തമിഴ് സിനിമയിൽ ഒരുപാട് പറഞ്ഞ കഥകളിൽ സൗഹൃദം മുഖ്യ ഘടകമാണ്. നടപ്പുക്കാകെ,അണ്ണാമലൈ തുടങ്ങി ഒരുപാട് വലിയ ഹിറ്റുകൾ കൂട്ടുകാരുടെ കഥയാണ് പറഞ്ഞിട്ടുള്ളത്. ഇന്നും നട്പ് എന്ന സംഗതിക്ക് വലിയ മാർക്കറ്റു തന്നെയുണ്ട്. ശശികുമാർ സിനിമകളിൽ സ്ഥിരമായി കണ്ടു വരുന്ന ഐറ്റം. മൾട്ടി ഹീറോ സബ്ജക്റ്റ് ആണെങ്കിൽ പറയുകയേ വേണ്ട. അത്തരത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് വൻമം.

വൻമം എന്ന് പറയുമ്പോൾ പ്രതികാരം എന്ന് അർത്ഥം വരുന്നുണ്ടല്ലോ..ജീവന് തുല്യം സ്നേഹിച്ചിരുന്ന കൂട്ടുകാർ തമ്മിൽ എന്തോ കാരണത്താൽ പിരിയുകയും അവർ ശത്രുക്കൾ ആയി മാറുകയും ചെയ്യുന്നതാണ് കഥ. വിജയ് സേതുപതിയും കൃഷ്ണയും നായകന്മാരായി എത്തുന്നു.

ഇറങ്ങിയ സമയം വലിയൊരു ഫ്ലോപ്പ് ആയി മാറാനായിരുന്നു ഈ സിനിമയുടെ വിധി. അന്ന് മാത്രമല്ല, ഏതു കാലഘട്ടത്തിൽ റിലീസ് ആയാലും ഈ സിനിമ അത് അർഹിക്കുന്നു. ഒരുപക്ഷെ ആദ്യമായി തിരക്കഥ എഴുതുന്ന ഒരാൾ പോലും ഇതുപോലെ ലൂസ് ആയ കഥ എഴുതില്ല. സംവിധായകൻ കമൽ ഹാസന്റെ അസിസ്റ്റന്റ് ആണെന്നൊക്കെ പറയുന്നു. തിരക്കഥ എന്ന ഡിപ്പാർട്മെന്റിൽ പുലിയായ ഒരു ആശാൻ ഉള്ളയാൾ എങ്ങനെ ഇതുപോലൊരു സിനിമ എടുത്തു എന്നത് അത്ഭുതം തന്നെ!