Roger Ebert എന്ന ഫിലിം ക്രിട്ടിക് റേറ്റിംഗ് ഇടുന്നത് നാലിൽ ആണ്. പുള്ളിക്കാരൻ 4/4 നൽകിയ സിനിമയാണിത്. ഒരു ബ്ലാക്ക് കോമഡി. പഴയ സിനിമ ആയതിനാൽ കുറേ നാൾ കാണാതെ വെച്ചിരിക്കുകയായിരുന്നു.പക്ഷെ കണ്ടുതുടങ്ങിയാൽ ഒറ്റയിരുപ്പിനു മുഴുവൻ കണ്ടുതീർക്കാം. അത്രയ്ക്ക് മനോഹരമാണ് ചിത്രം.

Movie – The Cook, The Thief, His Wife And Her Lover (1989)

Genre – Black Comedy, Erotic

Language – English

സിനിമയുടെ പേര് സൂചിപ്പിക്കും പോലെ നാല് പ്രധാന കഥാപാത്രങ്ങൾ. ഒരാൾ ഒരു ഗ്യാങ്‌സ്റ്റർ ആണ്. ഒരു റെസ്റ്റോറന്റ് നടത്തുന്നു. അവിടുത്തെ കാര്യങ്ങൾ നോക്കിനടത്തുന്നത് ഒരു ഫ്രഞ്ച് ഷെഫ് ആണ്. സ്വന്തം ഹോട്ടലിലേ സ്റ്റാഫിനെ അടക്കം പലരുടെയും വെറുപ്പ് സമ്പാദിക്കുന്നതിൽ ഗ്യാങ്‌സ്റ്റർ മിടുക്കൻ ആണ്.ടിയാന്റെ ഭാര്യയ്ക്ക് ഒരു അവിഹിതബന്ധമുണ്ട്. പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരുവൻ.

ഗ്യാങ്‌സ്റ്റർ സ്വന്തം ഭാര്യയുടെ അവിഹിതബന്ധം അറിയുന്നിടത്ത് കഥ കൂടുതൽ രസകരമാകുന്നു. പുസ്തകങ്ങൾ മാത്രം ഉള്ള ഒരിടത്ത് ഒളിച്ചിരിക്കുന്ന ഭാര്യയും കാമുകനും തമ്മിലുള്ള സംഭാഷണങ്ങൾക്ക് പിന്നീട് പ്രാധാന്യം വരുന്നു. “ഈ പുസ്തകങ്ങളൊക്കെ തിന്നാൽ പറ്റില്ലല്ലോ” എന്ന ഡയലോഗ് പ്രസക്തമാകുന്നതും പ്രതികാര നിർവ്വഹണം വളരെ വ്യത്യസ്തമായും നിറവേറ്റുന്നിടത്ത് സിനിമ ഒരു കിടിലൻ അനുഭവം ആയി മാറുകയാണ്.

സിനിമയുടെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. പെർഫെക്റ്റ് ആയ കളറിങ്ങും ഓരോ ഫ്രെയിമുകളുടെ ഭംഗിയും കാരണം നഗ്നതയും ലൈംഗിക രംഗങ്ങളും വളരെ മനോഹരമായി അനുഭവപ്പെട്ടു.

സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. ഒരു പ്രേത്യേക രസമുണ്ട് കഥയുടെ ആഖ്യാനത്തിനു. ബ്ലാക്ക് കോമഡി ജോണറിലുള്ള സിനിമ ആയതിനാൽ ക്രൂരതയിൽ പോലും കോമഡി കാണേണ്ടി വരും. അതിനാലാണോ എന്തോ, എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കും. നല്ലൊരു സിനിമ. കാണുക.. ആസ്വദിക്കുക…

Click For Torrent

For Telegram – @sidyzworld (Join Channel To Get Film)