വളരെ രസകരമായ സാഹചര്യമാണ് ജൈമിയ്ക്കു ഉണ്ടാകുന്നത്. ജൈമിയുടെ സുഹൃത്താണ് മാർക്കോസ്. ഇരുവരും ഒരുമിച്ചാണ് കഴിയുന്നതും. ജെയ്‌മി ഒരിക്കൽ മരിയ എന്ന സുന്ദരിയെ കാണുന്നു.സ്വാഭാവികമായും അവളോട്‌ ആകർഷണം തോന്നുന്നു. പക്ഷെ മരിയയ്ക്ക് താല്പര്യം തോന്നുന്നത് മാർക്കോസിനോടാണ്. ഒരിക്കൽ ഇരുവരും മരിയയെ തങ്ങളുടെ റൂമിലേക്ക്‌ ക്ഷണിക്കുന്നു.

Movie – 3some (2009)

Genre – Drama

Language – Spanish

മാർക്കോസും മരിയയും തമ്മിൽ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയ ജെയ്‌മി അവർക്കുള്ള സ്‌പേസ് നൽകി പുറത്തേക്കു പോകാൻ ഒരുങ്ങുന്നു. ഒരു ചുംബനത്തിലൂടെ മരിയയെ ഉണർത്തുവാനും അവളുടെ ആഗ്രഹങ്ങൾ നിറവേറ്റണ്ട ബാധ്യത തനിക്കാണ് എന്ന് മാർക്കോസ് മനസ്സിലാക്കുന്നു. പക്ഷെ മാർക്കോസിന് ഉദ്ധാരണശേഷിയില്ല.

പുറത്തേക്കു പോയ ജെയ്‌മി തിരിച്ചെത്തുന്നു. ഒരുകാര്യവും പകുതിയിൽ ഉപേക്ഷിക്കാൻ പാടില്ല എന്ന “തത്വത്തിന്മേൽ” മാർക്കോസ് തുടങ്ങി വെച്ചിട്ടു ഒന്നുമാകാതെ പോയ കർമ്മം ജെയ്‌മി ഏറ്റെടുക്കുന്നു. മാർക്കോസ് അത് കണ്ടാസ്വദിക്കുന്നു. നമ്മൾ മൂവരുടെയും ഇടയിൽ അസൂയ ഉണ്ടാകാൻ പാടില്ല എന്ന നിബന്ധനയിൽ മരിയ അനുമതി നൽകുന്നു, ആസ്വദിക്കുന്നു. ഇത് തുടരുന്നു.

സിനിമയിലെ നഗ്നതയെ വളരെ മനോഹരമായും ആവശ്യത്തിന് മാത്രമായുമാണ് ഉപയോഗിച്ചിരിക്കുന്നത്. കിടപ്പറയിൽ വെച്ചുള്ള സംഭാഷങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. വളരെ നീണ്ട സംഭാഷണങ്ങൾ അതിനാൽ തന്നെ സിനിമയിലുണ്ട്. ശാരീരിക ബന്ധമാണ് വിഷയം എങ്കിലും അതുമൂലമുള്ള മാനസിക പ്രശ്നങ്ങളിലേക്ക് സിനിമ ഗൗരവമായി നമ്മുടെ ശ്രദ്ധ തിരിക്കുന്നുണ്ട്.

Click For Torrent