ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ കഥ പറഞ്ഞു പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു തമിഴ് ചിത്രം. ഒരു ത്രില്ലർ എന്ന നിലയിൽ മാത്രമല്ല, കോമഡി ആയാലും റൊമാന്റിക് സീനുകൾ ആയാലും ഡീസന്റ് ആയ ഒരു അനുഭവം സമ്മാനിക്കുന്ന സിനിമ.

പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ അടിയിൽ പെട്ടു പോകുന്ന നായിക, അതേ കെട്ടിടത്തിൽ ബലമില്ലാത്ത കേബിളിൽ താങ്ങി നിർത്തിയിരിക്കുന്ന വലിയൊരു കല്ല്,അത് നായികയുടെ മേലെ വീണാൽ മരണം ഉറപ്പ്! നഗരത്തിൽ ബോംബ് വെയ്ക്കാൻ വന്നിരിക്കുന്ന തീവ്രവാദികൾ, ഒരു ടാക്സി ഡ്രൈവർ, ഒരു കള്ളൻ, ഒരു ജീനിയസ് ആയ എഞ്ചിനിയർ എന്നിങ്ങനെ രണ്ടു മണിക്കൂർ പ്രേക്ഷകരെ എൻഗേജിങ് ആക്കാനുള്ള എല്ലാ വകുപ്പും സിനിമയ്ക്കുണ്ട്.

നകുലിന്റെ പ്രകടനം, ദിനേശിന്റെ സ്ഥിരം കോഴി മാനറിസം, ബിന്ദു മാധവിയുടെ ക്യൂട്ട് എന്ന് തോന്നിപ്പിക്കാത്ത ക്യൂട്ട് എക്സ്പ്രെഷൻസ്,ഐശ്വര്യം ദത്തയുടെ മിതത്വമാർന്ന അഭിനയം എന്നിങ്ങനെ പോസിറ്റീവുകൾ ഒരുപാടുണ്ട്.സതീഷിന്റെ ട്രാക്കും നന്നായിരുന്നു. എല്ലാ ചേരുവകളും കൃത്യമായി ചേർന്ന നല്ലൊരു എന്റർടൈനർ.