സിനിമയുടെ തുടക്കത്തിൽ കടലോരത്തുള്ള തന്റെ വീട്ടിലേക്കു ഭാര്യയുമായി ഒരു യുവാവ് വരുന്നു. തന്റെ അമ്മയോട് പറഞ്ഞു ഈ വീട് വിൽക്കണം എന്നതാണ് ലക്ഷ്യം. എന്നാൽ അമ്മ 25 വർഷം മുൻപ് കടലിൽ മീൻ പിടിക്കാൻ പോയി തിരിച്ചു വരാത്ത തന്റെ ഭർത്താവിനെ കാത്തിരിപ്പാണ്. അയാൾ എന്നെങ്കിലും വരും എന്നുള്ള വിശ്വാസത്തിൽ ഈ വീട് വിലക്കില്ല എന്നുറപ്പിച്ചു പറയുന്നു.

രാത്രിയിൽ വീട്ടുമുറ്റത്തു മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലുന്ന അമ്മയെ കാണുന്ന മകൻ പിറ്റേ ദിവസം അവിടം കുഴിക്കുന്നു. ഒരു അസ്ഥികൂടം ലഭിക്കുന്നു. അത് കടലിൽ പോയി തിരിച്ചു വരാത്തത് എന്ന് വിശ്വസിച്ചിരുന്ന തന്റെ അച്ഛന്റെ ആണെന്ന് മനസ്സിലാകുന്നു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഭർത്താവിനെ കൊന്നത് താനാണെന്ന് പറയുന്നിടത്ത് സിനിമയുടെ കഥ തുടങ്ങുന്നു.

Movie – Neerparavai

Genre – Social Drama

Language – Tamil

സീനു രാമസാമിയുടെ സിനിമ സംസാരിക്കുന്നത് തമിഴ് മീനവരുടെ കഥയാണ്.അവരുടെ പ്രശ്നങ്ങൾ സിനിമ എന്നൊരു വലിയ മാധ്യമത്തിന് മുന്നിലൂടെ അവതരിപ്പിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള Palk Strait 53 മുതൽ 80 km ചുറ്റളവിൽ ആണ്. പലപ്പോഴും അതിർത്തി ലംഘിച്ചതിനെ തുടർന്ന് മുക്കുവർ ജയിലിൽ ആകാറുണ്ട്. ചില സമയങ്ങളിൽ വെടിയേറ്റു മരണപ്പെടാറുമുണ്ട്.

തമിഴ് നാട്ടിൽ ഏകദേശം 800 മുക്കുവർ ഇപ്രകാരം മരണപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. Territorial Sovereignty ലംഘിക്കുക, Trawlers ഉപയോഗിച്ച് കൊണ്ടുള്ള മൽസ്യബന്ധനം ആയതിനാൽ മത്സ്യലഭ്യത കുറയുക, ഇല്ലീഗൽ ആയി ഡ്രഗ്സ് അടക്കമുള്ള പലതും കയറ്റിഅയക്കാനുള്ള ഒരു മീഡിയേറ്റർ ആകുക തുടങ്ങിയ പല കാരണങ്ങളും ഇതിനോട് ചേർത്തു നമ്മൾ പത്രങ്ങളിൽ വായിക്കാറുണ്ട്.

കച്ചത്തീവ് തമിഴർക്ക് സ്വന്തമാണെന്ന വാദവും, അത് ശ്രീലങ്കയുടെ സ്വന്തം ആയിരിക്കെ അതിന്റെ പരിസരങ്ങളിൽ നിന്നും മൽസ്യബന്ധനം നടത്തിയാൽ ശ്രീലങ്കൻ മുക്കുവരുടെ ജീവിതത്തെ ബാധിക്കുമെന്നും സിനിമ പറയാതെ പറയുന്നുണ്ട്. ചെറിയ ബോട്ടിൽ ഉപജീവനമാർഗമായ മീൻ പിടുത്തതിനായി പോകുന്നവരെ എന്തിനു കൊല്ലുന്നു എന്ന ചോദ്യം പ്രസക്തമാണ്. മരണം നടന്ന ശേഷം ആ മൃതശരീരം വിട്ടുകിട്ടാൻ ആയുള്ള സ്വന്തക്കാരുടെ പോരാട്ടവും രാഷ്ട്രീയപരമായി അതിനെ ചോദ്യം ചെയ്യാതെ ഇരിക്കുന്നതുമെല്ലാം സിനിമയിൽ വിഷയം ആകുന്നുണ്ട്.

സീനു രാമസാമിയുടെ രാഷ്ട്രീയം മുക്കുവന്മാരിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. നല്ലൊരു പ്രണയകഥ സിനിമയിലുണ്ട്. പാട്ടുകളൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നവയാണ്. വിഷ്ണു വിശാലിന്റെയും സുനൈനയുടെയും ഗംഭീരപ്രകടനം സിനിമയുടെ പോസിറ്റീവ് ആകുന്നു. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ പറ്റിയും സിനിമ ചർച്ച ചെയ്യുന്നുണ്ട്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

Find Movie In This Telegram Channel