All About Anna (2005) പേര് സൂചിപ്പിക്കും പോലെ തന്നെ അന്നയുടെ ജീവിതമാണ്. ജീവിതത്തിൽ ടെൻഷൻ ഫ്രീയായി നടക്കുക എന്നതാണ് അവളുടെ ആഗ്രഹം. No Strings Attached എന്നൊക്കെ പറയും പോലെ അവൾക്കു ഇമോഷണൽ ബോണ്ടിങ് ഉള്ള റിലേഷൻസിനോട് തീരെ താല്പര്യമില്ല. അതിനാലാണ് ജോഹാനുമായുള്ള ബന്ധം അവൾ വേണ്ടെന്നു വെച്ചതും.

ജോഹാനുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം കുറച്ചു നാൾ ഗ്ലൂമി ആയെങ്കിലും “just for fun” എന്ന നിലയിലുള്ള Sexual Relationship അവൾ പലരുമായും തുടരുന്നു. Frank എന്നൊരു പുതിയ കാമുകനെയും കിട്ടുന്നു. പെട്ടെന്നു അവളുടെ ജീവിതത്തിലേക്ക് വീണ്ടും ജൊഹാൻ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്.

സെക്സ് സീനുകൾ പോൺ ആണെന്ന വിധത്തിൽ തന്നെയാണ് ചിത്രീകരിച്ചത് എങ്കിലും കണ്ടിരിക്കാവുന്ന ഒരു കഥയുണ്ട് സിനിമയിൽ. എന്നാൽ അത്ര വലിയ സംഭവം കഥയുമല്ല. സുന്ദരിയായ നായിക, “Tender” എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സെക്സ് സീനുകൾ… സിനിമയുടെ കുറഞ്ഞ ദൈർഘ്യം എന്നിവയൊക്കെ പോസിറ്റീവ് ആയി കാണുന്നവർക്ക് മുൻഗണന.

Telrgram Channel For This Movie