന്നതും പാവത്താൻ ആയി തോന്നുന്നതും രണ്ടല്ലേ… മറഡോണ ആയാലും മായനദി ആയാലും തരംഗം ആയാലും ടോവി മച്ചാൻ അഭിനയിക്കുന്ന പോലെ തോന്നില്ലായിരുന്നു. അത്ര കൂൾ ആയിരുന്നു പെർഫോമൻസ്.പക്ഷെ ഇതിൽ “അഭിനയിക്കുന്നു” എന്ന് അറിയാൻ പറ്റും. പിന്നേ ജിമ്മിൽ പോയി കിടിലൻ മസ്സിലൊക്കെയുള്ള ബോഡി ലാംഗ്വേജ് ഒന്നും അജയൻ എന്ന കഥാപാത്രത്തിന് ചേരുന്നതായിരുന്നില്ല. മിസ് കാസ്റ്റിംഗ് ആയി തോന്നി.

നായകന് ഒരു വളർത്തമ്മയും കുടുംബവും ഉള്ളതായും കൂട്ടുകാർ ഉള്ളതായും അവനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ഉള്ളതായും പതുക്കെ പതുക്കെ നമ്മൾ അറിയുന്നു. പക്ഷെ ഈ ലോകം മുഴുവൻ വെറുക്കപ്പെട്ടവൻ ആണ് താൻ എന്ന നിലയിലാണ് നായകന്റെ ഭാവം. അങ്ങനെ ഉള്ള ഒരുവൻ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് പ്രതി ആകുന്നതാണ് സിനിമയുടെ കഥ.

🔥The Ugly – കോർട്ട് റൂം ഡ്രാമകൾക്ക് വീര്യം കൂടുന്നത് ശക്തമായ വാദങ്ങൾ വരുമ്പോൾ ആണ്. ഇവിടെ പല വാദങ്ങളും വരുമ്പോൾ ഇത്രയ്ക്കും ബോധമില്ലാത്ത ആളുകൾ ആയിരുന്നോ നായകനെ പ്രതിയാക്കിയത് എന്ന് വരെ തോന്നും. നിമിഷ സജയൻ ആണ് വക്കീലിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഒരു തുടക്കക്കാരിയും തന്റെ ഗുരുവിനോട് ഏറ്റുമുട്ടുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും സിനിമയിൽ വിവരിക്കുന്നുണ്ട്. പക്ഷെ സിനിമയിലെ എല്ലാ വാദങ്ങളും ഉന്നം തെറ്റിയ വെടിയുണ്ട പോലെയാണ് പോകുന്നത്. ആകാംക്ഷ നല്കുന്നതോ, Wow എന്ന് തോന്നിപ്പിക്കുന്നതോ ആയ യാതൊന്നും വാദങ്ങളിലും വരുന്നില്ല, ക്ലൈമാക്സിലും വരുന്നില്ല.

നായകനെ കേസിൽ നിന്നും ഒഴിവാക്കുന്നു എന്ന് വിധി വരുമ്പോൾ ടോവിനോ ഞെട്ടും. അപ്രതീക്ഷിതമായി സംഭവിച്ച ഒന്ന് എന്നുള്ളവണ്ണം. സിനിമ കാണുന്ന നമ്മളും ഞെട്ടും. സിനിമ കഴിഞ്ഞല്ലോ എന്നോർത്ത്. അത് വേറൊന്നും കൊണ്ടല്ല, നിമിഷ സമർപ്പിച്ച തെളിവുകൾ കൊണ്ട് കേസ് ജയിക്കുമെന്ന് തോന്നിപ്പിക്കാൻ പോലും ഇവിടെ സംവിധായകന് കഴിഞ്ഞിട്ടില്ല.

സിദ്ധിഖിന്റെ കഥാപാത്രവും, ടോവിനോയുടെ വളർത്തമ്മയുടെ കഥാപാത്രവും ശരണ്യ പൊൻവണ്ണനെ റയിൽവെ സ്റ്റേഷനിൽ കാത്തിരുന്ന ആളുടെ റോളിനൊന്നും ഒരു പൂർണ്ണത നൽകുന്നില്ല. സ്പൂൺ ഫീഡിങ് ആവശ്യമില്ല, പക്ഷെ നോർമലി മനസ്സിൽ വരുന്ന ചോദ്യങ്ങൾക്കു പോലും ഉത്തരം കിട്ടുന്നില്ല.

നായകന് ജയിലിൽ വെച്ചു ഉണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. ബലം പ്രയോഗിച്ചു സ്വർഗ്ഗരതിക്കു നിർബന്ധിക്കുന്നത് വരെ. പിന്നീട് നായകൻ ഒറ്റയ്ക്ക് സംഘട്ടനം നടത്തി എല്ലാവരെയും തോൽപ്പിക്കുന്നത് സിനിമാറ്റിക് രീതിയിൽ കാണിക്കുമ്പോൾ ആദ്യം കാണിച്ച റിയാലിറ്റി നഷ്ടപ്പെടുന്നുണ്ട്. പോത്തിനെ പിടിച്ചു നിർത്തുന്നതും ജയിലിലെ സംഘട്ടനവും സിനിമ ആവശ്യപ്പെടുന്നുമില്ല. ടോവിനോയുടെ സ്റ്റാർ പവർ കാരണമാണ് ഈ രംഗങ്ങൾ എങ്കിൽ… ഒന്നും പറയാനില്ല!

🔥Engaging Factor – ആദ്യപകുതിയെ അപേക്ഷിച്ചു രണ്ടാം പകുതി നമ്മെ എൻഗേജ് ചെയ്യിക്കുന്നുണ്ട്.കോടതി മുറി സീനുകൾക്ക് പഞ്ച് ഇല്ല എങ്കിലും ബോറടിപ്പിക്കുന്നില്ല.

🔥Repeat Value – റിപ്പീറ്റ് വാല്യൂ ഈ സിനിമയ്ക്ക് ഇല്ല. ആദ്യത്തെ തവണ തന്നെ കാണുന്നത് നിങ്ങൾക്ക് സമയവും കാശും ഉണ്ടെങ്കിൽ മാത്രം എന്നെ പറയാനുള്ളൂ…

🔥Last Word – കഴിഞ്ഞ മാസം, അതായത് 2018 ഒക്ടോബറിൽ ഒരുപാട് നല്ല സിനിമകൾ ഇറങ്ങി. 96,രാക്ഷസൻ, അന്ധാദൂൻ, തുംബാഡ്, A Star Is Born, First Man, അരവിന്ദ സമേത, Badhai Ho,പരിയേറും പെരുമാൾ, വട ചെന്നൈ എന്നിവയൊക്കെ…ഈ മാസത്തെ കണ്ണുവെച്ചവൻ ഏതു ഊളയാണാവോ?

🔥Verdict – Below Average