M ശശികുമാർ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരം വലിയൊരു ഹിറ്റ്‌ ആയിരുന്നു. വിരുമാണ്ടിയും പരുത്തിവീരനും തുടർന്ന പാതയിലൂടെ വന്നു വലിയൊരു വിജയമായ സുബ്രമണ്യപുരത്തിനു ശേഷം ശശികുമാർ രണ്ടാമതൊരു സിനിമ സംവിധാനം ചെയ്തതാണ് ഈസൻ. ഇന്ന് വരെയുള്ള കരിയറിൽ ആകെ രണ്ടു സിനിമകൾ മാത്രമേ ശശികുമാർ സംവിധാനം ചെയ്തിട്ടുള്ളൂ..

ഈസൻ വലിയൊരു പ്രതീക്ഷയോടു കൂടി റിലീസായ സിനിമയാണ്. സമുദ്രക്കനി ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണിത്. നാടോടികൾ സിനിമയിൽ ശശി നായകൻ ആയപ്പോൾ തിരിച്ചു പകരത്തിനു പകരം സമുദ്രക്കനിയെ നായകനാക്കി എന്നാണ് അന്ന് കരുതിയത്. എന്നാൽ മികച്ച സഹനടനുള്ള നാഷണൽ അവാർഡ് വരെ വാങ്ങി സമുദ്രക്കനിയുടെ അഭിനയജീവിതം ഇന്നും തുടരുന്നു.

ഈസൻ ഒരു ത്രില്ലർ ആണ്.സിനിമയേ പറ്റി അധികമൊന്നും പുറത്തു വിടാതെ ഇരുന്നതിനാൽ ആദ്യമായി കാണുമ്പോൾ ഒരു പുതുമയൊക്കെ തോന്നുന്ന ആഖ്യാനമാണ് സിനിമയുടേത്. വൈഭവ് അഭിനയിച്ച കഥാപാത്രത്തിന്റെ ലവ് ട്രാക്കിലൂടെ കഥ തുടങ്ങി നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ മുന്നോട്ടു പോകാതെ ഈസൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി വേറേ ട്രാക്കിലേക്ക് കടക്കുന്നു.

യഥാർത്ഥ കഥയുമായി നേരിട്ട് വലിയ ബന്ധം ഇല്ലാത്ത ആദ്യപകുതി എന്ന് സിനിമ കഴിയുമ്പോൾ തോന്നിയാലും അതുവരെ പ്രേക്ഷകരെ സമർത്ഥമായി കബളിപ്പിച്ച രീതി ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് വരുന്ന സംഭവങ്ങൾ ഒരുപാട് സിനിമകളിൽ കണ്ട കഥ ആയിരുന്നാലും സംവിധായകൻ ബ്ലെസ്സിയുടെ അഭിനയം ഒരു പോസിറ്റീവ് ആയിരുന്നു.

ഈസൻ നല്ലൊരു ത്രില്ലർ സിനിമയാണ്. ക്ലൈമാക്സിലേ രക്തച്ചൊരിച്ചിലും അർഹിക്കുന്ന രീതിയിലെ ശിക്ഷനിർവഹണവും കൊണ്ട് ഇന്നും ഓർമ്മിക്കുന്ന ഒരു സിനിമ.